വേഗതയുടെ കാര്യത്തിലും ഇവൻ ഇച്ചിരി മുറ്റാ; ജിംനിയുടെ ടോപ്പ് സ്പീഡ് റൺ ടെസ്റ്റ്

ഏത് വാഹനത്തിൻ്റേയും ടോപ്പ് സ്പീഡ് അറിയാൻ എല്ലാവർക്കും ഒരു പ്രത്യേകത ഇഷ്ടമാണ്. സ്പീഡ് ഇഷ്ടമല്ലാത്തവർ കുറവാണല്ലോ. ഏത് പുതിയ വാഹനം വിപണിയിലെത്തിയാലും അതിൻ്റെ വേഗത ഒന്നറിയാൻ താൽപ്പര്യമാണ് പലർക്കും. അത്തരത്തലിൽ ഒരു ടോപ്പ് സ്പീഡ് റൺ ടെസ്റ്റ് നടത്തിയിരിക്കുകയാണ് മാരുതിയുടെ ഓഫ്റോഡറായ ജിംനിയിൽ. അതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

യൂട്യൂബർ തന്റെ പുതിയ മാരുതി സുസുക്കി ജിംനിയെ ഒരു ഹൈവേയിലേക്ക് എത്തിച്ച് വാഹനത്തിൻ്റെ ടോപ് സ്പീഡും ഹൈ-സ്പീഡ് ഡൈനാമിക്സും പരീക്ഷിക്കുന്നത് നമ്മൾക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഫസ്റ്റ് ഗിയറിൽ ജിംനി 50 കിലോമീറ്റർ വേഗതയിൽ എത്തിക്കുകയും രണ്ടാം ഗിയറിൽ 90 കിലോമീറ്ററും നാലാം ഗിയറിൽ വാഹനം 140 കിലോമീറ്റർ വേഗത കൈവരിക്കുന്നുണ്ട്.

വേഗതയുടെ കാര്യത്തിലും ഇവൻ ഇച്ചിരി മുറ്റാ; ജിംനിയുടെ ടോപ്പ് സ്പീഡ് റൺ ടെസ്റ്റ്

അഞ്ചാമത്തെ ഗിയറിൽ വാഹനം 155 കിലോമീറ്റർ വേഗതയിലേയ്ക്കെത്തുകയാണ്. വാഹനത്തിൻ്റെ ഉളളിൽ ശബ്ദം ഉണ്ടെങ്കിലും വാഹനത്തിന് മികച്ച സ്റ്റെബിളിറ്റി ഉണ്ടെന്നാണ് അവതാരകൻ അവകാശപ്പെടുന്നത്. ഒരു എസ്‌യുവി ആയിട്ട് കൂടി വാഹനത്തിന് അമിതമായ ബോഡി റോൾ ഇല്ല. മാരുതി തങ്ങളുടെ എല്ലാ മികച്ച സംവിധാനങ്ങളും ജിംനിയിൽ ചേർത്തിട്ടുണ്ട്. പ്രത്യേകിച്ച് സസ്പെൻഷൻ്റെ കാര്യം.

കമ്പനിയുടെ K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

വേഗതയുടെ കാര്യത്തിലും ഇവൻ ഇച്ചിരി മുറ്റാ; ജിംനിയുടെ ടോപ്പ് സ്പീഡ് റൺ ടെസ്റ്റ്

ചെറിയ വൃത്താകൃതിയിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഗ്രില്ലിന്റെ മുകളില്‍ ഇരുവശങ്ങളിലുമായി ഹെഡ്‌ലൈറ്റുകള്‍ക്ക് സമീപം സ്ഥാപിച്ചിരിക്കുന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനായി മാരുതി സുസുക്കി ജിംനിയുടെ ഫ്രണ്ട് ബമ്പറുകള്‍ വീലുകളില്‍ ആംഗിള്‍ ചെയ്തിരിക്കുന്നു. കടുപ്പമേറിയ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ബമ്പറുകളിലാണ് ഫോഗ് ലാമ്പുകളും വലിയ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്കും സ്ഥാനം പിടിച്ചിരിക്കുന്നത്. വശങ്ങളും എസ്‌യുവിയുടെ പരുക്കന്‍ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഫ്ലേര്‍ഡ് വീല്‍ ആര്‍ച്ചുകളും പ്ലാസ്റ്റിക് നിര്‍മിതമാണ്. 15 ഇഞ്ച് അലോയ് വീലുകളാണ് ഇതിന് ലഭിക്കുന്നത്.

ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് ടയര്‍ സൈസ്.

സ്പെയര്‍ വീല്‍ അറ്റാച്ച് ചെയ്ത മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളമുണ്ട്. എസ്യുവിക്ക് 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 എംഎം നീളവും 1,210 കിലോഗ്രാം ഭാരവുമുണ്ട്. പുതിയ ജിംനി 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ടും വാഗ്ദാനം ചെയ്യുന്നു.
മാരുതി സുസുക്കി ജിംനിയുടെ ഇന്റീരിയര്‍ എന്നത്തേയും പോലെ ലളിതമാണ്. എന്നിരുന്നാലും, പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍ കുറച്ച് അധിക സാങ്കേതികവിദ്യ കൊണ്ടുവരുന്നു, ഇത് പുതിയ ജിംനി വാങ്ങുമെന്ന് ഉറപ്പുള്ള ലൈഫ്‌െൈസ്റ്റല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും.

ജിംനിയുടെ മള്‍ട്ടി-ലേയേര്‍ഡ് ഡാഷ്ബോര്‍ഡ് ഒരു ഉദ്ദേശ്യത്തിനായി നിര്‍മ്മിച്ചതായി തോന്നുന്നു. ഡാഷിന്റെ ഇരുവശത്തും വൃത്താകൃതിയിലുള്ള എസി വെന്റുകളുള്ള മുന്‍ ജിംനിയുടെ ലളിതമായ ഡിസൈന്‍ മാരുതി സുസുക്കി നിലനിര്‍ത്തിയിട്ടുണ്ട്. ജിംനിയുടെ ബ്രേക്കുകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. പുതിയ മാരുതി സുസുക്കി ജിംനിയുടെ ഭാരക്കുറവ് അതിന് സഹായകമാണ്. ബ്രേക്ക് പെഡല്‍ ട്രാവല്‍ കൂടുതലായതിനാല്‍ അപ്ലൈ ചെയ്യുമ്പോള്‍ അല്‍പ്പം ശ്രദ്ധവേണം. ഓഫ് റോഡില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റും ഹില്‍ ഡിസെന്റ് കണ്‍ട്രോളും വലിയ അനുഗ്രഹമാണ്. ചെരിവുകളില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റും അല്‍പ്പം സഹായിക്കുന്നു.

Article Published On: Tuesday, June 27, 2023, 15:12 [IST]
English summary
Jimny top speed run test viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X