വീണ്ടും ഇരുട്ടടിയുമായി കിയ; സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് എന്നിവക്ക് കൂടുന്നത് 50,000 രൂപ വരെ

ഒരു വിദേശ വിപണിയിലേക്ക് കടന്ന് വന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ അവിടുത്തെ ടോപ് 5 കാര്‍ നിര്‍മാതാക്കളില്‍ ഒരാളായി പേരെടുക്കുകയെന്നത് ചില്ലറ കാര്യമല്ല. എന്നാല്‍ അത് നടത്തിക്കാണിച്ചവരാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ. സെല്‍റ്റോസ്, സോനെറ്റ്, കാരന്‍സ് എന്നിങ്ങനെ ജനപ്രിയ മോഡലുകള്‍ വിപണിയില്‍ എത്തിച്ച് കിയ അതിവേഗം ഇന്ത്യന്‍ വാഹന പ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ചു.

എന്നാല്‍ അടുത്ത് കിയ കാര്‍ വാങ്ങാന്‍ പോകുന്ന ഉപഭോക്താക്കള്‍ക്ക് ഒരു സങ്കട വാര്‍ത്തയുണ്ട്. അടുത്ത മാസം കിയ കാറുകള്‍ക്ക് വില കൂടാന്‍ പോകുകയാണ്. ഏപ്രില്‍ മുതല്‍ നടപ്പില്‍ വരാന്‍ പോകുനന റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാലാണ് വിലകൂടാന്‍ പോകുന്നത്. ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിച്ച് അപ്‌ഡേറ്റ് ചെയ്‌തെത്തുന്ന കിയ കാറുകള്‍ക്ക് 20,000 രൂപ മുതല്‍ 50000 രൂപ വരെ വര്‍ധിക്കും.

വീണ്ടും ഇരുട്ടടിയുമായി കിയ; സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് എന്നിവക്ക് കൂടുന്നത് 50,000 രൂപ വരെ

മോഡലിനും തെരഞ്ഞെടുക്കുന്ന പവര്‍ട്രെയിനും അനുസരിച്ച് വില വര്‍ധനവില്‍ മാറ്റമുണ്ടാകും. എന്നാല്‍ ഡീസല്‍ വാഹന പ്രിയര്‍ക്ക് ആശ്വാസമുണ്ട്. സോനെറ്റ്, സെല്‍റ്റോസ്, കാരെന്‍സ് എന്നീ മോഡലുകള്‍ക്കൊപ്പം കിയ ഡീസല്‍ പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കിയ കാറുകളായിരിക്കും 2023 മാര്‍ച്ച് 1 മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. നമ്മള്‍ ഇവിടെ പറയുന്ന വില വര്‍ധനവ് 2023 ജനുവരിയില്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ വരുത്തിയ വില വര്‍ധനവിന് പുറമെയാണെന്ന് മനസ്സിലാക്കണം.

അതോടെ ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കിയ കാറുകള്‍ക്ക് വില കൂടുന്നത്. പുതുക്കിയ സെല്‍റ്റോസിന്റെ പെട്രോള്‍ പവര്‍ട്രെയിനുകള്‍ക്ക് 40,000 രൂപയും ഡീസല്‍ പവര്‍ട്രെയിനിന് 50,000 രൂപയുമാകും വര്‍ധിക്കുക. സോനെറ്റിന്റെ പുതുക്കിയ പെട്രോള്‍ പതിപ്പിന് 30,000 രൂപ വരെ കൂടും. അതേസമയം ഡീസല്‍ എഞ്ചിന്‍ സോനെറ്റ് കിട്ടാന്‍ ഇനി 45,000 രൂപ അധികം മുടക്കേണ്ടി വരും. കിയയുടെ ജനപ്രിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ കാരെന്‍സിന്റെ ആര്‍ഡിഇ കംപ്ലയിന്റ് മോഡലുകളുടെ വില വര്‍ധനവ് എങ്ങനെയാണെന്ന് നോക്കാം ഇനി.

വീണ്ടും ഇരുട്ടടിയുമായി കിയ; സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് എന്നിവക്ക് കൂടുന്നത് 50,000 രൂപ വരെ

പെട്രോള്‍ വേരിയന്റിന് 30,000 രൂപ കൂടുമ്പോള്‍ ഡീസല്‍ എഞ്ചിന് 50,000 രൂപ അധികം ചിലവാകും. 2023 ജനുവരിയിലെ വിലവിന് പുറമെയാണ് ഇത്. ഫലത്തില്‍ കിയ സെല്‍റ്റോസിന് മൂന്ന് മാസം കൊണ്ട് 1 ലക്ഷം രൂപയാണ് കൂടുന്നത്. കാരെന്‍സ് എംപിവിക്ക് ഒരുമിച്ച് നോക്കിയാല്‍ 95,000 രൂപ കൂടും. 2023-ന് സമാരംഭം കുറിച്ച ശേഷം സോനെറ്റിന് കൂടുന്നത് മൊത്തം 85000 രൂപയാണ്. പുതുവര്‍ഷം ആരംഭിച്ച് ഒരുമാസവും വെറും 11 ദിവസവും മാത്രം പിന്നിട്ടിട്ടേ ഉള്ളൂവെന്ന് ഓര്‍ക്കണം.

ബിഎസ് 6 രണ്ടാം ഘട്ട മലിനീകരണ മാനദണ്ഡങ്ങള്‍ക്കായുള്ള സമയപരിധി 2023 മാര്‍ച്ച് 31 വരെയാണ്. ഇതിന് മുന്നോടിയായി കിയയുടെ ആര്‍ഡിഇ കംപ്ലയിന്റ് മോഡലുകള്‍ 2023 മാര്‍ച്ച് 1 മുതല്‍ ഡെലിവറി ആരംഭിക്കും. എല്ലാ വാഹനങ്ങളും സ്‌റ്റോക്ക് ഉണ്ടെന്നും 2023 ഫെബ്രുവരി 28-നകം അയയ്ക്കുമെന്നും കിയ മോട്ടോര്‍സ് ഡീലര്‍മാരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ കിയ ഡീലര്‍മാര്‍ക്ക് അയച്ച സന്ദേശത്തില്‍ കാര്‍ണിവലിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.

വീണ്ടും ഇരുട്ടടിയുമായി കിയ; സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് എന്നിവക്ക് കൂടുന്നത് 50,000 രൂപ വരെ

നാലാം തലമുറ കാര്‍ണിവല്‍ KA4 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2023 അവസാന പാദത്തില്‍ ഇത് വിപണിയില്‍ എത്തിയേക്കാം. അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയാകും മിക്കവാറും എത്തുക. പുതുക്കിയ സോനെറ്റിന് കൂടുതല്‍ ശക്തമായ 116 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആകും തുടിപ്പേകുക. സെല്‍റ്റോസിലും കാരെന്‍സിലുമുള്ള 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മാറ്റും. 160 bhp പവറും 260 Nm ടോര്‍ക്കും നല്‍കുന്ന കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ ആയിരിക്കും പകരക്കാരനായി വരിക.

സെല്‍റ്റോസിന്റെ മുഖംമിനുക്കിയ പതിപ്പിന്റെ ലോഞ്ച് ഉടന്‍ ഉണ്ടായേക്കില്ല. അടുത്തിടെ ഈ മോഡല്‍ തെലങ്കാനയിലെ ഹൈദരാബാദില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇന്ന് ഇന്ത്യയില്‍ ട്രെന്‍ഡിംഗാണ് ADAS ഫീച്ചര്‍. ADAS സേഫ്റ്റി കിറ്റുമായി വരുന്ന കാറുകള്‍ ആളുകള്‍ ചോദിച്ച് വാങ്ങുന്ന കാലമാണ്. അതിനാല്‍ തന്നെ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റില്‍ കിയ ADAS കൊണ്ട് വന്നേക്കും. പുതിയ ടെസ്റ്റ് മ്യൂളുകള്‍ അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഈ വര്‍ഷം പകുതിയോടെ കിയ സെല്‍റ്റോസ് ഫെയ്‌സലിഫ്റ്റ് അവതരിക്കുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Saturday, February 11, 2023, 12:08 [IST]
English summary
Kia car models costs more from march due to rde norms second price hike in 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X