കിയ ഷോറൂമിലെ തിരക്ക് ഈ ഫാമിലി കാര്‍ വാങ്ങാനായിരുന്നോ? എര്‍ട്ടിഗയോട് മുട്ടി വിറ്റ കാറുകളുടെ എണ്ണം അറിയാം

ഇന്ന് ഒരാള്‍ ഫാമിലി കാര്‍ വാങ്ങാനായി ചിന്തിക്കുമ്പോള്‍ പരിഗണിക്കുന്ന കാര്യങ്ങളാണ് സേഫ്റ്റി, സ്‌പെയ്‌സ്, സൗകര്യം എന്നിവ. മികച്ച സുരക്ഷ സവിശേഷതകള്‍ കൂടിയുള്ള കാറാണെങ്കില്‍ ഇരട്ടി ധൈര്യമായിരിക്കും കുടുംബത്തോടൊപ്പം പുറത്തിറങ്ങാന്‍. ഇന്ന് ഇന്ത്യക്കാര്‍ ഒരു എംപിവി വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ പരിഗണനയില്‍ വരുന്ന ഒരു പേരാണ് കിയ കാരെന്‍സ്.

കിയയുടെ മറ്റ് മോഡലുകള്‍ പോലെ തന്നെ ഈ മള്‍ട്ടി പര്‍പ്പസ് വാഹനവും വളരെ വേഗം ജനപ്രിയമായിരുന്നു. അതിന് തെളിവായി കാരെന്‍സ് എംപിവി ഇപ്പോള്‍ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2022 ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്തതിന് ശേഷം കാരെന്‍സ് രാജ്യത്തെ 1,00,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് മറികടന്നതായി കിയ ഇന്ത്യ പ്രഖ്യാപിച്ചു. ഏകദേശം ഒന്നര വര്‍ഷം കൊണ്ടാണ് കാരെന്‍സ് എംപിവി ഈ അസുലഭ നേട്ടം കൈവരിച്ചിരിക്കുന്നത്.

kia carens

നിലവില്‍ പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ്, X-ലൈന്‍ എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിനുകളിലും നാല് ഗിയര്‍ബോക്സ് ഓപ്ഷനുകളിലും വ്യാപിച്ചുകിടക്കുന്ന ആറ് ട്രിമ്മുകളിലാണ് എംപിവി വാഗ്ദാനം ചെയ്യുന്നത്. എട്ട് മോണോടോണ്‍ എക്സ്റ്റീരിയര്‍ ഷേഡുകളില്‍ നിന്ന് കാരെന്‍സ് തിരഞ്ഞെടുക്കാം. ഇംപീരിയല്‍ ബ്ലൂ, മോസ് ബ്രൗണ്‍, സ്പാര്‍ക്ലിംഗ് സില്‍വര്‍, ഇന്റെന്‍സ് റെഡ്, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ക്ലിയര്‍ വൈറ്റ്, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേള്‍ എന്നിവ കളര്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

ലോഞ്ച് ചെയ്ത ദിവസം മുതല്‍ വന്‍തോതില്‍ ബുക്കിംഗുകള്‍ വാരിക്കൂട്ടി മികച്ച അഭിപ്രായം നേടിയെടുക്കാന്‍ കിയ കാരെന്‍സിന് കഴിഞ്ഞു. ലോഞ്ച് ചെയ്ത സമയത്ത് കിയ കാരെന്‍സ് എംപിവിയുടെ ടോപ്-സ്‌പെക്ക് വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് 1 വര്‍ഷത്തിനപ്പുറത്തേക്ക് പോയിരുന്നു. നേരിട്ട് എതിരാളികള്‍ ഇല്ലാതിരുന്നത് കിയ കാരെന്‍സിന്റെ പ്രയാണം എളുപ്പമാക്കി എന്നു വേണമെങ്കില്‍ പറയാം.

kia carens instrument cluster

താങ്ങാനാവുന്ന വിലയുള്ള മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കും വലുതും കുറച്ച് ചെലവേറിയതുമായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലാണ് കിയ കാരെന്‍സിന്റെ മാര്‍ക്കറ്റിലെ സ്ഥാനം. രണ്ട് ഹിറ്റ് മോഡലുകള്‍ക്ക് ഇടയിലായതിനാല്‍ പലര്‍ക്കും ഇത് അനുയോജ്യമായ ഒരു നല്ല ചോയ്‌സായി മാറി. റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ പാലിക്കുന പുതിയ 1.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കിയ കാരെന്‍സ് എംപിവിക്ക് കരുത്തേകുന്നത്.

1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കിയ ഒഴിവാക്കി. ഈ പുതിയ പവര്‍ട്രെയിന്‍ 157.8 bhp പവറും 253 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനേക്കാള്‍ ഏകദേശം 20 bhp പവറും 11 Nm ടോര്‍ക്കും പുത്തന്‍ എഞ്ചിന്‍ കൂടുതല്‍ നല്‍കുന്നു. 7-സ്പീഡ് DCT വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. അതേസമയം 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പകരം 6-സ്പീഡ് iMT യൂണിറ്റാണിപ്പോള്‍ വരുന്നത്.

kia carens

113 bhp പവറും 144 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 114 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുമാണ് മറ്റ് എഞ്ചിന്‍ ഓപ്ഷനുകള്‍. ഈ എഞ്ചിനുകളും പുത്തന്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ്. ഡീസല്‍ എഞ്ചിന്റെ കൂടെയും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പകരം പുതിയ 6-സ്പീഡ് iMT ഗിയര്‍ബോക്സ് സ്ഥാനം പിടിക്കുന്നു.

ഇതിനൊപ്പം 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കുന്നു. അങ്ങനെ വരുമ്പോള്‍ ബേസ് പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ഇപ്പോള്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നത്. 12.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കാരെന്‍സിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി വരുന്നു. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, UVO കണക്റ്റഡ് കാര്‍ ടെക്, ബോസ് സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

6 എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ബ്രേക്ക് അസിസ്റ്റ് സിസ്റ്റങ്ങള്‍ (BAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX മൗണ്ടുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റന്‍സ്, ഓള്‍-വീല്‍ എന്നിവയാണ് സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നത്.

ഉത്സവ കാല വില്‍പ്പന ലക്ഷ്യമിട്ട് കിയ കാരെന്‍സിന്റെ X-ലൈന്‍ വേരിയന്റ് പുറത്തിറക്കിയിരുന്നു. 6 സീറ്റര്‍ ലേഔട്ടില്‍ വരുന്ന ഈ മോഡല്‍ കാരെന്‍സിന്റെ വേരിയന്റ് ലിസ്റ്റില്‍ ഏറ്റവും മുകളില്‍ സ്ഥാനം പിടിക്കുന്നു. 18.95 ലക്ഷം മുതല്‍ 19.45 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Tuesday, October 10, 2023, 11:16 [IST]
English summary
Kia carens mpv crossed 1 lakh unit sales milestone in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X