ഈ ജനപ്രിയ ഫാമിലി കാറിന് വില കുറയുന്നു! വിൽപ്പന ചാർട്ടിൽ ഒന്നാമതെത്തുക ലക്ഷ്യം

കുടുംബമൊന്നിച്ച് ഏറ്റവും സുഖകരമായി യാത്ര ചെയ്യാന്‍ പറ്റിയ വാഹനം ആണ് കാര്‍. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ചാണ് നമ്മള്‍ സീറ്റിംഗ് ലേഔട്ട് തെരഞ്ഞെടുക്കുക. ഇന്ന് ഇന്ത്യയിലെ 7 സീറ്റര്‍ കാര്‍ സെഗ്മെന്റില്‍ മത്സരം കൂടുതലാണ്. കിയ കാരെന്‍സ് കൂടി എത്തിയതോടെയാണ് ഫാമിലി കാര്‍ വിഭാഗത്തില്‍ വീറും വാശിയും കൂടിയത്.

താങ്ങാനാവുന്ന വിലയില്‍ കാരെന്‍സ് എത്തിയത് മുതല്‍ കടുത്ത മത്സരമാണ് അരങ്ങേറുന്നത്. വില്‍പന കണക്കില്‍ ഇതുവരെ മാരുതി സുസുക്കി എര്‍ട്ടിഗയെ തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കിലും തമ്മിലുള്ള വിടവ് അനുദിനം കുറക്കാന്‍ കാരെന്‍സിന് സാധിക്കുന്നുണ്ട്. കാറിന്റെ വില അല്‍പ്പം കൂടി കുറച്ച് വില്‍പ്പന കണക്കിലുള്ള വ്യത്യാസം കുറക്കുന്നത് വേഗത്തിലാക്കാന്‍ കിയ ലക്ഷ്യമിടുന്നു. അത് എങ്ങനെയാണെന്ന കാര്യം നമുക്ക് നോക്കാം.

ഈ ജനപ്രിയ ഫാമിലി കാറിന് വില കുറയുന്നു! വിൽപ്പന ചാർട്ടിൽ ഒന്നാമതെത്തുക ലക്ഷ്യം

അതെങ്ങെനെയാകും കിയ കാരെന്‍സിന്റെ വില കുറക്കാന്‍ കിയക്ക് സാധിക്കുകയെന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. കിയ ഇതിനോടകം തന്നെ കാരെന്‍സിന്റെ പുതിയ ബേസ് വേരിയന്റുകള്‍ പുറത്തിറക്കാനുള്ള പദ്ധതികള്‍ നീക്കി തുടങ്ങിയിട്ടുണ്ട്്. ബ്രാന്‍ഡ് ഇതിനകം തന്നെ M ഡ്രൈവ്, P ഡ്രൈവ് എന്നിങ്ങനെ പുതിയ വേരിയന്റുകളെ ഹോമോലോഗ് ചെയ്തിട്ടുണ്ട്. ഇതില്‍ എടുത്ത് പറയേണ്ടത് എന്തെന്നാല്‍ Pഡ്രൈവില്‍ ഒരു 5 സീറ്റര്‍ ഓപ്ഷന്‍ കിയ ഹോമോലോഗ് ചെയ്തിട്ടുണ്ട്.

ഇതാണ് വലിയ മാറ്റമുണ്ടാക്കാന്‍ പോകുന്നത്. നിലവില്‍ 10.19 ലക്ഷം രൂപ മുതലാണ് കാരന്‍സിന്റെ പ്രീമിയം വേരിയന്റിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതിനാല്‍ തന്നെ പുതുതായി വരാന്‍ പോകുന്ന കാരെന്‍സ് വേരിയന്റുകളുടെ വില 10 ലക്ഷം രൂപയില്‍ താഴെയായിരിക്കും. ഇത് വില്‍പ്പനയില്‍ എര്‍ട്ടിഗയുമായുള്ള വിടവ് നികത്താന്‍ കിയയെ സഹായിക്കും. കഴിഞ്ഞ ദിവസം റിയല്‍ ഡ്രൈവിംഗ് എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി കിയ കാരെന്‍സ് പരിഷ്‌കരിച്ച് പുറത്തിറക്കിയിരുന്നു.

ഈ ജനപ്രിയ ഫാമിലി കാറിന് വില കുറയുന്നു! വിൽപ്പന ചാർട്ടിൽ ഒന്നാമതെത്തുക ലക്ഷ്യം

കിയ സോനെറ്റ്, സെല്‍റ്റോസ് , കാരെന്‍സ് മോഡലുകളില്‍ ഡീസല്‍ മാനുവല്‍ ഓപ്ഷന് പകരം ഡീസല്‍ iMT ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ കൊണ്ടുവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതാദ്യമായാണ് കിയ കാരെന്‍സില്‍ iMT ഗിയര്‍ബോക്സ് അവതരിപ്പിക്കുന്നത്. പുതിയ ബേസ് വേരിയന്റുകള്‍ കിയ ഇതിനകം തന്നെ ഹോമോലോഗ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് അവസാനമോ അല്ലെങ്കില്‍ ഏപ്രിലിലോ പുതിയ താങ്ങാവുന്ന വിലയിലുള്ള കിയ കാരെന്‍സ് വിപണിയില്‍ എത്തിയേക്കും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ കാരെന്‍സിന്റെ പരിഷ്‌കരിച്ച പതിപ്പ് ചൊവ്വാഴ്ചയാണ് വിപണിയിലെത്തിയത്. iMT ഗിയര്‍ ബോക്സിനൊപ്പം പുതിയ 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും കിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവക്കൊപ്പമുണ്ടായിരുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ഒഴിവാക്കി.

ഈ ജനപ്രിയ ഫാമിലി കാറിന് വില കുറയുന്നു! വിൽപ്പന ചാർട്ടിൽ ഒന്നാമതെത്തുക ലക്ഷ്യം

പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 7 സ്പീഡ് DCT ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. കിയ കാരെന്‍സിന്റെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പ് 9 വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും. അവയില്‍ ആറ് വേരിയന്റുകള്‍ iMT ഗിയര്‍ബോക്സ് സാങ്കേതികവിദ്യയുമായി വരും. അതേസമയം മൂന്നെണ്ണം DCT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ എത്തും. പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ കൊറിയന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

12 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയില്‍ 6 സ്പീഡ് iMT ഗിയര്‍ബോക്സോട് കൂടിയ കിയ കാരെന്‍സ് 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പ് സ്വന്തമാക്കാം. DCT ഗിയര്‍ബോക്സുമായി വരുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പതിപ്പിന്റെ പ്രാരംഭ വില 15.55 ലക്ഷം (എക്സ്-ഷോറൂം) രൂപയാണ്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിന്‍ പരിഷ്‌കരിച്ച കാരെന്‍സിന്റെ എല്ലാ വേരിയന്റുകളുടെയും വിലയിലും മാറ്റമുണ്ട്.

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായി എത്തുന്ന കാരെന്‍സിന്റെ വില ഇപ്പോള്‍ 10.45 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി 11.65 ലക്ഷം രൂപ വരെ പോകുന്നു. ഏകദേശം 25,000 രൂപയാണ് കൂടിയത്. കഴിഞ്ഞ മാസം 6,248 യൂണിറ്റ് കരെന്‍സാണ് കിയ വില്‍പ്പന നടത്തിയത്. 5 സീറ്റര്‍ പതിപ്പ് കൂടി വില്‍പ്പനക്കെത്തുന്നതോടെ എർട്ടിഗയുമായുള്ള വിടവ് നികത്താൻ കരെന്‍സിനാകുമോ എന്ന് കാണാം.

More from DriveSpark

Article Published On: Wednesday, March 15, 2023, 14:15 [IST]
English summary
Kia carens will become more affordable to beat maruti ertiga in sales details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X