കാര്‍ണിവല്‍ 'തീര്‍ന്നു'; എംപിവി നിശബ്ദമായി നിര്‍ത്തലാക്കി കിയ

പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹനം എന്നാല്‍ ഇന്ത്യയില്‍ അത് ഏറെ നാളായി ടൊയോട്ട ഇന്നോവയായിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് ഇന്നോവക്ക് കൊറിയയില്‍ നിന്ന് ഒരു എതിരാളി വന്നു. വിപണിയില്‍ ഇന്നോവക്ക് വെല്ലുവിളി ഉയര്‍ത്താനായി കിയ കാര്‍ണിവല്‍ എന്ന മോഡലിനെയാണ് കളത്തിലിറക്കിയത്. ഇന്നോവയുടെ മൂന്നാം തലമുറ പതിപ്പായ ഹൈക്രോസ് വിപണിയില്‍ എത്തിയപ്പോള്‍ കാര്‍ണിവലിനെ നിശബ്ദമായി വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ് കിയ.

എംപിവിക്കുള്ള ബുക്കിംഗുകള്‍ സ്വീകരിക്കുന്നില്ലെന്നും കാര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായാണ് ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള വിവരം. ഔദ്യോഗിക വെബ്സൈറ്റില്‍ ഇന്ത്യയില്‍ ലഭ്യമായ മോഡലുകളുടെ പട്ടികയില്‍ നിന്ന് കിയ പ്രീമിയം എംപിവിയെ ഔദ്യോഗികമായി നീക്കം ചെയ്തു. ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന ബിഎസ് 6 ഘട്ടം രണ്ട് മാനദണ്ഡങ്ങള്‍ പാലിച്ച് കാര്‍ണിവല്‍ പുറത്തിറക്കാത്ത സാഹചര്യത്തില്‍ തന്നെ ഇത് വൈകാതെ നിര്‍ത്തലാക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

 kia carnival

എന്നാല്‍ കിയ ആരാധകര്‍ക്ക് ആശ്വസമേകിക്കൊണ്ട് കാര്‍ണിവല്‍ അടുത്ത വര്‍ഷം പുതിയ അവതാരത്തില്‍ പിറവിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച KA4 എംപിവിയായിരിക്കും നിര്‍മാണത്തിന് കയറുക. 2020-ലാണ് കിയ കാര്‍ണിവല്‍ പ്രീമിയം എംപിവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഇതിനിടെ എംപിവിയെ ചെറിയ രീതിയില്‍ മുഖംമിനുക്കി. മൂന്ന് ട്രിമ്മുകളിലായാണ് കാര്‍ണിവല്‍ വിറ്റിരുന്നത്. സീറ്റിംഗ് കപാസിറ്റി 9 വരെ വാഗ്ദാനം ചെയ്തിരുന്നു.

31 ലക്ഷം മുതല്‍ 35.50 ലക്ഷം രൂപ വരെയായിരുന്നു എക്സ്‌ഷോറൂം വില. ഈ പ്രൈസ് റേഞ്ചില്‍ കിയ കാര്‍ണിവലിന് നേരിട്ട് എതിരാളികള്‍ ഉണ്ടായിരുന്നില്ല. കാര്‍ണിവലിന്റെ ഏറ്റവും അടുത്ത എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഉയര്‍ന്ന വേരിയന്റുകള്‍ ആയിരുന്നു. വിലയുടെ കാര്യത്തിലും സ്‌പെയ്‌സിന്റെ കാര്യത്തിലും എതിരാളികളേക്കാള്‍ മേല്‍ക്കൈ ഉണ്ടായിട്ടും അത് വില്‍പ്പനയില്‍ പ്രതിഫലിച്ചില്ല.

കാര്‍ ഇന്ത്യയില്‍ അരങ്ങറ്റം കുറിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം 2020 ജൂണില്‍ കിയ എംപിവിയുടെ നാലാം തലമുറ മോഡല്‍ ആഗോള വിപണിയെ പരിചയപ്പെടുത്തി. അതോടെ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത് പഴയ തലമുറ പതിപ്പായി. 197 bhp പവറും 440 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകിയിരുന്നത്. ബിഎസ് VI ഘട്ടം രണ്ട് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കാര്‍ പരിഷ്‌കരിക്കേണ്ടതില്ലെന്നും കിയ തീരുമാനിച്ചു.

എംപിവി സെഗ്‌മെന്റില്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ കിയ കാരെന്‍സ് എന്ന മോഡലും കിയ വിപണിയില്‍ എത്തിച്ചിരുന്നു. ഓട്ടോ എക്സ്പോ 2023-ല്‍ പ്രദര്‍ശിപ്പിച്ച KA4 മോഡല്‍ കാര്‍ണിവലിന് പകരക്കാരനായി എത്തിയേക്കും. നിലവില്‍ ആഗോള വിപണിയില്‍ ലഭ്യമായ പതിപ്പിന് സമാനമായ മോഡലാണ് കൊറിയന്‍ വാഹന ഭീമന്‍മാര്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ വലിപ്പത്തിന്റെ കാര്യത്തില്‍ കാര്‍ണിവലിനെ KA4 കവച്ച്‌വെക്കും.

അതിനാല്‍ തന്നെ അകത്തളത്തില്‍ കൂടുതല്‍ ഇടമുണ്ടാകും. 11 പേരെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ സീറ്റിംഗ് ഓപ്ഷനും ലഭിച്ചേക്കാം. രൂപകല്‍പ്പനയില്‍ നിന്ന് തുടങ്ങി ഫീച്ചറുകളുടെ കാര്യത്തില്‍ വരെ പരിഷ്‌കാരിയായിട്ടാകും പുതിയ എംപിവി എത്തുക. കാര്‍ണിവലിന്റെ നാലാം തലമുറ പതിപ്പായിരിക്കും KA4. മള്‍ട്ടി ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിയര്‍ ഒക്യുപന്റ് അലേര്‍ട്ട്, ഡ്യുവല്‍ സണ്‍റൂഫ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാകും ഇത് എത്തുക.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ എയ്ഡ്സ് സിസ്റ്റം പോലുള്ള ഫീച്ചറുകളും Kia KA4-ല്‍ സജ്ജീകരിച്ചിരിക്കുന്നു. റിമോട്ട് സ്മാര്‍ട്ട് പാര്‍ക്കിംഗ് അസിസ്റ്റ്, ലെയ്ന്‍ ഫോളോവിംഗ് അസിസ്റ്റ്, ഫോര്‍വേഡ് കൊളിഷന്‍-അവോയിഡന്‍സ് അസിസ്റ്റ് (FCA), ബ്ലൈന്‍ഡ്-സ്പോട്ട് അവയ്ഡന്‍സ് അസിസ്റ്റ് (BCA) തുടങ്ങിയ സവിശേഷതകളുണ്ട്. കൂടാതെ വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 12.3 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും കിയ വാഗ്ദാനം ചെയ്യുന്നു.

പുതു തലമുറ കാര്‍ണിവലിന്റെ ഇന്ത്യ ലോഞ്ച് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും അടുത്ത വര്‍ഷം വിപണിയില്‍ എത്താനാണ് സാധ്യത. അടുത്ത തലമുറ കാര്‍ണിവലിന് മുന്നോടിയായി കിയ ഒരുപിടി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ജൂലൈ നാലിനാണ് മുഖംമിനുക്കിയെത്തുന്ന സെല്‍റ്റോസ് എസ്‌യുവി അവതരണം. അടുത്ത മാസം അവസാനത്തോടെ വില പ്രഖ്യാപനവും ഉണ്ടായേക്കും. സോനെറ്റ് കോംപാക്ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വര്‍ഷം ലോഞ്ച് ചെയ്യാനും പ്ലാനുണ്ട്.

More from DriveSpark

Article Published On: Wednesday, June 21, 2023, 16:03 [IST]
English summary
Kia carnival discontinued in india fourth gen expected to arrive in 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X