മൈലേജ് കാണിച്ച് കച്ചോടം പിടിക്കുന്ന മാരുതിയെ പൂട്ടാൻ കിയ; സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകളുടെ ഒരു നിര തന്നെ അണിയറയിൽ
കിയ മോട്ടോർസ് ഇന്ത്യൻ വിപണിയ്ക്കായി തങ്ങളുടെ പുത്തൻ പദ്ധതികളുടേയും പ്ലാനുകളുടേയും വിശദ്ധമായ റൂട്ട്മാപ്പ് അനാവരണം ചെയ്‌തിരിക്കുകയാണ്. ഇത് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളുടെ മോഡൽ ലൈനപ്പിന്റെ വളരെ സമഗ്രമായ പുനരുദ്ധാരണത്തെയും വരും വർഷങ്ങളിൽ ബ്രാൻഡിന്റെ പ്രൊഡക്ട് പോർട്ട്‌ഫോളിയോയുടെ വിപുലീകരണത്തെയും വ്യക്തമായി സൂചിപ്പിക്കുന്നു.
ഇതിനകം മിഡ് ലൈഫ് അപ്‌ഡേറ്റിന് വിധേയമായ സെൽറ്റോസ് മിഡ് സൈസ് എസ്‌യുവിയുടെ വിജയത്തെ അടിസ്ഥാനമാക്കി, സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024 ജനുവരിയിൽ ഷോറൂമുകളിൽ കോളിളം സൃഷ്ടിക്കാൻ ഇതിനോടകം തന്നെ സജ്ജമാണ്. തന്ത്രപ്രധാനമായ റോഡ്‌മാപ്പ് പുതിയ തലമുറ കിയ കാർണിവലിന്റെ ആമുഖം വരെ നീളുന്നതാണ്.

ഇതിനിടെ ഹ്യുണ്ടായി എക്‌സ്‌റ്ററിന് സമാനമായ ഒരു മാസ് മാർക്കറ്റ് ഇലക്ട്രിക് വാഹനത്തിന് പുറമേ, അടുത്ത വർഷത്തേക്ക് കിയ EV9 ഇലക്ട്രിക് എസ്‌യുവിയും ബ്രാൻഡിന്റെ അണിയറിൽ ഒരുങ്ങുന്നുണ്ട്. ശ്രദ്ധേയമായി, ബ്രാൻഡിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് മൈക്രോ എസ്‌യുവിയ്ക്ക് എന്ന നിലയിൽ കമ്പനി ഈയിടെ ഇന്ത്യയിൽ 'കിയ ക്ലാവിസ്' എന്ന നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്.
പരമ്പരാഗത ഡീസൽ പവർട്രെയിനുകളുടെ പിൻഗാമിയായി കിയയും പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യയെ എക്സ്പ്ലോർ & ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ സൂചന നൽകുന്നു. ബ്രാൻഡിന്റെ മൊത്തം വിൽപ്പനയുടെ 40 ശതമാനം വരുന്ന ഡീസൽ വാഹനങ്ങളിൽ നിന്നാണ് എന്നത് ശ്രദ്ധേയമാണ്, ഇവയുടെ ഡിമാൻഡും വൻ തോതിൽ കുതിച്ചുയരുകയാണ്.

അതോടൊപ്പം നിലവിലുള്ള നിയന്ത്രണങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഡീസൽ മോഡലുകൾ വാഗ്ദാനം ചെയ്യാൻ കിയ പ്രതിജ്ഞാബദ്ധരുമാണ്. എന്നിരുന്നാലും പുതിയതായി വരാനിരിക്കുന്ന മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഡീസൽ മോട്ടോറുകളെ പരുവപ്പെടുത്തിയെടുക്കുക എന്നത് അല്പം പ്രയാസമേറിയ കാര്യമാണ് എന്നതിൽ തർക്കമില്ല. അതോടൊപ്പം തന്നെ ഇവയ്ക്കായിട്ടുള്ള ചെലവുകളും വർധിക്കും.
ആഗോള തലത്തിൽ, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ ഹൈബ്രിഡ് സെഗ്‌മെന്റിൽ ശക്തമായ സാന്നിധ്യം സ്ഥാപിച്ചിട്ടുള്ളവയാണ്. K8 സെഡാൻ, നീറോ ക്രോസ്ഓവർ, കാർണിവൽ എംപിവി, സോറന്റോ, സ്‌പോർട്ടേജ് എസ്‌യുവികൾ എന്നിവ പോലുള്ള സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾ നിർമ്മാതാക്കളുടെ പ്രൊഡക്ട് ലൈനപ്പിലുണ്ട്. ഈ വാഹനങ്ങളിൽ 1.6 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഒരു കോംപാക്ട് ബാറ്ററിയിൽ നിന്നുള്ള ഇലക്ട്രിക് മോട്ടോറുമാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഭീമാകാരവും വൈവിദ്യവുമായ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ കിയ തീരുമാനിച്ചാൽ അത് മറ്റൊരു തലത്തിലേക്ക് കമ്പനിയെ നയിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതോടൊപ്പം ഉയർന്ന പ്രാദേശികവൽക്കരണത്തിലൂടെ കോസ്റ്റ് എഫിഷ്യൻസി വർധിപ്പിക്കുന്നതാണ് മറ്റൊരു നിർണായക വശം. ഇന്ത്യയിൽ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ മുൻകൈയെടുത്ത് സെൽറ്റോസ്, കാരെൻസ്, കൂടാതെ ഒരു പുതിയ സബ് ഫോർ മീറ്റർ മോഡലും കിയയുടെ ലൈനപ്പിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ ആദ്യ കിയ മോഡലായി സ്ഥാനം പിടിച്ചിരിക്കുന്നത് AY എന്ന കോഡ് നെയിമിൽ അറിയപ്പെടുന്ന കിയ ക്ലാവിസ് ആണ്. സെൽറ്റോസിന്റെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാവും ഈ ഇലക്ട്രിക് മൈക്രോ എസ്‌യുവി ഫീച്ചർ ചെയ്യുന്നത് എന്ന് പ്രതീക്ഷിക്കുന്നു. കിയ സോളിന്റെ ഡിസൈൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കിയ ക്ലാവിസ് ഒരു ഡിസ്റ്റിംഗ്റ്റീവ് ടോൾ ബോയ് ശൈലിയും ബോക്‌സി സ്റ്റാൻസും ഉൾക്കൊള്ളുന്നു.


Click it and Unblock the Notifications








