കിയ ഒരുങ്ങിത്തന്നെ; സോനെറ്റിനും സെല്‍റ്റോസിനുമിടയില്‍ പുതിയ എസ്‌യുവിയെത്തും, പേരും കണ്ടുവെച്ചു

ഇന്ത്യന്‍ വിപണിയെ ചുറ്റിപ്പറ്റി വമ്പന്‍ പ്ലാനുകളാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയക്കുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച കമ്പനി സമീപഭാവിയില്‍ ഇന്ത്യക്കായി കൂടുതല്‍ മോഡലുകള്‍ കൊണ്ടുവരാന്‍ പോകുകയാണ്. കിയയില്‍ നിന്ന് വരാന്‍ പോകുന്ന കോംപാക്ട് എസ്‌യുവിക്കിടാന്‍ നല്ലൊരു പേരും അവര്‍ കണ്ടുവെച്ചിട്ടുണ്ട്.

സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ്, EV6 എന്നീ നാല് മോഡലുകള്‍ കൊണ്ട് മാത്രം ഇന്ത്യയിലെ ടോപ് 5 കാര്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ ഇടംനേടിയ കിയയുടെ വളര്‍ച്ച എതിരാളികള്‍ക്ക് പോലും ഭയക്കുന്നുണ്ട്. കിയ ഇന്ത്യയില്‍ കൊണ്ടുവന്ന മോഡലുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ പോയത് കാര്‍ണിവല്‍ എംപിവിക്ക് മാത്രമാണ്. ഇന്ത്യയില്‍ എസ്‌യുവി സെഗ്‌മെന്റ് അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലീകരിക്കാന്‍ പോകുകയാണ് കിയ.

kia telluride

2024 അവസാനത്തോടെ കിയ ഒരു കോംപാക്റ്റ് എസ്‌യുവി ഇന്ത്യയിലെത്തിക്കാനാണ് അവര്‍ ഒരുങ്ങുന്നത്. ഇതിന് ക്ലാവിസ് എന്ന് പേരിടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കിയ ക്ലാവിസ് എന്ന പേര് കമ്പനി ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്. കിയ AY എന്നാണ് ഇതിന് ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്നത്. നാല് മീറ്ററില്‍ താഴെ നീളമുള്ള ഒരു കോംപാക്ട് എസ്‌യുവി ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കിയയുടെ ഇന്ത്യന്‍ മോഡല്‍ നിരയില്‍ സോനെറ്റിനും സെല്‍റ്റോസിനും ഇടയിലായിരിക്കും ക്ലാവിസ് സ്ഥാനം പിടിക്കുക. സോനെറ്റില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഒരു ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായി ഇതിനെ മാറ്റും. എസ്‌യുവി ലുക്കും ബോക്സിയര്‍ ഡിസൈനുമെല്ലാം ലഭിക്കുമെങ്കിലും ഇതില്‍ 4WD സാങ്കേതികവിദ്യ സജ്ജീകരിച്ചേക്കില്ല. കിയ ക്ലാവിസിനെ കുറിച്ച് ഇതിനകം ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായിട്ടായിരിക്കും എത്തുക.

kia telluride

അതായത് ക്ലാവിസ് ഇലക്ട്രിക് അവതാരത്തിലും വരുമെന്ന് സാരം. എന്നാല്‍ ക്ലാവിസിന്റെ ഇലക്ട്രിക് പതിപ്പിന് മുമ്പ് ഇന്‍േറണല്‍ കംബസ്‌സഷന്‍ എഞ്ചിന്‍ (ഐസിഇ) പതിപ്പായിരിക്കും പുറത്തിറങ്ങുക. മാത്രമല്ല എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പും ഓഫര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ഇവികള്‍ക്കായി മോഡിഫൈ ചെയ്ത ഐസിഇ പ്ലാറ്റ്‌ഫോമിലായിരിക്കും ഇത് പണികഴിക്കുക. പ്രതിവര്‍ഷം കിയ AY എസ്‌യുവിയുടെ 1 ലക്ഷം യൂണിറ്റ് ഉത്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതിന്റെ 80 ശതമാനവും സംഭാവന ചെയ്യുക ഐസിഇ പതിപ്പായിരിക്കും. ബാക്കി വില്‍പ്പന ഇലക്ട്രിക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. അടുത്ത കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെയായിരിക്കും ക്ലാവിസിന്റെ ഇന്ത്യയിലേക്കുള്ള വരവ്. ക്ലാവിസ് എന്ന പേര് ഹ്യുണ്ടായി എക്‌സ്റ്ററിനെ അടിസ്ഥാനപ്പെടുത്തി കിയ ഒരുക്കുന്ന മൈക്രോ എസ്‌യുവിക്ക് നല്‍കുമെന്നും ഒരു സംസാരമുണ്ട്. ഏതായാലും കമ്പനി പേര് ഏത് വാഹനത്തിന് നല്‍കുമെന്ന് അല്‍പ്പകാലം കൂടി കാത്തിരുന്നാല്‍ മനസ്സിലാകും.

kia telluride

2024-ല്‍ വമ്പന്‍ ലോഞ്ചുകളാണ് കിയ പ്ലാന്‍ ചെയ്തിരിക്കുന്നത്. സോനെറ്റ് ഫെയ്സ്ലിഫ്റ്റായിരിക്കും 2024-ല്‍ കമ്പനിയില്‍ ആദ്യം പുറത്തിറക്കുന്ന മോഡല്‍. സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ബുക്കിംഗ് കിയ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരി മുതല്‍ കാറിന്റെ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്. ശേഷം പുതുതലമുറ കാര്‍ണിവലും വര്‍ഷാവസാനം EV9 കാറും കൊണ്ടുവരും.

നിലവില്‍ ഇന്ത്യയില്‍ യൂടിലിറ്റി വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാന്‍ കൂടുതല്‍ അഗ്രസീവായ വില്‍പ്പന സമീപനം സ്വീകരിക്കുകയാണ് കിയ. അതിന്റെ ഭാഗമായി ചില സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കാര്‍ കയറ്റുമതി കുറക്കുന്നതാണ് അതില്‍ ഒന്ന്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ പ്ലാന്റില്‍ നിന്നാണ് കിയയുടെ കാറുകള്‍ നിര്‍മിക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന മോഡലുകളില്‍ ചിലത് മറ്റ് വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

രാജ്യത്തെ ആഭ്യന്തര വിപണിയിലേക്കുള്ള വിതരണ ശേഷി വര്‍ധിപ്പിക്കാനായി ആന്ധ്രാപ്രദേശിലെ പ്ലാന്റിലെ ഉല്‍പ്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനുമായാണ് കയറ്റുമതി കുറക്കാന്‍ പോകുന്നത്. പ്രതിവര്‍ഷം 3.4 ലക്ഷം യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുള്ള ആന്ധ്ര പ്ലാന്റില്‍ നിര്‍മിക്കുന്ന എല്ലാ മോഡലുകളുടെയും 20 ശതമാനമാണ് നിലവില്‍ കപ്പല്‍ കയറ്റി അയയ്ക്കുന്നത്.

ഇനി മുതല്‍ കയറ്റുമതി 10 ശതമാനമായി വെട്ടിക്കുറക്കാനാണ് പോകുന്നത്. ഇത്മാത്രമല്ല രാജ്യത്തെ സെയില്‍ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനുമാണ് പ്ലാന്‍. നിലവില്‍ രാജ്യത്തുടനീളമായി കിയക്ക് 429 സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ ആണുള്ളത്. സമീപഭാവിയില്‍ ടയര്‍ III, ടയര്‍ IV നഗരങ്ങളിലെ ഷോറൂമുകളുടെ എണ്ണം കൂട്ടാനാണ് പദ്ധതി. ഏതായാലും ട്രെന്‍ഡിന് അനുസരിച്ച് പുത്തന്‍ മോഡലുകള്‍ കൊണ്ടുവരുന്നത് വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.

More from DriveSpark

Article Published On: Wednesday, December 20, 2023, 16:45 [IST]
English summary
Kia clavis trademark filed likely new compact suv sit between sonet and seltos
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X