അടവുകള്‍ ഓരോന്നായി പുറത്തെടുക്കാന്‍ കിയ; അടുത്തതായി വരാന്‍ പോകുന്നത് EV5

തങ്ങളുടെ മൂന്നാമത്തെ ബോണ്‍ ഇലക്ട്രിക് കാറായ EV5 കണ്‍സെപ്റ്റ് വാഹന ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി കിയ. നിര്‍മാണത്തിന് തയാറായ EV9 ഫുള്‍സൈസ് എസ്‌യുവി അവതരിപ്പിച്ച് ഒരാഴ്ചക്കകമാണ് പുതിയ ഇവി കിയ മറനീക്കി പുറത്ത് കൊണ്ടുവന്നത്. കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ ചൈനീസ് ഇവി ഡേ പരിപാടിയുടെ ഭാഗമായിട്ടാണ് വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി കിയ EV5 കണ്‍സെപ്റ്റ് അനാവരണം ചെയ്തത്.

ഈ വര്‍ഷം ജനുവരിയില്‍ ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയില്‍ കിയ EV9 പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. കിയ EV9 ഇലക്ട്രിക് എസ്‌യുവിയിലെ ഡിസൈന്‍ ഘടകങ്ങള്‍ EV5 കണ്‍സെപ്റ്റ് ഇവിയിലും കാണാനാകും. EV5 കണ്‍സെപ്റ്റില്‍ നിന്ന് നിര്‍മാണത്തിനെത്തുന്ന ഇലക്ട്രിക് എസ്‌യുവി ഈ വര്‍ഷാവസാനം ചൈനയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് കിയ വ്യക്തമാക്കി.

അടവുകള്‍ ഓരോന്നായി പുറത്തെടുക്കാന്‍ കിയ; അടുത്തതായി വരാന്‍ പോകുന്നത് EV5

അതിനാല്‍ തന്നെ വെറും കണ്‍സെപ്റ്റ് ഘട്ടത്തിലല്ല ഈ കാര്‍ നിലവിലുള്ളതെന്നും പ്രൊജക്ടുമായി കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ ഏറെ മുന്നേറിയതായും നമുക്ക് അനുമാനിക്കാം. അതിനാലാണ് ചൈനീസ് ഇവി ഡേ ഇവന്റില്‍ യാതൊരു അറിയിപ്പും കൂടാതെ ഇവി കണ്‍സെപ്റ്റ് അവര്‍ അനാച്ഛാദനം ചെയ്തത്. യൂറോപ്പിലേക്കും മറ്റും ഈ ഇവി വില്‍പ്പനക്ക് കൊണ്ട് വരുമോ എന്ന് കിയ പറഞ്ഞിട്ടില്ല, എന്നാല്‍ യഥാസമയം 'മറ്റ് ആഗോള വിപണികള്‍ക്കായുള്ള ഭാവി പദ്ധതികള്‍' വെളിപ്പെടുത്തുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും, ഇവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിട്ടില്ല. വരാനിരിക്കുന്ന എസ്‌യുവിയുടെ പ്യുവര്‍ ഡിസൈനാണ് EV5 കണ്‍സെപ്റ്റ് എന്ന് കിയ അവകാശപ്പെടുന്നു. എന്നിരുന്നാലും വരാനിരിക്കുന്ന മോഡലിനെക്കുറിച്ചുള്ള പവര്‍ട്രെയിന്‍ അല്ലെങ്കില്‍ പ്ലാറ്റ്ഫോം വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കിയ EV5 കണ്‍സെപ്റ്റിന്റെ ഡിസൈന്‍ നോക്കുമ്പോള്‍ ഇതിന്റെ എക്‌സ്റ്റീരിയര്‍ ഏകദേശം കിയ EV9 സമാനമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

അടവുകള്‍ ഓരോന്നായി പുറത്തെടുക്കാന്‍ കിയ; അടുത്തതായി വരാന്‍ പോകുന്നത് EV5

വലിപ്പത്തിലും പൊക്കത്തിലും, EV5 ഇന്നത്തെ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കിയ സ്പോര്‍ട്ടേജുമായി താരതമ്യപ്പെടുത്താവുന്നതാണ്. അതിനാല്‍ ടൊയോട്ട bZ4X, നിസാന്‍ ആര്യ, ഫോക്‌സ് ഗണ്‍ ID4 എന്നിവയുള്‍പ്പെടെയുള്ള സമാനമായ സങ്കല്‍പ്പത്തിലുള്ള ഫാമിലി ഇവികള്‍ക്ക് ഇത് എതിരാളിയാകും. ഇതിന് കിയ EV9 ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായ മുന്‍ഭാഗവും പിന്‍വശത്ത് ലംബമായി സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പുകളും ഉണ്ട്. കാറിന്റെ ഫ്രണ്ട് ഫെന്‍ഡറുകളും മൊത്തത്തിലുള്ള സൈഡ് പ്രൊഫൈലും EV9 പോലെ കാണപ്പെടുന്നു.

പിന്‍ഭാഗത്തേക്ക് ടെയില്‍ഗേറ്റിന്റെ മുഴുവന്‍ വീതിയും ഉള്‍ക്കൊള്ളുന്ന ബ്രാക്കറ്റ് ആകൃതിയിലുള്ള ടെയില്‍ലൈറ്റുകള്‍ ഇതിന് ലഭിക്കുന്നു. 21 ഇഞ്ച് വീലുകളാണ് ഈ കണ്‍സെപ്റ്റ് ഇവിക്ക് നല്‍കിയിരിക്കുന്നത്. കിയ EV5 കണ്‍സെപ്റ്റ് ഐസ്ബര്‍ഗ് മാറ്റ് ഗ്രീനിന്റെ കസ്റ്റം ഷെയ്ഡിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കിയ പുറത്തുവിട്ട ചിത്രത്തില്‍ ഇതിന്റെ സില്‍വര്‍ തീം ആണ് ദൃശ്യമാകുന്നത്. ഒപ്പം ചില സൂക്ഷ്മമായ ബ്ലു അണ്ടര്‍ടോണുകളും ഉണ്ട്.

അടവുകള്‍ ഓരോന്നായി പുറത്തെടുക്കാന്‍ കിയ; അടുത്തതായി വരാന്‍ പോകുന്നത് EV5

മസ്‌കുലാര്‍ ബോഡിയും സൗന്ദര്യവും സമന്വയിപ്പിച്ച ഒരു ക്യാബിനാണ് ഇതിനകത്തേക്ക് കടന്നാല്‍ കാണുക. പകുതി ഭാഗം കൈയ്യടക്കി പരന്നുകിടക്കുന്ന വലിയ സിംഗിള്‍ സ്‌ക്രീനാണ് ഡാഷ്ബോര്‍ഡിന് ലഭിക്കുന്നത്. പരമ്പരാഗത വൃത്താകൃതിയിലുള്ള വീലിനുപകരം ഒക്ടഗണല്‍ സ്റ്റിയറിംഗ് വീലാണ് ഇതിന് ലഭിക്കുന്നതെന്നത് കൗതുകകരമാണ്. അതില്‍ കുറച്ച് സ്ലീക്ക് കപ്പാസിറ്റേറ്റീവ് ബട്ടണുകള്‍ മാത്രമേയുള്ളൂ. സീറ്റുകള്‍ക്കിടയില്‍ ഒരു പരമ്പരാഗത സെന്റര്‍ കണ്‍സോള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല.

സ്റ്റോറേജ് ഏരിയ സീറ്റുകള്‍ക്ക് മുന്നിലാണെന്നതിനാല്‍ സീറ്റിംഗ് ക്രമീകരണം ഒരു ബെഞ്ച് പോലെ കാണപ്പെടുന്നു. സ്വിവലിംഗ് സീറ്റുകളാണ് കിയ EV9 ഇലക്ട്രിക് എസ്‌യുവിയുമായി കിയ EV5 കണ്‍സെപ്റ്റ് ഇവിക്ക് സാമ്യതയുള്ള മറ്റൊരു കാര്യം. സോളാര്‍ പാനലായി പ്രവര്‍ത്തിക്കുന്ന ഒരു ഫുള്‍ ലെംഗ്ത് പനോരമിക് സണ്‍റൂഫും കിയ EV5-ന് ലഭിക്കുന്നു. എന്നിരുന്നാലും, കിയ അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് യാതൊരു വിശദാംശവും നല്‍കിയിട്ടില്ല.

റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെ നിരവധി സുസ്ഥിര സാമഗ്രികള്‍ ഉപയോഗിച്ചാണ് കിയ EV5 നിര്‍മ്മിച്ചിരിക്കുന്നത്. സീറ്റുകള്‍, ഡോറുകള്‍, ഡാഷ്ബോര്‍ഡ്, ഹെഡ്ലൈനര്‍ എന്നിവയ്ക്കായാണ് ഇവ ഉപയോഗപ്പെടുത്തിയത്. കിയ EV6-ന്റെ അതേ 77kWh ബാറ്ററിയാണ് ഇതില്‍ സജ്ജീകരിക്കുകയെങ്കില്‍ ഫുള്‍ചാര്‍ജില്‍ 482 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് ഈ കാര്‍ നല്‍കും. നിലവില്‍ EV6 മാത്രമാണ് കിയ ഇന്ത്യയില്‍ വില്‍ക്കുന്ന ഇലക്ട്രിക് കാര്‍.

More from DriveSpark

Article Published On: Tuesday, March 21, 2023, 10:06 [IST]
English summary
Kia ev5 concept revealed design interior and details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X