ചേട്ടന്‍ ഹ്യുണ്ടായിക്ക് വരെ സാധിക്കാത്ത നേട്ടവുമായി കിയ; 4 കൊല്ലം കൊണ്ട് പണിതിറക്കിയത് 10 ലക്ഷം കാറുകള്‍

2019 ആഗസ്റ്റിലാണ് ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാരായ കിയ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ടോപ് 5 കാര്‍ നിര്‍മാതാക്കളില്‍ ഒന്നായി മാറിയ കിയ അസൂയാവഹമായ വളര്‍ച്ചയാണ് കൈവരിച്ചത്. പറയാന്‍ ഒരുപാട് മോഡലുകള്‍ ഒന്നും വിപണിയില്‍ എത്തിക്കുന്നില്ലെങ്കിലും ഉള്ള പോരാളികളെ വെച്ച് അവര്‍ വില്‍പ്പന ചാര്‍ട്ടുകള്‍ കീഴടക്കി.

ഇപ്പോള്‍ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ് കിയ ഇന്ത്യ. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ പ്ലാന്റില്‍ നിന്ന് കിയ ഒരു ദശലക്ഷം യൂണിറ്റ് വാഹനങ്ങള്‍ പുറത്തിറക്കിയാണ് പുത്തന്‍ നാഴികക്കല്ല് താണ്ടിയത്. ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന കമ്പനിയായി കിയ മാറി. ഐതിഹാസിക നേട്ടം ആഘോഷിക്കാനായി കിയ അനന്തപൂരിലെ പ്ലാന്റില്‍ ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.

kia seltos 1 million production units

ആന്ധ്രപ്രദേശ് ധന മന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ് റെഡ്ഡി, വ്യവസായ വകുപ്പ് മന്ത്രി ഗുഡിവാഡ അമര്‍നാഥ്, ഗോരന്ത്‌ല മാധവ് എംപി, പെനുകൊണ്ട എംഎല്‍എ ജി ശങ്കരനാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് പണിതിറക്കിയായിരുന്നു നേട്ടം കൈവരിച്ചത്. മുഖംമിനുക്കിയെത്തുന്ന കിയ സെല്‍റ്റോസിന്റെ ബുക്കിംഗ് ഇന്ന് ആരംഭിക്കും. വില പ്രഖ്യാപനവും ഉടനുണ്ടാകും.

ലെവല്‍ 2 ADAS ഉള്‍പ്പെടെ 32 സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് കാറിന്റെ വരവ്. എതിരാളികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു കുറവായി പറഞ്ഞിരുന്ന പനോരമിക് സണ്‍റൂഫും സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നു. 2019-ല്‍ സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവിയും കൊണ്ടാണ് കിയ ഇന്ത്യന്‍ വിപണിയിലേക്ക് കാലെടുത്ത് വെച്ചത്. 46 മാസത്തെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ മൊത്തത്തിലുള്ള വില്‍പ്പനയില്‍ മൊത്തം അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകള്‍ സംഭാവന ചെയ്തുകൊണ്ട് സെല്‍റ്റോസ് കിയയ്ക്ക് ഇന്ത്യയിലെ ബ്ലോക്ക്ബസ്റ്റര്‍ എന്‍ട്രിയായി അടയാളപ്പെടുത്തി.

ഇന്ന് സെഗ്‌മെന്റില്‍ വില്‍പ്പനയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് സെല്‍റ്റോസ്. വെറും നാലുവര്‍ഷത്തില്‍ താഴെ സമയം കൊണ്ടാണ് ഈ നേട്ടമെന്നോര്‍ക്കണം. കിയ പിന്നീട് 2020-ല്‍ സോനെറ്റും കാര്‍ണിവലും അവതരിപ്പിച്ച് തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്‌ഫോളിയോ വിപുലീകരിച്ചു. കഴിഞ്ഞ വര്‍ഷം കാരെന്‍സ് എംപിവി, EV6 എന്നിവ അവതരിപ്പിച്ചു. കിയ ഇന്ത്യ ഇതുവരെ ദശലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിച്ചതില്‍ 532,450 യൂണിറ്റുകള്‍ സെല്‍റ്റോസായിരുന്നു.

കിയ സെല്‍റ്റോസിന്റെ നിലവിലുള്ളതും ഫെയ്സ്ലിഫ്റ്റ് പതിപ്പുകളും ഉള്‍പ്പെടെയാണിത്. 332,450 യൂണിറ്റുകള്‍ സബ് കോംപാക്ട് എസ്‌യുവിയായ സോനെറ്റിന്റെ വകയായിരുന്നു. 120,516 യൂണിറ്റ് കാരെന്‍സ് എംപിവി വിറ്റുപോയപ്പോള്‍ കാര്‍ണിവല്‍ പ്രീമിയം എംപിവിയുടെ 14,584 യൂണിറ്റുകളും പണിതിറക്കി. കാര്‍ണിവല്‍ എംപിവി ഇപ്പോള്‍ നിര്‍ത്തലാക്കി. അതേസമയം പ്രീമിയം ലക്ഷ്വറി ഇലക്ട്രിക് ക്രോസഓവറായ EV6 കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായാണ് (CBU) ആയാണ് ഇന്ത്യയില്‍ എത്തിക്കുന്നത്.

പുതിയ സെഗ്മെന്റ് എന്‍ട്രികളിലൂടെ വിപണിയില്‍ 10 ശതമാനം വിപണി വിഹിതം നേടുന്നതിനും അതോടൊപ്പം വില്‍പ്പന, സേവന ശൃംഖല നിലവിലെ 300-ല്‍ നിന്ന് 600-ലധികം ഡീലര്‍ഷിപ്പുകളാക്കി ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കിയ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. കേവലം 3.8 വര്‍ഷത്തിനുള്ളില്‍ കിയ ഒരു ദശലക്ഷം യൂണിറ്റ് വാഹന പുറത്തിറക്കിയത് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

കിയയുടെ സഹോദര സ്ഥാപനമായ ഹ്യുണ്ടായി 1998-ല്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ചു. എന്നാല്‍ 2006-ലാണ് ദശലക്ഷം യൂണിറ്റിലേക്കെത്താന്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിക്കായത്. 2021-ല്‍ ഈ വാഹന അവര്‍ 10 ദശലക്ഷം അതായത് ഒരുകോടി കാര്‍ പണിതിറക്കി വമ്പന്‍ നേട്ടം കൈവരിച്ചിരുന്നു.

ഈ വര്‍ഷമാണ് ഫ്രഞ്ച് കമ്പനിയായ റെനോ ഇന്ത്യയും ദശലക്ഷം കാര്‍ പണിതിറക്കി നാഴികക്കല്ല് താണ്ടിയത്. എന്നാല്‍ 11 വര്‍ഷമെടുത്തു റെനോക്ക് ഈ നേട്ടത്തിലെത്താന്‍. 2012-ലാണ് കമ്പനി ഇന്ത്യയില്‍ സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇവയെല്ലാം കൂട്ടിവായിക്കുമ്പോള്‍ ആണ് കിയ എത്ര വേഗമാണ് ഈ നേട്ടത്തിലെത്തിയതെന്ന് മനസ്സിലാകൂ.

More from DriveSpark

Article Published On: Friday, July 14, 2023, 10:57 [IST]
English summary
Kia india crossed 1 million production milestone within 4 years seltos facelift production starts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X