കയറ്റി അയച്ചത് 2 ലക്ഷം 'മെയിഡ് ഇന്‍ ഇന്ത്യ' കാറുകള്‍; പുത്തന്‍ നാഴികക്കല്ല് താണ്ടി കിയ

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട വാഹന നിര്‍മാതാക്കളായി മാറാന്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയക്കായിരുന്നു (kia motors). ഇന്ത്യയിലെ ടോപ് 5 കാര്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ അതിവേഗമാണ് അവര്‍ ഇരിപ്പുറപ്പിച്ചത്. 2019 ഓഗസ്റ്റില്‍ സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവിയുമായാണ് കിയ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രവേശിച്ചത്.

അരങ്ങേറി വെറും നാല് വര്‍ഷത്തിനുള്ളില്‍ കിയ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപനം വന്നിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് വിവിധ വിദേശരാജ്യങ്ങളിലേക്ക് കിയ കാര്‍ കയറ്റുമതി (Kia Export) ചെയ്യുന്നുണ്ട്. അനന്തപൂര്‍ പ്ലാന്റില്‍ നിന്ന് ഇതുവരെ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ കയറ്റുമതി ചെയ്തതിന്റെ നാഴികക്കല്ലാണ് ഇപ്പോള്‍ കിയ താണ്ടിയത്.

kia sonet seltos

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മിക്ക വാഹന നിര്‍മാതാക്കളും മികച്ച നേട്ടം കുറിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-2023) കിയയും മികച്ച നേട്ടം കൈവരിച്ചു. തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന കണക്കുകളുമായി വിപണി വിഹിതം 7.4 ശതമാനമായി ഉയര്‍ത്തി. ദക്ഷിണ കൊറിയന്‍ വാഹനഭീമന്‍മാര്‍ നിലവില്‍ 95 രാജ്യങ്ങളിലേക്ക് മെയ്ഡ് ഇന്‍ ഇന്ത്യ വാഹനങ്ങള്‍ കപ്പല്‍ കയറ്റി അയയ്ക്കുന്നുണ്ട്.

എക്സ്‌പോര്‍ട്ട് കണക്കുകള്‍ നോക്കിയാല്‍ ഏറ്റവും കൂടുതല്‍ കയറ്റി അയക്കപ്പെട്ട വാഹനം കിയ സെല്‍റ്റോസാണ് (Kia Seltos). 95-ലധികം രാജ്യങ്ങളിലേക്കായി മൊത്തം 1,35,885 യൂണിറ്റ് സെല്‍റ്റോസാണ് കയറ്റി അയച്ചത്. കിയ കയറ്റുമതി ചെയ്ത കാറുകളില്‍ സിംഹഭാഗവും സെല്‍റ്റോസാണെന്ന് പറയാം. നാല് വര്‍ഷം മുമ്പാണ് കിയ സെല്‍റ്റോസ് ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചത്. പിന്നാലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന രണ്ടാമത്തെ മിഡ്‌സൈസ് എസ്‌യുവിയായി സെല്‍റ്റോസ് മാറി.

kia seltos

രാജ്യത്തെ കിയയുടെ ഏറ്റവും വിജയകരമായ ഉല്‍പ്പന്നമാണ് ഇതെന്ന് സംശയമില്ലാതെ പറയാം. മൊത്തത്തിലുള്ള കയറ്റുമതിയില്‍ 68 ശതമാനവും ആഭ്യന്തര വില്‍പ്പനയില്‍ 53 ശതമാനവും സെല്‍റ്റോസ് സംഭാവന ചെയ്തു. മറ്റ് കാറുകള്‍ എടുത്താല്‍ കിയ സോനെറ്റിന്റെ 54,406 യൂണിറ്റുകളും കിയ കാരെന്‍സ് 8230 യൂണിറ്റുകളുമാണ് കയറ്റുമതി ചെയ്തത്.

ഈ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തം 10,295 യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റി അയച്ചതിനാല്‍ 28 ശതമാനം വിഹിതത്തോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന യൂടിലിറ്റി വാഹനമായി കിയ സെല്‍റ്റോസ് മാറി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22 ശതമാനം ത്രൈമാസ കയറ്റുമതി വളര്‍ച്ചയാണ് കിയ രേഖപ്പെടുത്തിയത്. 44 ശതമാനം വില്‍പ്പന വളര്‍ച്ചയോടെയാണ് കമ്പനി 2022-23 സാമ്പത്തിക വര്‍ഷത്തിന് ശുഭപര്യവസാനം കുറിച്ചത്.

kia carens

'അടുത്ത തലമുറ അനന്തപൂര്‍ പ്ലാന്റിന്റെ നിര്‍മാണ വൈദഗ്ധ്യം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇന്ത്യയിലും നിക്ഷേപം നടത്തി സര്‍ക്കാറിന്റെ കാഴ്ചപ്പാടുകള്‍ക്ക് പിന്തുണയേകുന്നു. ആഗോളതലത്തില്‍ എസ്യുവികളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ഒരു നിര്‍മാണ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ എങ്ങനെ തയാറാണെന്ന് കാണിക്കുന്നു' കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ആന്‍ഡ് ബിസിനസ് ഓഫീസര്‍ മ്യുങ് സിക് സോണ്‍ പറഞ്ഞു.

പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, മെക്സിക്കോ, ഏഷ്യാ പസഫിക് മേഖല എന്നീ രാജ്യാന്തര വിപണികളില്‍ സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് എന്നീ മോഡലുകള്‍ക്ക് വന്‍ ഡിമാന്‍ഡാണെന്നാണ് കമ്പനി പറയുന്നത്. 2022 ഡിസംബറിലാണ് കമ്പനി എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതി രേഖപ്പെടുത്തിയത്. 2022 ഡിസംബറില്‍ 9,462 യൂണിറ്റുകളാണ് കയറ്റി അയച്ചത്. അടുത്തിടെ വില്‍പ്പനയില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര സെല്‍റ്റോസിനെ കടത്തിവെട്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

പുതുപുത്തന്‍ വാഹനങ്ങളോട് പിടിച്ചുനില്‍ക്കാന്‍ സെല്‍റ്റോസിന് അപ്‌ഡേറ്റ് അത്യാവശ്യമാണ്. അതിനാല്‍ കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് ഉടന്‍ തന്നെ ആഭ്യന്തര വിപണിയില്‍ എത്തിക്കണമെന്നാണ് ആവശ്യം. പരിഷ്‌കാരങ്ങളുമായി കിയ സോനെറ്റ് അടുത്ത വര്‍ഷം വിപണിയില്‍ എത്തും. ഈ മോഡല്‍ വിദേശ വിപണികളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തു വന്നിരുന്നു. ഇത് ഇതിനകം വിദേശ മണ്ണില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു.

സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് എന്നിവയെ കൂടാതെ നിലവില്‍ കിയ ഇന്ത്യയുടെ പോര്‍ട്ട്ഫോളിയോയില്‍ EV6, കാര്‍ണിവല്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കിയ കാറാണ് സോനെറ്റ്. 7.79 ലക്ഷം രൂപയാണ് ഇതിന്റെ അടിസ്ഥാന വില. ദക്ഷിണകൊറിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഫ്‌ലാഗ്ഷിപ്പ് മോഡലാണ് കിയ EV6. 60.95 ലക്ഷം മുതല്‍ 65.95 ലക്ഷം രൂപ വരെണ് ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Thursday, April 27, 2023, 11:01 [IST]
English summary
Kia india crossed 2 lakh export milestone under 4 year seltos top contributor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X