പുത്തൻ ഡീസൽ iMT -യും 5 -സീറ്റർ ബേസ് വേരിയന്റുകളുമായി കളം പിടിക്കാനൊരുങ്ങി കിയ കാരെൻസ്

ഇന്ത്യയിൽ എത്തിയ കാലം മുതൽ വിജയ ഗാഥകൾ തീർത്ത ഒരു വാഹന നിർമ്മാതാവാണ് കിയ. തങ്ങളുടെ സഹോദര ബ്രാൻഡായ ഹ്യുണ്ടായിയുടെ ചുവടു പിടിച്ചാണ് കിയ ഇവിടേയ്ക്ക് എത്തിയത്. സെൽറ്റോസിൽ തുടങ്ങി ഇപ്പോൾ EV6 -ൽ വരെ നിരവധി മോഡലുകൾ കമ്പനി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നു.

എന്നാൽ ഈ ലേഖനത്തിൽ കിയയുടെ രാജ്യത്തെ നാലാം മോഡലായ കാരെൻസിനെ കുറിച്ചാണ് ഞങ്ങൾ പറയാൻ പോവുന്നത്. ഇന്ത്യയിൽ ഏറെ പ്രശംസ നേടിയ കിയ കാരെൻസ് ഇതാ പുതിയ രംഗത്തേക്ക് ചുവടുവെക്കുകയാണ്. ബിഎസ് VI മാനദണ്ഡങ്ങളുടെ ഫേസ് II -ഉം E20 (20 ശതമാനം എഥനോൾ) കംപാറ്റിബിളിറ്റിയും നിർബന്ധമായും പാലിക്കുന്നതിന് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ സ്വീകാര്യതയെ ഇത് അടയാളപ്പെടുത്തും.

പുത്തൻ ഡീസൽ iMT -യും 5 -സീറ്റർ ബേസ് വേരിയന്റുകളുമായി കളം പിടിക്കാനൊരുങ്ങി കിയ കാരെൻസ്

ഇപ്പോൾ കമ്പനി ഉപഭോക്താക്കൾക്ക് തങ്ങളുടെ അതിർവരമ്പുകൾ വിശാലമാക്കുന്നതിനും വിൽപ്പന വർധിപ്പിക്കുന്നതിനുമായി കൂടുതൽ ചോയ്‌സുകൾ വാഗ്ദാനം ചെയ്യാനുള്ള ഉദ്ദേശത്തിലാണ്. NCT ടൈപ്പ് അപ്പ്രൂവൽ രേഖകളിൽ കാണുന്നത് പോലെ അഞ്ച് സീറ്റർ വേരിയന്റുകളുള്ള പുതിയ ബേസ് മോഡലുകളുടെ രൂപത്തിൽ നിരയിലേക്ക് പുത്തൻ അഡീഷനുകൾ വരുന്നു.

മഹീന്ദ്ര XUV700-നൊപ്പം പ്രയോഗിച്ചതിന് സമാനമായ ഒരു തന്ത്രമാണിത്. അതോടൊപ്പം, പ്രീമിയം ട്രിമ്മിന് താഴെ വരാൻ സാധ്യതയുള്ള പുതിയ ബേസ് ട്രിമ്മുകളുമുണ്ട്. ഇതും കൊണ്ട് തീർന്നില്ല, കാരെൻസ് ഡീസൽ എഞ്ചിൻ iMT ട്രാൻസ്മിഷൻ ഓപ്ഷനും ലഭിക്കും. നിലവിൽ, കിയയും ഹ്യുണ്ടായിയും വിപുലമായ നിലയിൽ പവർട്രെയിനുകൾ അപ്പ്ഡേറ്റ് ചെയ്യുന്നതിന്റെ തിരക്കിലാണ്. 1.4 ലിറ്റർ ടർബോ യൂണിറ്റിന് പകരം പുതിയ 1.5 ലിറ്റർ ടർബോ വരാൻ ഒരുങ്ങുകയാണ്.

പുത്തൻ ഡീസൽ iMT -യും 5 -സീറ്റർ ബേസ് വേരിയന്റുകളുമായി കളം പിടിക്കാനൊരുങ്ങി കിയ കാരെൻസ്

അതോടൊപ്പം ക്രെറ്റ ഇലക്ട്രിക് പരീക്ഷണ ഘട്ടത്തിലാണ്, കൂടാതെ ഹ്യുണ്ടായിയും കിയയും ഡീസൽ എഞ്ചിനൊപ്പം മാത്രമേ iMT ഗിയർബോക്‌സ് ഓപ്‌ഷനുകൾ നൽകൂ എന്ന് ചില ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. കിയ കാരെൻസ് ഡീസൽ iMT -ൽ VGT (വേരിയബിൾ ജ്യോമെട്രി ടർബോ) സംവിധാനമുള്ള 1493 സിസി ഫോർ സിലിണ്ടർ ടർബോ ഡീസൽ യൂണിറ്റ് മാറ്റമില്ലാതെ അതേപടി കൊണ്ടുപോകുന്നു.

ഈ യൂണിറ്റ് ഇപ്പോഴും 114 bhp മാക്സ് പവർ (85 kW) പുറപ്പെടുവിക്കുന്നു. പുതുക്കിയ മോഡലിൽ ആറ് സ്പീഡ് iMT യൂണിറ്റുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. നിലവിൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ മാത്രമാണ് കാരെൻസ് ഡീസലിൽ ഉള്ളത്. പുതിയ iMT ഓപ്ഷൻ വിലയുടെ കാര്യത്തിൽ ഇവ രണ്ടിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക.

പുത്തൻ ഡീസൽ iMT -യും 5 -സീറ്റർ ബേസ് വേരിയന്റുകളുമായി കളം പിടിക്കാനൊരുങ്ങി കിയ കാരെൻസ്

മുകളിൽ സൂചിപ്പിച്ചതു പോലെ കിയ പുതിയ ബേസ് വേരിയന്റുകളെ ഇന്ത്യയ്ക്കായി അണിനിരത്തുകയാണ്. ഇവയെ M-ഡ്രൈവ് എന്നും P-ഡ്രൈവ് എന്നും വിളിക്കാൻ സാധ്യതയുണ്ട്. ഡീസൽ ഓപ്ഷനുകൾക്കായുള്ള വാഹനത്തിന്റെ ബേസ് വേരിയന്റാണ് M-ഡ്രൈവിന് കീഴിൽ വരുന്നത്. മറ്റൊരു ടൈപ്പ് അപ്പ്രൂവൽ രേഖയിൽ, 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനുകൾക്കും കിയ തങ്ങളുടെ ബേസ് വേരിയന്റായി M-ഡ്രൈവ് ഹോമോലോഗ് ചെയ്തിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്.

ഇനി മൂന്നാമത് ഒരു ടൈപ്പ് അപ്പ്രൂവൽ ഡോക്കുമെന്റിൽ, 1.5 ലിറ്റർ NA സ്മാർട്ട്സ്ട്രീം പെട്രോൾ എഞ്ചിനിനൊപ്പം അടിസ്ഥാന വേരിയന്റായി അഞ്ച് സീറ്റർ ലേയൗട്ടുള്ള P-ഡ്രൈവിനെ കിയ ഇന്ത്യ ഹോമോലോഗ് ചെയ്തിട്ടുണ്ട്. 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുള്ള M-ഡ്രൈവ് വേരിയന്റിൽ അഞ്ച് സീറ്റർ ഓപ്ഷൻ ലഭ്യമാക്കിയിട്ടില്ല.

പുത്തൻ ഡീസൽ iMT -യും 5 -സീറ്റർ ബേസ് വേരിയന്റുകളുമായി കളം പിടിക്കാനൊരുങ്ങി കിയ കാരെൻസ്

നിലവിൽ, പ്രീമിയം ട്രിമ്മാണ് കിയ കാരെൻസിന്റെ അടിസ്ഥാന വേരിയന്റ്. ടൈപ്പ് അപ്രൂവൽ രേഖകൾ സൂചിപ്പിക്കുന്നത് പോലെ, P-ഡ്രൈവ് വേരിയന്റ് പ്രീമിയം വേരിയന്റിന് താഴെയാണ്. പുതിയ പി-ഡ്രൈവ് വേരിയന്റ് അഞ്ച് സീറ്റർ, ഏഴ് സീറ്റർ ഓപ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യും. P-ഡ്രൈവ് ഏഴ് സീറ്ററിന് മുകളിൽ ഏഴ് സീറ്റർ ലേയൗട്ടുള്ള പ്രീമിയം, പ്രസ്റ്റീജ് വേരിയന്റുകൾ മാത്രമാണുള്ളത്.

വെബ്ബിൽ ലീക്കായ ടൈപ്പ് അപ്പ്രൂവൽ രേഖകളിൽ 1.5 ലിറ്റർ NA സ്മാർട്ട്‌സ്ട്രീം എഞ്ചിനുള്ള iMT ഗിയർബോക്‌സ് ഓപ്ഷൻ പരാമർശിക്കുന്നില്ല. കൂടാതെ, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് ട്രിമ്മുകൾ 1.5 ലിറ്റർ NA സ്‌മാർട്ട്‌സ്ട്രീം പെട്രോൾ എഞ്ചിനോ ഡീസൽ എഞ്ചിനോ ചേർന്നതല്ല. മേൽപ്പറഞ്ഞ വേരിയന്റുകൾക്ക് 160 PS പവർ പുറപ്പെടുവിക്കുന്ന പുതിയ 1.5 ലിറ്റർ GDi ടർബോ-പെട്രോൾ എഞ്ചിൻ മാത്രമേ ലഭിക്കൂ എന്നാണ് ഇതിനർത്ഥം.

ബാക്കിയുള്ള ഡീസൽ, സ്‌മാർട്ട്‌സ്ട്രീം, GDi എഞ്ചിൻ വകഭേദങ്ങൾ വഴിയേ രാജ്യത്ത് ഹോമോലോഗ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പുതിയ അഞ്ച് സീറ്റർ P-ഡ്രൈവ് വേരിയന്റിന്റെ വില ഏകദേശം 9.5 ലക്ഷം രൂപയായിരിക്കാം. കിയ കാരെൻസിന് നിലവിൽ നേരിട്ടുള്ള ഏക എതിരാളി മാരുതി സുസുക്കി XL6 ആണ്.

More from DriveSpark

Article Published On: Monday, March 6, 2023, 18:15 [IST]
English summary
Kia planning to launch new 5 seater base variants and diesel imt for carens mpv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X