ഇനി അതിന്റെ ഒരു കുറവ് വേണ്ട! പനോരമിക് സൺറൂഫുമായി 2023 കിയ സെൽറ്റോസ് - സ്പൈ ചിത്രങ്ങൾ
2019 -ൽ സെൽറ്റോസുമായിട്ടാണ് കിയ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. രാജ്യത്ത് ലോഞ്ച് ചെയ്തതിനുശേഷം, മിഡ് സൈസ് എസ്‌യുവിയ്ക്ക് കാര്യമായ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ 2023 -ൽ കിയ ഇതിനൊരു മാറ്റവുമായി ഫെയ്‌സ്‌ലിഫ്റ്റഡ് സെൽറ്റോസ് അവതരിപ്പിക്കാനുള്ള ഒരുങ്ങുക്കത്തിലാണ്. അപ്പ്ഡേറ്റഡ് മോഡൽ ഇതിനകം തന്നെ പലതവണ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നത് നാം കണ്ടിട്ടുണ്ട്.
എന്നാൽ പൂർണ്ണമായി മറച്ച നിലയിലായിരിക്കുന്നതിനാൽ, ഇന്ത്യ-സ്പെക്ക് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈനും മറ്റ് സ്റ്റൈലിംഗ് വിശദാംശങ്ങളും ഇപ്പോഴും വ്യക്തമല്ല. സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇതിനോടകം ദക്ഷിണ കൊറിയയിലും യുഎസ്എയിലും നിർമ്മാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വ്യത്യസ്തമായ ഡിസൈനിലാവും വരിക എന്നാണ് റിപ്പോർട്ടുകൾ, സ്പൈ ഷോട്ടുകളും ഇത് വ്യക്തമാക്കുന്നു.

ഇപ്പോൾ വെബ്ബിൽ പുറത്തു വന്നിരിക്കുന്ന പുതിയ സ്പൈ ഷോട്ടുകൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകുന്നു. 2023 അപ്പ്ഡേറ്റിൽ ഉപഭോക്താക്കൾ ഏറ്റവുമധികം കാത്തിരുന്ന പനോരമിക് സൺറൂഫ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യാം എന്നതിന് തെളിവാണ് പുത്തൻ സ്പൈ ചിത്രങ്ങൾ.
2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ഇന്ത്യയിൽ പനോരമിക് സൺറൂഫ് ലഭിക്കും. ഓട്ടോമോട്ടീവ് പ്രേമിയായ അൻവിഷ് എന്ന വ്യക്തി പങ്കിട്ട എക്‌സ്‌ക്ലൂസീവ് സ്പൈ ഷോട്ടുകൾ വഴിയാണ് ഇത് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. 2019 -ലെ അവതരണം മുതൽ, സെൽറ്റോസ് വാങ്ങുന്നവർ വളരെ ആഗ്രഹിച്ച ഒരു ഫീച്ചറായിരുന്നു പനോരമിക് സൺറൂഫ് എന്നത്. എന്നാൽ ഒരൊറ്റ സിംഗിൾ പേൻ സൺറൂഫുമായി മാത്രമാണ് വാഹനം വന്നിരുന്നത്.

സഹോദരനായ ഹ്യുണ്ടായി ക്രെറ്റ ഒരു പനോരമിക് സൺറൂഫുമായി വരുന്നു എന്നത് പരിഗണിക്കുമ്പോൾ കിയ സെൽറ്റോസിന് പനോരമിക് സൺറൂഫ് ലഭിക്കാത്തത് വളരെ അലോസരപ്പെടുത്തുന്ന ഒന്നായിരുന്നു. സെൽറ്റോസിനൊപ്പം പനോരമിക് സൺറൂഫ് ഓപ്ഷൻ സമാരംഭിക്കുന്നതോടെ, തങ്ങളുടെ മിഡ് സൈഡ് എസ്‌യുവിയുടെ വിൽപ്പന കണക്കുകളിൽ കൂടുതൽ ഉയർച്ച കാണാനാവും എന്ന പ്രതീക്ഷയിലാണ് കിയ. വിപണി വിഹിതം കാര്യമായി കവർന്നെടുക്കുന്ന മാരുതി ഗ്രാൻഡ് വിറ്റാരയ്ക്കെതിരെ പൊരുതി നിൽക്കാൻ ഈ അപ്പ്ഡേറ്റ് വളരെ അനിവാര്യമാണ്.
നവീകരിച്ചതും കൂടുതൽ പ്രീമിയവുമായ ഡിസൈനും സ്റ്റൈലിംഗും, അപ്പ്ഡേറ്റ് ചെയ്ത ഫീച്ചർ ലിസ്റ്റ്, വേരിയന്റുകളുടെ പുനർനിർമിച്ച ഒരു ലൈനപ്പും സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ നമുക്ക് പ്രതീക്ഷിക്കാം. വാഹനത്തിന്റെ മൊത്തത്തിലുള്ള സിലൗറ്റ് കിയ നിലനിർത്തും. ചില എവല്യൂഷണറി മാറ്റങ്ങളാവും എസ്‌യുവിയിൽ വരാൻ സാധ്യത. ഈ അർത്ഥത്തിൽ, പുതിയ ഡിസൈൻ ഘടകങ്ങൾ സെൽറ്റോസിന്റെ രൂപഭാവം ആകെ മൊത്തം മാറ്റി മറിയ്ക്കില്ല.

ഫ്രണ്ട് ഗ്രില്ല് അല്പം വലുതും, ചെറുതായി പുനർരൂപകൽപ്പന ചെയ്തതുമായിരിക്കും. ഹൈദരാബാദിൽ അടുത്തിടെ പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ പെട്ട മോഡലിൽ ബമ്പറിൽ മൗണ്ടഡ് റഡാർ മൊഡ്യൂൾ കണ്ടെത്തിയിരുന്നു, അതിനാൽ ഇന്ത്യ-സ്പെക്ക് സെൽറ്റോസിന് ADAS ലഭിക്കുമെന്നും ഊഹാപോഹങ്ങളുണ്ട്. പിൻവശത്ത്, ഗ്ലോബൽ സ്പെക്ക് മോഡലിൽ നിന്ന് വ്യത്യസ്തമായ ടെയിൽ ലൈറ്റ് ലഭിക്കും.
1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റുമായി വരുന്ന 2023 സെൽറ്റോസ് ടോപ്പ് വേരിയന്റുകൾക്ക് ട്വിൻ എക്‌സ്‌ഹോസ്റ്റുകളും ലഭിക്കും. 360 -ഡിഗ്രി ക്യാമറയും ഡ്രൈവറുടെ ഡിസ്‌പ്ലേയിൽ ഫീഡിനൊപ്പം ബ്ലൈൻഡ്‌സ്‌പോട്ട് അസിസ്റ്റും വാഗ്ദാനം ചെയ്യുന്ന ORVM -കളിലെ ക്യാമറകൾ സമീപകാല സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിനെക്കുറിച്ച് പറയുമ്പോൾ, നിലവിൽ കാരെൻസിൽ മാത്രമാണ് കിയ ഇത് വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ യൂണിറ്റ് 160 PS മാക്സ് പവറും 253 Nm പീക്ക് torque -മായി ആവേശകരമായ പെർഫോമെൻസ് വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിൻ സെൽറ്റോസ് 2023 ഫെയ്‌സ്‌ലിഫ്റ്റിലും സ്ഥാനം പിടിക്കും. ഏഴ് സ്പീഡ് DCT ഓപ്ഷനും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിലും എഞ്ചിൻ വാഗ്ദാനം ചെയ്തേക്കാം. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ മറ്റ് പവർട്രെയിൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.
സെൽറ്റോസിന്റെ ഫീച്ചർ ലിസ്റ്റ് കൂടുതൽ പ്രീമിയം ആക്കുന്നതിനും കിയ പ്ലാൻ ചെയ്യുന്നുണ്ട്. 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, പവർഡ് & വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ, ഡിജിറ്റൽ ഡ്രൈവർ സ്‌ക്രീൻ, 360 ഡിഗ്രി ക്യാമറ, ADAS, പനോരമിക് സൺറൂഫ് തുടങ്ങിയവ നിർമ്മാതാക്കൾ നൽകിയേക്കാം.
വിപണിയിൽ എത്തിക്കഴിഞ്ഞാൽ ഇത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹ്യുണ്ടായി ക്രെറ്റ, എംജി ആസ്റ്റർ എന്നിവയ്ക്കെതിരെ മത്സരിക്കും. ഉത്സവ സീസണിൽ 2023 സെൽറ്റോസ് കിയ പുറത്തിറക്കാൻ സാധ്യതയുണ്ട്. 2023 കിയ സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിലകൾ നിലവിലെ സെൽറ്റോസിന് സമാനമായ റേഞ്ചിലായിരിക്കും. ADAS, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളുടെ വരവ് ടോപ്പ് എൻഡ് വേരിയന്റുകളെ കൂടുതൽ ചെലവേറിയതാക്കാം.
Source: Rushlane


Click it and Unblock the Notifications








