ക്രെറ്റയുടെ 'ഭരണം' അവസാനിച്ചോ? സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റും എതിരാളികളും തമ്മില്‍ മുട്ടിയാല്‍...

വെടിക്കെട്ട് ടീസറുകള്‍ക്ക് ശേഷം ചൊവ്വാഴ്ച (2023 ജൂലൈ 04) കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വില പ്രഖ്യാപനം കഴിഞ്ഞില്ലെങ്കിലും 2023 ജൂലൈ 14 മുതല്‍ കൊറിയൻ വാഹന ഭീമന്മാരായ കിയ മുഖംമിനുക്കിയ സെല്‍റ്റോസിനുള്ള ബുക്കിംഗ് സ്വീകരിച്ച് തുടങ്ങും.

നിലവില്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ മുന്‍നിരക്കാരായ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നീ മോഡലുകളെ വിറപ്പിക്കാന്‍ തക്ക പരിഷ്‌കാരങ്ങളുമായിട്ടാണ് സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്. ഈ സാഹചര്യത്തില്‍ കിയ സെല്‍റ്റോസിനെ അതിന്റെ എതിരാളികളായ ക്രെറ്റ, ഗ്രാന്‍ഡ് വിറ്റാര എന്നീ മോഡലുകളുമായി താരതമ്യം ചെയ്ത് നോക്കാം നമുക്ക്.

kia seltos facelift vs creta vs grand vitara

എഞ്ചിന്‍: കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിനും ഹ്യുണ്ടായി ക്രെറ്റയ്ക്കും ഒരേ എഞ്ചിന്‍ ഓപ്ഷനുകളാണ് വരുന്നത്. രണ്ട് മിഡ്‌സൈസ് എസ്‌യുവികളും 113 bhp പവറും 144 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു.

ഒപ്പം ഡീസല്‍ ഓപ്ഷന്‍ വേണ്ടവര്‍ക്ക് 114 bhp പവറും 250 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഓഫറിലുണ്ട്. രണ്ട് എസ്‌യുവികളിലും പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് MT, IVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. സെല്‍റ്റോസിന്റെ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് iMT, 6 സ്പീഡ് AT എന്നിവയുമായി ജോടിയാക്കുന്നു.

kia seltos facelift

6 സ്പീഡ് MT, 6 സ്പീഡ് AT എന്നിവയാണ് ക്രെറ്റ ഡീസലിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റില്‍ ഇപ്പോള്‍ ഒരു പുതിയ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും കിയ അവതരിപ്പിച്ചിട്ടുണ്ട്. ഈ എഞ്ചിന്‍ 158 bhp പവറും 253 Nm ടോര്‍ക്കും നല്‍കുന്നു. ഇനി മാരുതി ഗ്രാന്‍ഡ് വിറ്റാരയിലേക്ക് വന്നാല്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇത് വാങ്ങാന്‍ സാധിക്കുക.

1.5 ലിറ്റര്‍ ഇലക്ട്രിക് ഹൈബ്രിഡ് 114 bhp പീക്ക് പവറും 141 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. 1.5 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍-VVT സ്മാര്‍ട്ട് ഹൈബ്രിഡ് 101 bhp പീക്ക് പവറും 137 Nm പരമാവധി ടോര്‍ക്കും നല്‍കും. ആദ്യത്തെ എഞ്ചിന്‍ e-CVT ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ എഞ്ചിന്‍ 5 സ്പീഡ് MT, 6 സ്പീഡ് AT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭിക്കും.

maruti grand vitara

ഫീച്ചറുകള്‍: ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍ച്ചേരുന്ന ഡ്യുവല്‍ 10.25 ഇഞ്ച് ഡിസ്പ്ലേ ആണ് ഇന്റീരയറിലെ സെല്‍റ്റോസിന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്ന്. ക്രെറ്റയിലും ഗ്രാന്‍ഡ് വിറ്റാരയിലും ഈ ഫീച്ചര്‍ ലഭ്യമല്ല. എല്‍ഇഡി സൗണ്ട് മൂഡ് ലൈറ്റുകളും ആംബിയന്റ് ലൈറ്റിംഗും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും 8-വേ പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റുകളും കാണാം.

പുതിയ കിയ സെല്‍റ്റോസിന് ഇപ്പോള്‍ വോയ്സ് കണ്‍ട്രോള്‍ഡ് പനോരമിക് സണ്‍റൂഫ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ ഹ്യുണ്ടായി ക്രെറ്റയിലും മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയിലും ഇതിനോടകം ലഭ്യമാണ്. സെല്‍റ്റോസിനെ എതിരാളികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന ഫീച്ചര്‍ അതിന്റെ സുരക്ഷ സവിശേഷതകള്‍ ആണ്.

കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിന് ഇപ്പോള്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയടക്കമുള്ള ലെവല്‍-2 ADAS ഫീച്ചറുകള്‍ ലഭിക്കുന്നു. എന്നാൽ ഹ്യുണ്ടായി ക്രെറ്റയിലും മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയിലും ഈ ട്രെന്‍ഡിംഗ് ഫീച്ചര്‍ കാണാൻ സാധിക്കില്ല.

വില: കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപനം ഉത്സവ സീസണിനോട് അനുബന്ധിച്ച് ഉണ്ടാകും. ADAS അടക്കം വമ്പന്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയതിനാല്‍ 11 ലക്ഷം രൂപ മുതലാണ് 2023 കിയ സെല്‍റ്റോസിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 21 ലക്ഷം രൂപ വരെ വില ഉയര്‍ന്നേക്കാം. എതിരാളികളായ ക്രെറ്റയും ഗ്രാന്‍ഡ് വിറ്റവരയും ഇതേ പ്രൈസ് റേഞ്ചിലാണ് വരുന്നത്. സെഗ്‌മെന്റിലെ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിന് ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുകയാണ്.

അകത്തും പുറത്തും പരിഷ്‌കാരങ്ങളും ട്രെന്‍ഡിംഗ് സേഫ്റ്റി ഫീച്ചറുകളുമായി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കിയ. എന്നിരുന്നാലും ക്രെറ്റ കൈയ്യടക്കി വെച്ചിരിക്കുന്ന സ്ഥാനത്തിന് ഇളക്കം തട്ടണമെങ്കില്‍ വില നിര്‍ണയത്തില്‍ കാര്യമായ നീക്കുപോക്കുകള്‍ ഉണ്ടായേ തീരൂ. അടുത്ത് തന്നെ കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപനം ഉണ്ടാകും. എന്നാല്‍ ഹ്യുണ്ടായി ക്രെറ്റയും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പരിഷ്‌കാരിയായി വിപണിയില്‍ എത്തും. സിംഹാസനം ഇളകുമോ അതോ ക്രെറ്റയുടെ തട്ട് താണ് തന്നെയിരിക്കുമോയെന്ന് സമീപമാസങ്ങളില്‍ നമുക്ക് കാണാം.

More from DriveSpark

Article Published On: Wednesday, July 5, 2023, 12:44 [IST]
English summary
Kia seltos facelift vs hyundai creta vs maruti grand vitara specs features price comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X