സെല്‍റ്റോസിന്റെ വില കുറച്ച് കിയ! സന്തോഷിക്കാന്‍ വരട്ടെ, കാരണം കൂടി കേട്ടുനോക്കൂ...
കിയയുടെ ഇന്ത്യയുടെ ആദ്യത്തെ മോഡലും ബെസ്റ്റ് സെല്ലറുമാണ് സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവി. ഇക്കഴിഞ്ഞ ജൂലൈയില്‍ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ സെല്‍റ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് പുറത്തിറക്കിയിരുന്നു. സെല്‍റ്റോസ് വാങ്ങാന്‍ ഒരുങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കേണ്ട ചില സുപ്രധാന മാറ്റങ്ങള്‍ എസ്‌യുവിയില്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നോക്കാം.
ഹ്യുണ്ടായി ക്രെറ്റക്ക് പിന്നില്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ കാലങ്ങളായി രണ്ടാം സ്ഥാനത്തായിരുന്നു സെല്‍റ്റോസ്. എന്നാല്‍ അടുത്തിടെ സെഗ്‌മെന്റില്‍ എതിരാളികള്‍ കൂടി. ഈ സാഹചര്യത്തില്‍ വില്‍പ്പന പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന കിയ സെല്‍റ്റോസിന്റെ വില കുറച്ചിരിക്കുകയാണിപ്പോള്‍. വില കുറച്ചുവെന്ന് കരുതി അത്ര സന്തോഷം വേണ്ട. കാരണം, ഒരു ഫീച്ചര്‍ ഒഴിവാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിലയില്‍ മാറ്റം വന്നിരിക്കുന്നത്.

ജൂലൈയില്‍ 10.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറങ്ങിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ഇനി വേരിയന്റുകളെ ആശ്രയിച്ച് ഏകദേശം 2,000 രൂപ കുറയും. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയ മോഡലിന്റെ വില ആദ്യമായിട്ടാണ് കമ്പനി കുറക്കുന്നതെന്നാണ് തോന്നുന്നത്. എന്നാല്‍ എല്ലാ വേരിയന്റുകള്‍ക്കും ഒരേ വിലക്കുറവ് ലഭിക്കില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
നിലവില്‍ HTX-ലും അതിനുമുകളിലുള്ള ട്രിമ്മുകളില്‍ നാല് വിന്‍ഡോകള്‍ക്കും വണ്‍-ടച്ച് അപ് ആന്‍ഡ് ഡൗണ്‍ ഫംഗ്ഷന്‍ കിയ സെല്‍റ്റോസ് വാഗ്ദാനം ചെയ്യുന്നു. ഈ ഫീച്ചറാണിപ്പോള്‍ കിയ പിന്‍വലിച്ചിരിക്കുന്നത്. HTX മുതലുള്ള എല്ലാ ട്രിം ലെവലുകള്‍ക്കും നാല് വിന്‍ഡോകള്‍ക്കും ഈ വണ്‍-ടച്ച് അപ്പ് ആന്‍ഡ് ഡൗണ്‍ ഫംഗ്ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനി ഈ ഫംഗ്ഷന്‍ ഡ്രൈവര്‍ വിന്‍ഡോയ്ക്ക് മാത്രമേ ലഭിക്കൂ.

അതേസമയം ടോപ്പ്-സ്‌പെക്ക് എക്‌സ്-ലൈന്‍ ട്രിമ്മില്‍ നാല് വിന്‍ഡോകള്‍ക്കും വണ്‍-ടച്ച് അപ്പ് ആന്‍ഡ് ഡൗണ്‍ ഫംഗ്ഷന്‍ നിലനിര്‍ത്തും. ഇതിന്റെ വിലയില്‍ മാറ്റമുണ്ടാകില്ല. സെല്‍റ്റോസ് HTX-ന്റെ 1.5 പെട്രോള്‍ MT വേരിയന്റ്, HTX+ ട്രിമ്മിന്റെ 1.5 ടര്‍ബോ പെട്രോള്‍ iMT, 1.5 ഡീസല്‍ iMT വേരിയന്റുകള്‍, GTX+, GTX+(S) ട്രിമ്മുകളുടെ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ DCT വേരിയന്റുകള്‍, GTX+(S) AT ട്രിമ്മിന്റെ 1.5 ഡീസല്‍ വേരിയന്റ് എന്നിവക്കാണ് 2000 രൂപ കുറച്ചത്.
മിഡ്‌സൈസ് എസ്‌യുവിക്ക് 4,315 mm നീളവും 1,620 mm ഉയരവും 1,800 mm വീതിയും 2,610 mm നീളമുള്ള വീല്‍ബേസുമുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ കിയ സെല്‍റ്റോസ് വാങ്ങാന്‍ സാധിക്കും. സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങളോടെയാണ് എത്തിയത്. പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍ ഡിസൈന്‍, ടൈഗര്‍ നോസ് ഫ്രണ്ട് ഗ്രില്‍, പുതിയ അലോയ് വീല്‍ എന്നിവ ലഭിച്ചു.

ഓള്‍ റൗണ്ട് ബോഡി ക്ലാഡിംഗ്, ഉയര്‍ത്തിയ വിന്‍ഡോ ലൈന്‍, റൂഫ് റെയിലുകള്‍, പിന്നില്‍ ഇന്റഗ്രേറ്റഡ് സ്പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ സെല്‍റ്റോസിന്റെ ഡിസൈന്‍ ഹൈലൈറ്റുകളില്‍ ചിലതാണ്. ഇന്‍സ്ട്രുമെന്റേഷനും ഇന്‍ഫോടെയ്ന്‍മെന്റിനുമായി 10.25 ഇഞ്ച് ട്വിന്‍ സ്‌ക്രീനുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കിയ കണക്റ്റ് ടെലിമാറ്റിക്‌സ്, ബോസ് പ്രീമിയം 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ ക്യാബിനിലെ ശ്രദ്ധേയമായ മാറ്റങ്ങളാണ്.
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ആക്റ്റീവ് ലെയ്ന്‍ അസിസ്റ്റന്‍സ്, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന ADAS സേഫ്റ്റി സ്യൂട്ട് ഉള്‍ക്കൊള്ളിച്ച് എസ്‌യുവിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, എബിഎസ്, ഇബിഡി, ഇഎസ്സി, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.

ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, എംജി ആസ്റ്റര്‍, സിട്രണ്‍ C3 എയര്‍ക്രോസ് എന്നിങ്ങനെ വമ്പന്‍മാരുടെ ഒരു നിരയെയാണ് സെല്‍റ്റോസിന് മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ നേരിടാനുള്ളത്.


Click it and Unblock the Notifications








