ജനപ്രിയ എസ്‌യുവി വാങ്ങാന്‍ പറ്റിയ ടൈം! ഫെയ്‌സ്‌ലിഫ്റ്റിന് മുന്നോടിയായി വിറ്റഴിക്കല്‍ വില്‍പ്പന

2019-ലാണ് സെല്‍റ്റോസ് എന്ന മിഡ്‌സൈസ് എസ്‌യുവിയുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത്. ഇന്ന് 2023-ല്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ടോപ് 5 കാര്‍ നിര്‍മാതാക്കളില്‍ ഒന്നായി ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് കിയ നേടിയിരിക്കുന്നത്. അതിന് കിയയെ ഏറ്റവും കൂടുതല്‍ സഹായിച്ച മോഡലാണ് സെല്‍റ്റോസ്.

മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലെ ജനപ്രിയ മോഡലുകളിലൊന്നാണ് കിയ സെല്‍റ്റോസ്. കിട മത്സരം നടക്കുന്ന സെഗ്‌മെന്റില്‍ വമ്പന്‍ എതിരാളികള്‍ ഉണ്ടായിരുന്നിട്ടും സ്ഥിരമായി മികച്ച വില്‍പ്പന നേടാന്‍ സെല്‍റ്റോസിന് സാധിച്ചിരുന്നു. ജൂലൈ നാലിന് കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ് കൊറിയന്‍ വാഹന ഭീമന്‍. ആഗോള വിപണിയില്‍ ഇതിനോടകം അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് സമാനമായ മാറ്റങ്ങള്‍ ഇന്ത്യ സ്‌പെക്കിനും ലഭിച്ചേക്കും.

kia seltos

എന്നാല്‍ നിലവിലെ സ്‌റ്റോക്കുകള്‍ വിറ്റ് തീര്‍ക്കാന്‍ ജനപ്രിയ എസ്‌യുവിക്ക് രാജ്യത്തെ കിയ ഡീലര്‍മാര്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. കിയ ഡീലര്‍ഷിപ്പുകള്‍ കിയ സെല്‍റ്റോസിന് 75,000 വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. കിടിലന്‍ ഡിസ്‌കൗണ്ടിനൊപ്പം ഫ്‌ലോര്‍ മാറ്റ്, ക്രോം ഘടകങ്ങള്‍ എന്നിവയടക്കമുള്ള ആക്സസറികളും സൗജന്യമായി നേടിയെടുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്.

പുതിയ പതിപ്പ് വിപണിയില്‍ എത്തിക്കുന്നതിന് മുമ്പ് പൊതുവേ കണ്ടുവരുന്ന ഒരു പ്രവണതയാണിത്. പഴയ സ്‌റ്റോക്കുകള്‍ പരമാവധി വിറ്റുതീര്‍ക്കുകയാണ് ലക്ഷ്യം. കിയ സെല്‍റ്റോസിനുള്ള ഫാന്‍ബേസ് പരിഗണിച്ച് മുഖംമിനുക്കിയെത്തുന്ന പതിപ്പ് ഒരുപാട് കസ്റ്റമേഴ്‌സിനെ ഷോറൂമിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ കിയ സെല്‍റ്റോസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മിഡ്‌സൈസ് എസ്‌യുവിയുടെ വില 10.90 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സെല്‍റ്റോസ് X-ലൈന്‍ ഡീസല്‍ AT വേരിയന്റിന് 19.70 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില.

kia seltos facelift

മികച്ച അപ്‌ഗ്രേഡുകളുമായി എത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് വില അല്‍പ്പം കൂടിയേക്കാം. എന്നാല്‍ വിലയ്ക്ക് അനുസരിച്ചുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ കാറില്‍ ഉറപ്പായും ഉണ്ടാകും. സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ നാലിനാണ് അവതരിപ്പിക്കാന്‍ പോകുന്നത്. അടുത്ത മാസം എസ്‌യുവിക്കുള്ള ബുക്കിംഗ് ആരംഭിക്കും. പുതിയ കിയ സെല്‍റ്റോസിന് പുനര്‍നിര്‍മ്മിച്ച ഫ്രണ്ട് ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ ലൈറ്റ്, പുതിയ ഡിഫ്യൂസറോട് കൂടിയ പുതിക്കിയ റിയര്‍ ബമ്പര്‍ എന്നിവ ഉണ്ടാകും.

പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും ഇതിന് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഇന്റീരിയറിലും മാറ്റങ്ങള്‍ കാണാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, പാര്‍ക്കിംഗ് അസിസ്റ്റ് എന്നീ ഫീച്ചറുകള്‍ക്കൊപ്പം ബ്ലാക്ക് ആന്‍ഡ് ബീജ് തീമിലുള്ള ഡാഷ്‌ബോര്‍ഡ് ലഭിച്ചേക്കും. ആഗോള വിപണിയിലുള്ള സെല്‍റ്റോസിന് സമാനമായി ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ അപ്‌ഗ്രേഡ് ചെയ്യും. അതായത് പുതിയ മോഡലിന് 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ആയിരിക്കും ലഭിക്കുക.

kia seltos facelift interior

ഇന്ന് വിപണിയില്‍ ട്രെന്‍ഡിംഗായി ADAS ടെക് ആയിരിക്കും ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കല്‍. ബ്ലൈന്‍ഡ്സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), ലെയ്ന്‍-കീപ്പ് അസിസ്റ്റ് എന്നിവയടക്കമുള്ള സുരക്ഷാ സവിശേഷതകളായിരിക്കും ADAS സ്യൂട്ടില്‍ ഉള്‍ക്കൊള്ളുക. നിലവില്‍ വില്‍പ്പനയിലുള്ള സെല്‍റ്റോസില്‍ നിന്ന് മെക്കാനിക്കലായി വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും കിയ സെല്‍റ്റോസിന് തുടിപ്പേകുക.

ഒപ്പം ഔട്ട്‌ഗോയിംഗ് മോഡലില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ലഭിച്ചേക്കാം. മാനുവല്‍ IMT ഗിയര്‍ബോക്‌സുകളുമായിട്ടായിരിക്കും എഞ്ചിന്‍ ജോടിയാക്കുക. ഇതിനോടൊപ്പം ഒരു പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും ലഭിച്ചേക്കും. 1.4 ലിറ്ററര്‍ എഞ്ചിന് പകരക്കാരനായി ഈ എഞ്ചിന്‍ കാരെന്‍സ് എംപിവിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, എംജി ആസ്റ്റര്‍ എന്നിവയായിരിക്കും എതിരാളികള്‍.

More from DriveSpark

Article Published On: Friday, June 23, 2023, 13:04 [IST]
English summary
Kia seltos huge discount ahead of facelift launch in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X