പഴയതിലും എന്ത് മികവാണ് പുതിയതിൽ വന്നിരിക്കുന്നത്? കിയ സോനെറ്റ് ന്യൂ vs ഓൾഡ്
സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ കിയ വെളിപ്പെടുത്തിയെങ്കിലും, വാഹനത്തിന്റെ വിലകൾക്കായി 2024 ആദ്യം വരെ ഒരല്പം കാത്തിരിക്കേണ്ടിവരും. ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റ് ആയതിനാൽ, എസ്‌യുവിയുടെ ഫുട്ട്പ്രിന്റിന്റെ കാര്യത്തിൽ മാറ്റമൊന്നുമില്ല, പക്ഷേ അകത്തും പുറത്തും ധാരാളം പരിഷ്‌ക്കരണങ്ങൾ 2024 മോഡൽ നടത്തിയിട്ടുണ്ട്. പുതിയതും പഴയതുമായ കിയ സോനെറ്റ് എസ്‌യുവിയിൽ എന്ത് മാറ്റമാണ് വന്നിരിക്കുന്നത് എന്നും പഴയതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണ് എന്നും നോക്കാം.
ഫ്രണ്ട്: എസ്‌യുവിയുടെ ഫാസിയയിൽ ഏറ്റവും കൂടുതൽ സ്റ്റൈലിംഗ് മാറ്റങ്ങൾ നിർമ്മാതാക്കൾ വരുത്തിയിട്ടുണ്ട്. അപ്‌ഡേറ്റിനൊപ്പം, സോനെറ്റിന് ഷാർപ്പ് ത്രീ പീസ് എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി DRL -കളും ലഭിക്കുന്നു. സിൽവർ ഇൻസെർട്ടുകൾ വരുന്ന ഗ്രില്ലും കിയ 2024 പതിപ്പിൽ പുനർനിർമ്മിച്ചിട്ടുണ്ട്. കൂടാതെ പുതിയ സോനെറ്റിൽ സ്ലീക്ക് എൽഇഡി ഫോഗ് ലാമ്പുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലിന് വ്യത്യസ്ത ശൈലിയിലുള്ള എയർ ഡാമിനൊപ്പം ട്വീക്ക് ചെയ്ത ബമ്പറും വരുന്നു.

സൈഡ്: പ്രൊഫൈലിൽ, പുതിയ അലോയി വീലുകളാണ് ഏറ്റവും വലിയ മാറ്റം, എക്സ്-ലൈൻ വേരിയന്റിൽ വരുന്ന 16 ഇഞ്ച് റിമ്മുകൾക്ക് മാറ്റമില്ല. അത് കൂടാതെ ORVM -മൌണ്ട്ഡ് ക്യാമറയും (360-ഡിഗ്രി സജ്ജീകരണത്തിന്റെ ഭാഗമായി) മാത്രമാണ് നമ്മുടെ ശ്രദ്ധയിൽ പെടുന്ന പ്രധാന മാറ്റങ്ങൾ. പുതിയ സോനെറ്റിന്റെ ടോപ്പ് സ്പെക്ക് വേരിയന്റുകളിൽ ഇപ്പോൾ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിൽ കാണുന്നത് പോലെ ക്രോം ഫിനിഷിന് പകരം ബോഡി-കളർ ഡോർ ഹാൻഡിലുകളാണ് അവതരിപ്പിക്കുന്നത് എന്നതാണ് മറ്റൊരു ചെറിയ അപ്പ്ഡേറ്റ്.
റിയർ പ്രൊഫൈൽ: പിൻഭാഗത്ത്, പൂർണ്ണമായി കണക്ട് ചെയ്ത എൽഇഡി ടെയിൽലൈറ്റുകളാണ്, ഇപ്പോൾ പുതിയ സെൽറ്റോസിനൊപ്പം വെർട്ടിക്കലായി ഇവ സെറ്റ് ചെയ്തിരിക്കുന്നു. പുനഃസ്ഥാപിച്ച 'സോനെറ്റ്' ബാഡ്‌ജിംഗും പുതുക്കിയ ബമ്പറും ഇതോടൊപ്പം വരുന്നു. ലുക്കിലും മട്ടിലും ഒരു ഫ്രഷ്നെസ് കൊണ്ടുവരാൻ ഈ എക്സ്റ്റീരിയർ മാറ്റങ്ങൾക്ക് സാധിച്ചു എന്നതാണ് വാസ്തവം.

ഇന്റീരിയറും ഫീച്ചറുകളും: അകത്ത്, കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിൻ ലേയൗട്ട് ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാം. ടച്ച്‌സ്‌ക്രീനിന് താഴെ ഒരു പുതിയ ക്ലൈമറ്റ് കൺട്രോൾ പാനൽ ഉൾപ്പെടുത്തുന്നത് മാത്രമാണ് ഇതിൽ വരുന്ന വലിയ ഡിസൈൻ വ്യത്യാസം എന്നത് നമുക്ക് കാണാം.
പുതിയ 360 -ഡിഗ്രി ക്യാമറ കൂടാതെ, കിയയുടെ സബ് ഫോർ മീറ്റർ എസ്‌യുവി ഇപ്പോൾ സെൽറ്റോസിന് സമാനമായ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വരുന്നത്. ഹ്യുണ്ടായി വെന്യുവിൽ കാണുന്നത് പോലെ ഫോർ വേ പവർഡ് ഡ്രൈവർ സീറ്റ്, സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയാണ് മോഡലിലെ മറ്റ് പ്രീമിയം ഫീച്ചറുകൾ.

വാഹനത്തിന്റെ സേഫ്റ്റി വലയും ഈ അപ്പ്ഡേറ്റിൽ കാര്യമായി ഉൾപ്പെടുത്തിയിട്ടില്ല എങ്കിലും, ഇതിന് ഇപ്പോൾ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുന്നു. അതോടൊപ്പം 10 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) ടോപ്പ് സ്പെക്ക് വേരിയന്റുകളിൽ വരുന്നു. മറ്റ് സേഫ്റ്റി ഫീച്ചറുകളിൽ ഇപ്പോഴും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉൾപ്പെടുന്നു.
എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുകൾ: ഔട്ട്‌ഗോയിംഗ് മോഡലിന്റെ അതേ പവർട്രെയിൻ ഓപ്ഷനുകൾ 2024 സോനെറ്റിലും മാറ്റമില്ലാതെ തുടർന്നു. എന്നിരുന്നാലും, 2023 -ന്റെ തുടക്കത്തിൽ പിൻവലിച്ച ഡീസൽ-മാനുവൽ കോമ്പോയെ കിയ ഇതിൽ തിരികെ കൊണ്ടുവന്നിട്ടുണ്ട്. അഞ്ച് സ്പീഡ് മാനുവലുമായി 1.2 ലിറ്റർ പെട്രോൾ, ആറ് സ്പീഡ് iMT, ഏഴ് സ്പീഡ് DCT എന്നിവയുമായി വരുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ, ആറ് സ്പീഡ് MT (പുതിയത്), ആറ് സ്പീഡ് iMT, ആറ് സ്പീഡ് AT 1.5 ലിറ്റർ ഡീസൽ എന്നീ ഓപ്ഷനുകൾ വരുന്നു.

ലോഞ്ചും കോംപറ്റീഷനും: കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024 ജനുവരിയിൽ ലോഞ്ച് ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 8.0 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന പ്രാരംഭ എക്സ്-ഷോറൂം വില. ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ, മാരുതി ഫ്രോങ്ക്‌സ് ക്രോസ്ഓവർ എന്നിവയാകും ഇതിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








