ആരുമില്ലാതെ ഒറ്റയ്ക്ക് സുഖിക്കാമെന്ന് കരുതിയോ? ബ്രെസ CNG -യ്ക്ക് വെല്ലുവിളിയായി സോനെറ്റ് CNG അണിയറയിൽ

പെട്രോൾ വില കുതിച്ചുയർന്നതോടെ CNG -യും ഇവിയും ഇന്ത്യൻ വിപണിയിൽ കൂടുതൽ സ്വാധീനം ചെലുത്തുകയാണ്. വിൽപ്പന കണക്കുകളിലും ഈ ട്രെൻഡ് പ്രതിഫലിക്കുന്നു. മാർക്കറ്റിൽ ഇത്തരം ഒരു പ്രതികരണം കാണുമ്പോൾ, വാഹന നിർമ്മാതാക്കൾ മുമ്പത്തേക്കാൾ കൂടുതൽ മോഡലുകളും ഓപ്ഷനുകളുമായി രംഗത്ത് വരികയാണ്.

ഇവികൾക്ക് നിലവിൽ ഉയർന്ന ഇനീഷ്യൽ ചെലവുകളായതിനാൽ, CNG വളരെ സ്വീകാര്യമായ ഒരു ബദലായി വരുന്നു. ദക്ഷിണ കൊറിയൻ വാഹന ഭീമനായ കിയ ഈ രംഗത്ത് കുതിക്കാനൊരുങ്ങുകയാണ്. കിയ സജീവമായി CNG സാങ്കേതികവിദ്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ക്യാരെൻസ് CNG, സെൽറ്റോസ് CNG, സോനെറ്റ് CNG എന്നിവ നേരത്തെ തന്നെ ടെസ്റ്റിംഗിന് ഇടയിൽ ക്യാമറ കണ്ണിൽ പെട്ടിട്ടുണ്ടായിരുന്നു.

ബ്രെസ CNG -യ്ക്ക് വെല്ലുവിളിയായി സോനെറ്റ് CNG അണിയറയിൽ

ഇവ മൂന്നിൽ നിന്നും, കിയ ആദ്യം സോനെറ്റ് CNG അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി തോന്നുന്നു. "ഓൺ ടെസ്റ്റ് ബൈ ARAI" എന്നെഴുതിയ സ്റ്റിക്കറും പതിച്ച് ഏറ്റവും പുതിയ സോനെറ്റ് CNG ടെസ്റ്റ് മ്യൂൾ പുനെയിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തി. പ്രോട്ടോടൈപ്പിൽ യാതൊരു മറയും ഉണ്ടായിരുന്നില്ല, അതിനാൽ നിലവിലുള്ള വേരിയന്റുകളിൽ CNG അപ്‌ഡേറ്റ് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അതോടൊപ്പം സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ച് അടുത്ത് എങ്ങും ഉണ്ടാവില്ല എന്നും വിശ്വസിക്കാം. എമിഷൻ ടെസ്റ്റിംഗ് എക്യുപ്മെന്റുകൾ സോനെറ്റിന്റെ ബൂട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഉപകരണത്തിന്റെ ഭാഗങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്നതിനാൽ, ബൂട്ട് ഭാഗികമായി തുറന്നിരിക്കുന്നത് നമുക്ക് കാണാം. ടെസ്റ്റിംഗിനായി ഉപയോഗിച്ചിരിക്കുന്ന മോഡൽ X-ലൈൻ വേരിയന്റാണ്.

ബ്രെസ CNG -യ്ക്ക് വെല്ലുവിളിയായി സോനെറ്റ് CNG അണിയറയിൽ

അതിനാൽ തന്ന 1.0 ലിറ്റർ ടർബോ പെട്രോൾ ഓഫറിനൊപ്പം CNG ടെക് പരീക്ഷിക്കപ്പെടാനുള്ള സാധ്യത ഇത് ഉയർത്തുന്നു. നിലവിൽ CNG ഓപ്ഷനുള്ള സബ് ഫോർ എസ്‌യുവികൾ ഒന്നുമില്ല എന്നതാണ് സത്യം. എന്നാൽ താമസിയാതെ ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടാവും. 2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി ബ്രെസ CNG പ്രദർശിപ്പിച്ചിരുന്നു.

അതോടൊപ്പം നെക്‌സോൺ CNG -യും പരീക്ഷണം നടത്തുന്നത് പുറത്തു വന്നിട്ടുണ്ട്. അതോടൊപ്പം ടാറ്റ ആൾട്രോസ് CNG -യും പഞ്ച് CNG -യും 2023 ഓട്ടോ എക്സ്പോയിൽ ഷോക്കേസ് ചെയ്തിരുന്നു. ഇവ രണ്ടും ട്വിൻ സിലണ്ടർ സിറ്റവുമായിട്ടാണ് വരുന്നത്. എന്നിരുന്നാലും ബ്രെസ, നെക്സോൺ, സോനെറ്റ് എന്നീ മൂന്ന് എസ്‌യുവികളിൽ ഏതാണ് CNG വേരിയന്റിനെ ആദ്യം വിപണിയിലെത്തിക്കുന്നത് എന്നത് കണ്ടറിയണം.

ബ്രെസ CNG -യ്ക്ക് വെല്ലുവിളിയായി സോനെറ്റ് CNG അണിയറയിൽ

സോനെറ്റിന്റെ CNG പതിപ്പിന് നോർമ്മൽ പെട്രോൾ പതിപ്പിനേക്കാൾ ഒരു ലക്ഷം രൂപയോളം അധികവില വരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. 118 bhp മാക്സ് പവറും 172 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് സാധാരണ കിയ സോനെറ്റ് X-ലൈനിന് കരുത്തേകുന്നത്. എന്നാൽ CNG മോഡിൽ പ്രവർത്തിക്കുമ്പോൾ പവറിലും torque -ലും കാര്യമായ ഇടിവ് പ്രതീക്ഷിക്കാവുന്നതാണ്.

ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഈ CNG പതിപ്പ് ഒരു മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ നൽകാനാണ് സാധ്യത, അതേസമയം പെട്രോൾ X-ലൈനിന് ഏഴ് സ്പീഡ് DCT ഓപ്ഷനും ഉണ്ട്. 1.2 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ എന്നീ പവർട്രെയിനുകളിലും കുട്ടി എസ്‌യുവി ലഭ്യമാണ്. നിലവിൽ, കിയ തങ്ങളുടെ വാഹനങ്ങളിലൊന്നും CNG വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നില്ല, അതിനാൽ ഫലത്തിൽ, കമ്പനിയുടെ കന്നി CNG വാഹനമായിരിക്കും കിയ സോനെറ്റ് CNG.

More from DriveSpark

Article Published On: Thursday, March 9, 2023, 18:15 [IST]
English summary
Kia sonet cng caught in camera during testing in indian roads
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X