നെക്‌സോണ്‍ എഫക്ട്; സോനെറ്റിന്റെ ഈ താങ്ങാവുന്ന വേരിയന്റില്‍ ഇനി സണ്‍റൂഫും

കാറുകള്‍ക്കുള്ളില്‍ നിര്‍ന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ഫീച്ചറായി ഇന്ന് ഉപഭോക്താക്കള്‍ കണക്കാക്കുന്ന ഒരു ഫീച്ചറാണ് സണ്‍റൂഫ്. സെഗ്‌മെന്റില്‍ മത്സരം കടുക്കുന്ന സാഹചര്യത്തില്‍ 10 ലക്ഷം രൂപയില്‍ താഴെ ബജറ്റിനുള്ളിലുള്ള കാറുകളില്‍ സണ്‍റൂഫിന്റെ ആഡംബരം നല്‍കുകയാണ് ഇന്ന് കമ്പനികള്‍. അതിന്റെ ഭാഗമായി സോനെറ്റിന്റെ സ്മാര്‍ട്‌സ്ട്രീം G1.2 HTK+ വേരിയന്റില്‍ ഇലക്‌ട്രോണിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നതായി കിയ ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു.

9.76 ലക്ഷം രൂപ വിലയിലാണ് കിയ ഇന്ത്യ പുതുക്കിയ സോനെറ്റ് വേരിയന്റ് അവതരിപ്പിച്ചത്. നേരത്തെ HTX+ ടര്‍ബോ പെട്രോള്‍ ഡീസല്‍ വേരിയന്റുകളിലായിരുന്നു സണ്‍റൂഫ് ലഭ്യമായിരുന്നത്. ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചതോടെ എക്‌സ്‌ഷോറൂം വില ചെറുതായി കൂടിയിട്ടുണ്ട്. നേരത്തെ 9.64 ലക്ഷം രൂപയായിരുന്നു HTK+ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. 12000 രൂപയാണ് വര്‍ധനവ്.

kia sonet electric sunroof

സണ്‍റൂഫ് വന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ ഇലക്ട്രിക് സണ്‍റൂഫിന് പുറമെ, വയര്‍ലെസ് ഫോണ്‍ പ്രൊജക്ഷനോടുകൂടിയ 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, രണ്ട് ട്വീറ്ററുകള്‍, ഫുള്‍ ഓട്ടോമാറ്റിക് എയര്‍കണ്ടീഷണര്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍, ഗൈഡ്‌ലൈനുകളോട് കൂടിയ റിയര്‍ വ്യൂ ക്യാമറ, കീലെസ് എന്‍ട്രി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുമായാണ് സോനെറ്റ് HTK പ്ലസ് വേരിയന്റ് വരുന്നത്.

സോനെറ്റിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 7 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, കളേര്‍ഡ് മള്‍ട്ടി ഇന്‍ഫോ സിസ്റ്റം എന്നിവ ലഭിക്കുന്നു. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്.

kia sonet

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 81.8 bhp പവറും 115 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സോനെറ്റിന്റെ HTK പ്ലസ് വേരിയന്റിന് കരുത്ത് പകരുന്നത്. 2020-ല്‍ വിപണിയിലെത്തിയ കിയ സോനെറ്റ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ഏറ്റവും ജനപ്രിയ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ്. സ്ഥിരമായി വില്‍പ്പന ചാര്‍ട്ടില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്ന ഒരു മോഡല്‍ കൂടിയാണ് സോനെറ്റ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതിനോടകം 3.3 ലക്ഷത്തിലധികം യൂണിറ്റ് സോനെറ്റ് വിറ്റഴിക്കാന്‍ കിയ ഇന്ത്യക്കായി. അടുത്തിടെ മൂന്ന് വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും അഞ്ച് വര്‍ഷത്തെ വാറണ്ടി കവറേജും കൂടാതെ എസ്‌യുവിക്ക് സീറോ ഡൗണ്‍ പേയ്മെന്റ് ഓപ്ഷനും കമ്പനി അവതരിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏറ്റവും പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി മറ്റ് ഉല്‍പ്പന്നങ്ങളുടെ കൂടെ കിയ സോനെറ്റും അപ്ഡേറ്റ് ചെയ്തിരുന്നു.

അതിന്റെ ഭാഗമായി പുതുക്കിയ പവര്‍ട്രെയിനും ചില അധിക ഫീച്ചറുകളും ലഭിച്ചു. ഈ മോഡലുകളുടെ പെട്രോള്‍ എഞ്ചിനുകള്‍ ഇപ്പോള്‍ E20 കംപ്ലയിന്റാണ്. അതേസമയം, സോനെറ്റിലെ 1.5 ലിറ്റര്‍ WGT ഡീസല്‍ എഞ്ചിന് പകരം പുതുക്കിയ 1.5 ലിറ്റര്‍ VGT ഡീസല്‍ എഞ്ചിന്‍ കൊണ്ടുവന്നിരുന്നു. പുതുക്കിയ എഞ്ചിന്‍ 114 bhp പവര്‍ നല്‍കുന്നു. പഴയ എഞ്ചിനേക്കാള്‍ 14 bhp കൂടുതലാണ്.

ഐഡില്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ബട്ടണ്‍ ആണ് പുതിയ അപ്‌ഡേറ്റില്‍ സോനെറ്റിന് ലഭിച്ച മറ്റൊരു സവിശേഷത. ആമസോണ്‍ അലക്സയ്ക്കായി കിയ കണക്റ്റ് സ്‌കില്ലും സജ്ജീകരിച്ചിരിക്കുന്നു. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള വേരിയന്റില്‍ സണ്‍റൂഫ് സജ്ജീകരിച്ചതോടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് കിയ ലക്ഷ്യമിടുന്നത്. നിലവില്‍ 7.79 ലക്ഷം മുതല്‍ 14.89 ലക്ഷം രൂപ വരെയാണ് സോനെറ്റിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, മഹീന്ദ്ര XUV300 എന്നിവയാണ് എതിരാളികള്‍. ഇതില്‍ പുത്തന്‍ അപ്‌ഡേറ്റുകളുമായി നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് വരുംദിവസങ്ങളില്‍ അരങ്ങേറ്റം കുറിക്കും. സോനെറ്റിലെ സണ്‍റൂഫിന്റെ വരവ് പോലും നെക്‌സോണ്‍ എഫക്ട് ആണെന്ന് പറയുന്നവുണ്ട്. ഇക്കഴിഞ്ഞ മാസം കിയ തങ്ങളുടെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ സെല്‍റ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് വിപണിയില്‍ ഇറക്കിയിരുന്നു. 10.89 ലക്ഷം മുതല്‍ 19.99 ലക്ഷം വരെയാണ് എക്സ്‌ഷോറൂം വില.

More from DriveSpark

Article Published On: Monday, August 28, 2023, 18:14 [IST]
English summary
Kia sonet htk variant now offers sunroof price hiked details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X