ഇവി ശ്രേണി മെച്ചപ്പെടുത്താൻ കിയ; പുതുതായി 2 മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് മോഡലുകൾ ഉടൻ

കിയ തങ്ങളുടെ ആദ്യ ഇലക്ട്രിക് ഓഫർ EV6 കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചു. ഇലക്ട്രിക് ക്രോസ്ഓവർ നിലവിൽ GT ലൈൻ, GT ലൈൻ AWD വേരിയന്റുകളിൽ ലഭ്യമാണ്. 60.95 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഇവി വിൽപ്പനയ്ക്ക് എത്തുന്നത്. ഫുൾ ഇംപോർട്ട് (CBU) യൂണിറ്റായി വരുന്ന മോഡലിന് 77.4 kWh ബാറ്ററി പായ്ക്ക് ഉണ്ട്.

കൂടാതെ WLTP സൈക്കിളിൽ 528 കിലോമീറ്റർ എന്ന റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ, ബ്രാൻഡ് അതിന്റെ ഇലക്ട്രിക് പ്രൊഡക്ട് പോർട്ട്‌ഫോളിയോ വിപുലീകരിക്കാനും 2025 -ഓടെ രണ്ട് പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് മാസ്-മാർക്കറ്റ് ഇവി സ്‌പെയ്‌സിലേക്ക് പ്രവേശിക്കാനും ലക്ഷ്യമിടുന്നു. 2025 -ഓടെ കമ്പനി രണ്ട് മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് കിയ ഇന്ത്യ എംഡി ടെ ജിൻ പാർക്ക് ഒരു മാധ്യമ റിപ്പോർട്ടിൽ വ്യക്തമാക്കി. വരാനിരിക്കുന്ന കിയ ഇവികളുടെ പേരും വിശദാംശങ്ങളും അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഇവി ശ്രേണി മെച്ചപ്പെടുത്താൻ കിയ; 2 ഇലക്ട്രിക് മോഡലുകൾ ഉടൻ

എന്നിരുന്നാലും AY എന്ന കോഡ് നെയിമിൽ വരുന്ന ഒരു എസ്‌യുവിയും ഒരു എംപിവിയും ആയിരിക്കും ഇവയെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശികമായി ഇവികൾ നിർമ്മിക്കുന്നതിനായി, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ഗവേഷണ-വികസന ആവശ്യങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും നിർമ്മാണ സജ്ജീകരണത്തിനുമായി 2,000 കോടി രൂപ നിക്ഷേപിക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കമ്പനിയുടെ പ്രൊഡക്ട് നിരയിൽ, പുതിയ കിയ ഇലക്ട്രിക് എസ്‌യുവി സോനെറ്റ് സബ് ഫോർ മീറ്റർ എസ്‌യുവിക്കും സെൽറ്റോസ് മിഡ് സൈസ് എസ്‌യുവിക്കും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക. ഇലക്‌ട്രിക്, പെട്രോൾ പവർട്രെയിൻ ഓപ്‌ഷനുകളോടെയുള്ള ഒരു "കോംപാക്ട് ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി" ആയിരിക്കും ഇത് എന്ന് പ്രതീക്ഷിക്കാം. വാഹനത്തിന്റെ ICE പതിപ്പ് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിനൊപ്പം വന്നേക്കാം. പുതിയ കിയ കോംപാക്‌ട് എസ്‌യുവി ഹൈ & ബോക്‌സി സ്റ്റാൻസ് വഹിക്കുമെന്നും സോനെറ്റിൽ നിന്നും സെൽറ്റോസിൽ നിന്നും വ്യത്യസ്തമായി കാണപ്പെടുമെന്നുമാണ് റിപ്പോർട്ടുകൾ.

കിയ ഇന്ത്യ തങ്ങളുടെ വരാനിരിക്കുന്ന കോംപാക്ട് AY എസ്‌യുവിയുടെ ഏകദേശം ഒരു ലക്ഷം യൂണിറ്റുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നു, വാഹനത്തിന്റെ വോളിയത്തിന്റെ ഭൂരിഭാഗവും (80 ശതമാനം) പെട്രോൾ മോഡൽ ആയിരിക്കും. കമ്പനിയുടെ അനന്തപൂർ ആസ്ഥാനമായുള്ള പ്രൊഡക്ഷൻ പ്ലാന്റ് വരാനിരിക്കുന്ന കിയ ഇലക്ട്രിക് കാറുകളുടെ ഉത്പാദന കേന്ദ്രമായി പ്രവർത്തിക്കും.

നിലവിൽ, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ നവീകരിച്ച സെൽറ്റോസും KA4 ലക്ഷ്വറി എംപിവിയും ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ട് മോഡലുകളും 2023 പകുതിയോടെ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഓട്ടോ എക്സ്പോയിൽ കിയ KA4 എംപിവി പ്രദർശിപ്പിച്ചിരുന്നു. രാജ്യത്ത് നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന കാർണിവൽ എംപിവിയേക്കാൾ വലുതാണിത് എന്ന് നിസംശയം പറയാം.

ഇവി ശ്രേണി മെച്ചപ്പെടുത്താൻ കിയ; 2 ഇലക്ട്രിക് മോഡലുകൾ ഉടൻ

ആഗോള വിപണിയിൽ 201 bhp പവർ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ, 296 bhp പവർ പുറപ്പെടുവിക്കുന്ന 3.5 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് KA4 കിയ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം കിയ ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നത് തുടരും, എന്നാൽ എംപിവിയുടെ ഏത് പവർട്രെയിൻ രാജ്യത്ത് എത്തുമെന്ന് നലവിൽ വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം അന്താരാഷ്ട്ര വിപണിയിൽ 7, 9, 11 സീറ്റ് കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന മോഡൽ ഇവിടെ ഏത് സീറ്റിംഗ് കപ്പാസിറ്റിയുമായി എത്തുമെന്നും അറിയില്ല.

സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ വർഷം തന്നെ പല അന്താരാഷ്ട്ര വിപണികളിലും കിയ ലോഞ്ച് ചെയ്തിട്ടുണ്ട്, എന്നിരുന്നാലും വാഹനം ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ല. ആഗോള മോഡലിനെപ്പോലെ, പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങൾ ലഭിക്കും. അതോടൊപ്പം പവർട്രെയിൻ ഓപ്ഷനുകളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.

More from DriveSpark

Article Published On: Thursday, February 9, 2023, 14:15 [IST]
English summary
Kia to expand its ev portfolio by launching 2 made in india electric models soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X