കച്ചോടം പിടിക്കാൻ കച്ചകെട്ടി കിയ; സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം എത്തും, മാറ്റങ്ങൾ ഇങ്ങനെ
ഈ വർഷം ഡിസംബറിൽ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തിക്കാൻ കിയ ഇന്ത്യ തയ്യാറെടുക്കുകയാണ്, അടുത്ത മാസം ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വാഹനത്തിന്റെ വിലകൾ പ്രഖ്യാപിക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 ഓഗസ്റ്റിൽ ഇന്ത്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് മൂന്ന് വർഷത്തിന് ശേഷമാണ് സോനെറ്റിന് റീഫ്രഷ്മെന്റ് ലഭിക്കുന്നത്.
ഏകദേശം ഒരു വർഷമായി കിയ, ഇന്ത്യയിൽ അപ്‌ഡേറ്റ് ചെയ്‌ത സോനെറ്റിന്റെ പരീക്ഷണയോട്ടം നടത്തി വരികയാണ്, ഇന്ത്യയ്ക്കായി ഒരുങ്ങുന്ന മോഡൽ ഇപ്പോഴും വെളിപ്പെടുത്താതെ മറച്ചു വെച്ചിരിക്കുന്നു എങ്കിലും, അന്താരാഷ്‌ട്ര വിപണികളിൽ വിൽപ്പനയ്‌ക്ക് എത്തുന്ന പുതുക്കിയ സോനെറ്റിന്റെ ചിത്രങ്ങൾ യാതൊരു മറവുമില്ലാതെ വെബിൽ ലഭ്യമാണ്. അടുത്തിടെ പുറത്തിറക്കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് പോലെ, അപ്‌ഡേറ്റ് ചെയ്ത സോനെറ്റിനും മിനിമൽ ഷീറ്റ് മെറ്റൽ അപ്‌ഡേറ്റുകളോടെ അതിന്റെ പ്ലാസ്റ്റിക് പാർട്സുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

ഇൻറർനെറ്റിൽ ലീക്കായ ചിത്രങ്ങൾ ഒരു പുതിയ ഫ്രണ്ട് ബമ്പർ സ്ഥിരീകരിക്കുന്നു, GT ലൈനും HT ലൈനും വ്യത്യസ്തമായ ഡിസൈൻ ശൈലി ഇതിൽ ലഭിക്കും. അതോടൊപ്പം ഫ്രണ്ട് ബമ്പറിലേക്ക് വെർട്ടിക്കലായി എക്സ്റ്റെൻഡ് ചെയ്യുന്ന ഡ്രോപ്പ് ഡൗൺ ഘടകങ്ങളുള്ള പുതിയ രൂപ ശൈലിയിലുള്ള ഹെഡ്‌ലാമ്പുകളും ഇതിൽ വരും. ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്നേച്ചർ, ഫോഗ് ലാമ്പ് ഹൗസിംഗുകൾ എന്നിവയും കാര്യമായി പരിഷ്‌കരിച്ചിട്ടുണ്ട്.
പ്രൊഫൈലിൽ, മൊത്തത്തിലുള്ള രൂപഭാവവും ലുക്കും അതേപടി നിലനിൽക്കും, എന്നിരുന്നാലും ക്രോം ബിറ്റുകളിലും ബോഡി ക്ലാഡിംഗിലും ചില വ്യത്യാസങ്ങൾ കാണാം. അപ്പ്ഡേറ്റഡ് മോഡലിലെ പ്ലാസ്റ്റിക് വീൽ ക്യാപ്പുകളും അലോയി വീൽ ഡിസൈനുകളും മുഴുവൻ ലൈനപ്പിനും പുതിയതായിരിക്കും. പിന്നിൽ, റാപ്പ് എറൗണ്ട് ടെയിൽ ലാമ്പുകൾ പുതിയ വെർട്ടിക്കൽ യൂണിറ്റുകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുന്നു.

അവ ഇപ്പോൾ ഒരു എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് കണക്ട് ചെയ്തിരിക്കുന്നു. ഡ്യുവൽ ടോൺ ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷുള്ള ചങ്കിയർ റിയർ ബമ്പറും പുതുക്കിയ മോഡലിന് ലഭിക്കുന്നു. വിദേശത്ത് കണ്ടതിൽ നിന്ന് സവിശേഷമായ ചില സ്റ്റൈലിംഗ് ടച്ചുകൾ ഇവിടെ അവതരിപ്പിക്കുന്ന സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. പുതുക്കിയ സോനെറ്റിന് പുതിയ സ്വിച്ച് ഗിയറിനൊപ്പം അതിന്റെ ഡാഷ്‌ബോർഡ് ലേയൗട്ടിലും മാറ്റങ്ങൾ ലഭിക്കും.
ഇതിന് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് സ്‌ക്രീനുകളും ലഭിച്ചേക്കും. കുറഞ്ഞത് ചില വകഭേദങ്ങൾക്ക് എങ്കിലും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഒരു പുതുപുത്തൻ യൂണിറ്റായിരിക്കും, വെന്യുവിലും കാരെൻസിലും ഉള്ളതിന് സമാനമായിരിക്കും ഇത് എന്ന് പ്രതീക്ഷിക്കാം. കൂടാതെ, ലൈനപ്പിലുടനീളം അപ്ഹോൾസ്റ്ററിക്ക് പുതിയ ഷേഡുകളും ഉണ്ടാകും. ഈ വർഷം ആദ്യം അപ്‌ഡേറ്റ് ചെയ്ത ബിഎസ് VI സ്റ്റേജ് II -കംപ്ലയന്റ് എഞ്ചിനുകളുമായാണ് സോനെറ്റ് നിലവിൽ വരുന്നത്, അതിനാൽ ഫെയ്‌സ്‌ലിഫ്റ്റിൽ മെക്കാനിക്കൽ അപ്‌ഡേറ്റുകൾ ഒന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

83 bhp പവർ, 115 Nm torque എന്നിവ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കു്നന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, കൂടാതെ 116 bhp, 250 Nm ഔട്ട്പുട്ടുകൾ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ എസ്‌യുവി നിലവിലുള്ള എഞ്ചിൻ യൂണിറ്റുകളിൽ തുടരും.
പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവലുമായി കണക്ട് ചെയ്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ടർബോ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ആറ് സ്പീഡ് iMT ഓപഷൻ നിലനിർത്തും, ചില വകഭേദങ്ങളിൽ ഒരു ഡീസൽ മാനുവലിന്റെ തിരിച്ചുവരവിനെ കുറിച്ച് ചർച്ചകൾ നടക്കുന്നു. കൂടാതെ, ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് യഥാക്രമം ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

സേഫ്റ്റിയുടെ കാര്യത്തിൽ, കിയ ഇന്ത്യ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, കുറഞ്ഞത് അതിന്റെ മുൻനിര മോഡലുകളിൽ എങ്കിലും സോനെറ്റിന് ADAS ഫംഗ്ഷനുകൾ ലഭിക്കും. ഇപ്പോൾ ADAS ലഭിക്കുന്ന സെഗ്‌മെന്റിലെ ഏക എസ്‌യുവി സോനെറ്റിന്റെ സഹോദര മോഡലായ വെന്യുവാണ്.
മുകളിൽ സൂചിപ്പിച്ചതുപോലെ, ഡിസംബറിൽ കിയ പുതിയ സോനെറ്റ് ഇന്ത്യയിൽ പ്രദർശിപ്പിക്കും, എന്നിരുന്നാലും, വില പ്രഖ്യാപനം പിന്നീടാവും. പുതുക്കിയ സോനെറ്റ് ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, മാരുതി സുസുക്കി ബ്രെസ, മാരുതി സുസുക്കി ഫ്രോങ്ക്‌സ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയ്‌ക്ക് എതിരെ ഇന്ത്യൻ വിപണിയിൽ മത്സരിക്കും.


Click it and Unblock the Notifications








