ആകാംക്ഷയ്ക്ക് അറുതി; കൺസെപ്റ്റിനോട് നീതി പുലർത്തി EV9 ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് കിയ

ഈ വർഷാവസാനം വിപണിയിലെക്ക് എത്തിക്കുന്നതിന്മുമ്പ് കിയ തങ്ങളുടെ ളരെ പ്രചാരം നേടിയ ഓൾ-ഇലക്‌ട്രിക് എസ്‌യുവി EV9 അവതരിപ്പിച്ചിരിക്കുകയാണ്. ഈ വർഷം ജനുവരിയിൽ നടന്ന 2023 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്ന കൺസെപ്റ്റ് മോഡലിന് ഏറെ കുറെ സമാനമാണ് സീറോ എമിഷൻ എസ്‌യുവി.

കിയ EV9 കൺസെപ്റ്റ് ആദ്യമായി 2021 അവസാനത്തിലാണ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയത്. ഇപ്പോൾ അൺവെയിൽ ചെയ്തിരിക്കുന്ന പ്രൊഡക്ഷൻ-സ്പെക്ക് മോഡൽ ഇതിന് സമാനമാണ്. EV9 -ന്റെ ഭൂരിഭാഗം രൂപകല്പനയും എക്സ്റ്റീരിയറിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെ അതേപടി തുടരുമ്പോൾ, കിയ പുതിയ ഇവിയുടെ ഇന്റീരിയർ പൂർണ്ണമായും നവീകരിച്ചിട്ടുണ്ട്.

EV9

എക്സ്റ്റീരിയർ ഡിസൈൻ ഘടകങ്ങളെ കുറിച്ച് പറയുമ്പോൾ, ഇവിയുടെ ഫ്രണ്ട് പ്രൊഫൈലിൽ ഒരു ഡിജിറ്റലൈസ്ഡ് തീമാണ് ഒരുക്കിയിരിക്കുന്നത്, കൂടാതെ ഒരു പരമ്പരാഗത ശൈലിയിലുള്ള റേഡിയേറ്റർ ഗ്രില്ലിന് പകരമായി ക്ലോസ്ഡ് പാനലാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം, കിയ അവകാശപ്പെടുന്നത് പോലെ ഒരു ഇല്യുമിനേഷൻ ഇഫക്റ്റ് സൃഷ്ടിക്കുന്ന, വെർട്ടിക്കലായി പൊസിഷൻ ചെയ്തിട്ടുള്ള ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളും 'സ്റ്റാർ മാപ്പ്' എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും വാഹനത്തിന് ലഭിക്കുന്നു.

പുറത്തുള്ള മറ്റ് ഡിസൈൻ ഘടകങ്ങളിൽ വീലുകൾക്കുള്ള സവിശേഷമായ രൂപകൽപ്പനയാണ് ഒരു പ്രധാന ആകർഷണം. കൂടാതെ ബോഡി പാനലിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതിനാൽ, പുറത്തേക്ക് തള്ളിനിൽക്കുന്ന ഡോർ ഹാൻഡിലുകളില്ലാതെ സൈഡ് പ്രൊഫൈൽ വളരെ ക്ലീൻ ലുക്കിൽ വരുന്നു. ബോഡി കളറുള്ള റൂഫും ഒരു ബ്ലാക്ക് ഗ്രീഹൗസും പിന്നിലേക്ക് നീങ്ങുമ്പോൾ ഒരു ഫ്ലോട്ടിംഗ് റൂഫ് വൈബ് നൽകുന്നു. പിന്നിൽ ഹോറിസോണ്ടലായി സ്ഥാപിച്ചിരിക്കുന്ന വലുതും ഷാർപ്പ് ലുക്കിംഗുമായ എൽഇഡി ടെയിൽലൈറ്റുകളും കിയ വാഗ്ദാനെ ചെയ്യുന്നു.

EV9

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളുടെ 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' ഡിസൈൻ ഫിലോസഫിയാണ് പുതിയ EV9 -നെ സ്വാധീനിച്ചിരിക്കുന്നത് എന്ന് കിയ അവകാശപ്പെടുന്നു. EV9 അതിന്റെ ക്യാരക്ടറിൽ പ്രകൃതിയുടെയും ആധുനികതയുടെയും വൈരുദ്ധ്യ ഗുണങ്ങൾ സമന്വയിപ്പിക്കുന്നുവെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) ഫ്ലാറ്റ്-ഫ്ലോർ ഇവി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി, കിയ EV9 ഒരേ സമയം സ്ലീക്ക് & ബോൾഡ് മോഡലാണ് എന്ന് വാഹന നിർമ്മാതാക്കൾ പറയുന്നു.

ക്യാബിനിനെക്കുറിച്ച് പറയുമ്പോൾ, 'ടെക്‌നോളജി ഫോർ ലൈഫ്' എന്ന ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണി ഇത് എന്ന് കിയ അവകാശപ്പെടുന്നു. അതോടൊപ്പം പ്ലാറ്റ്ഫോമിന്റെ മികവു കാരണം മൂന്നാം നിര സീറ്റിംഗ് സെറ്റപ്പ് ഉപയോഗിച്ച് വാഹനത്തിനുള്ളിൽ സീറ്റിംഗ് കപ്പാസിറ്റി വർധിപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്ന് ബ്രാൻഡ് അവകാശപ്പെടുന്നു, ഇത് യാത്രക്കാരുടെ കംഫർട്ട് വർധിപ്പിക്കുന്നു. ആറ്, ഏഴ് സീറ്റുകളുള്ള ഫോർമാറ്റുകളിൽ EV9 വരും.

EV9

ക്യാബിനിലെ ഡിസൈൻ ഘടകങ്ങളിൽ ഓപ്പൺ, ഫ്ലോട്ടിംഗ് പനോരമിക് ഡാഷ്‌ബോർഡും ഒരു 5.0 ഇഞ്ച് സെഗ്‌മെന്റ് ഡിസ്‌പ്ലേയും സംയോജിപ്പിച്ചിരിക്കുന്ന ഡ്യുവൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളും ഉൾപ്പെടുന്നു. ഫിസിക്കൽ ബട്ടണുകൾ പരമാവധി നിലനിർത്തിക്കൊണ്ട് കിയ വാഹനം കഴിയുന്നത്ര സങ്കീർണ്ണമാക്കാൻ ശ്രമിച്ചു. എക്സ്റ്റെന്റഡ് ഡിസ്‌പ്ലേയ്ക്ക് ഹൈ-ഡെഫനിഷൻ ഓഡിയോ-വിഷ്വൽ നാവിഗേഷനും ടെലിമാറ്റിക്‌സ് (AVNT) എക്സ്പീരിയൻസും വാഗ്ദാനം ചെയ്യുന്നുവെന്ന് വാഹന നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

EV9 ചാർജ് ചെയ്യുമ്പോളും ഒന്നും രണ്ടും നിരയിലുള്ളവർക്ക് ഒരേസമയം സീറ്റുകൾ റിക്ലൈൻ ചെയ്ത് ഇരിക്കാൻ കഴിയും എന്നത് ഒരു സവിശേഷതയാണ്. രണ്ടാം നിര സീറ്റുകൾക്ക് 180 ഡിഗ്രി തിരിയാൻ സാധിക്കും, അതേസമയം മൂന്നാം നിര സീറ്റുകളിൽ കപ്പ് ഹോൾഡറുകളും മൊബൈൽ ഡിവൈസുകൾക്കുള്ള ചാർജിംഗ് പോയിന്റുകളും സജ്ജീകരിച്ചിരിക്കുന്നു.

EV9

ഡിസൈൻ, കണക്റ്റിവിറ്റി, ഉപയോഗക്ഷമത, എൺവയൺമെന്റ് റെസ്പോൺസിബിലിറ്റി മാനദണ്ഡങ്ങൾ എന്നിവ പുനർനിർവചിക്കുക എന്നതാണ് കിയ EV9 ലക്ഷ്യമിടുന്നതെന്ന് കിയ ഗ്ലോബൽ ഡിസൈൻ സെന്റർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മേധാവിയുമായ കരിം ഹബീബ് പറഞ്ഞു. ഫാമിലി എസ്‌യുവി സെഗ്മെന്റിൽ പുതിയ വെഹിക്കിൾ ടൈപ്പോളജി ഡ്രൈവർക്ക് മാത്രമല്ല, സ്പെയിസിന്റെയും സാങ്കേതികവിദ്യയുടെയും രൂപകൽപ്പനയുടെയും നൂതനമായ ഉപയോഗത്തിലൂടെ എല്ലാ യാത്രക്കാർക്കും ഹൈ ക്വാളിറ്റി എക്സ്പീരിയൻസും മികച്ച സുഖസൗകര്യങ്ങളും പ്രദാനം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More from DriveSpark

Article Published On: Wednesday, March 15, 2023, 12:32 [IST]
English summary
Kia unveiled production spec ev9 electric suv identical to the concept vehicle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X