മാരുതിയും ടാറ്റയും ഇനി എത്ര മത്സരിച്ചാലും ഇവി സെഗ്മെന്റ് കിയ തന്നെ കൈയ്യാളും; EV3, EV4 മോഡലുകൾ ഉടൻ എത്തും
ഇവികളുടെ കാര്യത്തിൽ, ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ വിപുലമായ ഓപ്ഷനുകൾ ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള തിരക്കിലാണ് കിയ. നിലവിലുള്ള ICE മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകൾക്ക് പുറമേ, കിയ ഒരു ബോൺ-ഇലക്ട്രിക് പോർട്ട്ഫോളിയോ വികസിപ്പിക്കുകയാണ്. നിലവിൽ ഇതിൽ EV6, EV9, വരാനിരിക്കുന്ന EV5 എന്നീ മോഡലുകൾ ഉൾപ്പെടുന്നു. ഇപ്പോൾ, കിയ EV3, EV4 കൺസെപ്റ്റുകൾ കൂടെ ഈ നിരയിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്.
കിയ EV3 കൺസെപ്റ്റ് EV9, EV5 എന്നിവയിൽ നിന്ന് ഡിസൈൻ ഘടകങ്ങൾ കടമെടുത്തതായി തോന്നുന്നു. കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിക്ക് ഷാർപ്പ് പ്രൊഫൈൽ ലഭിക്കുന്നു, അതോടൊപ്പം ആംഗുലാർ ലൈനുകളുമുണ്ട്. കോംപാക്ട് എസ്‌യുവികൾക്കൊപ്പം കാണപ്പെടുന്ന ബോക്‌സി ലേയൗട്ട് ഇതിൽ നിലനിർത്തിയിട്ടുണ്ട്. വളരെ ആവേശകരമായ ഒരു സ്റ്റൈലിംഗ് വാഹനം സൃഷ്ടിക്കുന്നു.

കോംപാക്ട് എസ്‌യുവിയിൽ EV9 -ന് സമാനമായ എക്സ്പീരിയൻസ് നൽകാനാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് കിയ വ്യക്തമാക്കി. EV3 കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയുടെ ചില പ്രധാന ഹൈലൈറ്റുകളിൽ ക്ലോസ്ഡ്-ഓഫ് ഗ്രില്ല്, ബോൾഡ് ബമ്പർ സെക്ഷൻ, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, വിൻഡ്‌സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്നു.
ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും മസ്കുലാർ ബോഡി ക്ലാഡിംഗും ഉപയോഗിച്ച് സൈഡ് പ്രൊഫൈൽ കൂടുതൽ കരുത്തുറ്റതായി കാണപ്പെടുന്നു. സ്‌നാസി അലോയി വീലുകളും കോംപാക്ട് റിയർ വ്യൂ മിററുകളും എസ്‌യുവിയിലുണ്ട്. റൂഫിന് ഒരു ടാപ്പറിംഗ് പ്രൊഫൈൽ ഉണ്ട്. C-പില്ലറിന് ഒരു ഹൊറിസോണ്ടൽ ഗ്ലാസ് സെക്ഷനുണ്ട്, ഇത് ഒരു ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റ് സൃഷ്ടിക്കാൻ സഹായിക്കുന്നു.

വാഹനത്തിന്റെ അകത്തളത്തിലും, കിയ ആംഗുലാർ ലൈനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായി കാണാനാവും. അലങ്കോലങ്ങൾ ഇല്ലാത്ത കോക്പിറ്റ് ഏരിയ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പുറത്തേക്ക് തള്ളിനിൽക്കുന്ന കൺട്രോൾ നോബുകളും മറ്റ് എലമെന്റുകളും ഇല്ലാതെ, എസ്‌യുവി ഉയർന്ന സ്ഥലസൗകര്യം പ്രദാനം ചെയ്യുന്നു. കാബിനിനുള്ളിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്.
വ്യത്യസ്ത ലേയൗട്ടുകൾ സൃഷ്ടിക്കാൻ സീറ്റുകളുമായി പെയർ ചെയ്യാവുന്ന മിനി-ടേബിളുകൾ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. വൈവിധ്യമാർന്ന വലിയ സാധനങ്ങൾ സ്റ്റോർ ചെയ്യാൻ പിൻ ബെഞ്ച് സീറ്റ് മടക്കിവെക്കാനുമാവും. EV3 യുമായി താരതമ്യപ്പെടുത്തുമ്പോൾ, EV4 സെഡാൻ കൺസെപ്റ്റിന്റെ രൂപകൽപ്പന കൂടുതൽ റാഡിക്കലാണ്. സാങ്കേതികമായി ഇതൊരു സെഡാനാണെങ്കിലും, മൊത്തത്തിലുള്ള രൂപവും ഭാവവും നിലവിലെ സെഡാനുകളുടെ രൂപകൽപ്പനയുമായി പൊരുത്തപ്പെടുന്നില്ല എന്ന് ഒറ്റനോട്ടത്തിൽ നമുക്ക് മനസിലാവും.

ഭാവിയിലെ സെഡാനുകൾ എങ്ങനെയായിരിക്കണം എന്നതിന് സ്വന്തം വ്യാഖ്യാനം സൃഷ്ടിക്കാൻ കിയ ശ്രമികുന്നതായി തോന്നുന്നു. കിയ EV4 -ന്റെ ഡിസൈൻ, കമ്പനിയുടെ 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' ഡിസൈൻ ശൈലിയുടെ ഭാഗമായ 'പവർ ഓഫ് പ്രോഗ്രസ്' ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്ന സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, താഴത്തെ ഗ്രില്ല് ഏരിയയിലെ ലൈറ്റിംഗ് ഘടകങ്ങൾ, ടാപ്പറിംഗ് ബോണറ്റ് ഡിസൈൻ എന്നിവ വാഹനത്തിന്റെ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
സൈഡ് പ്രൊഫൈൽ മസ്കുലാറായി കാണപ്പെടുന്നു കൂടാതെ വളരെ ഫ്യൂച്ചറിസ്റ്റിക്കായി കാണപ്പെടുന്ന അലോയി വീലുകളുമായിട്ടാണ് ഇലക്ട്രിക് സെഡാൻ വരുന്നത്. ബ്ലാക്ക്ഡ് ഔട്ട് പില്ലറുകളാണ് വാഹനത്തിന് ലഭികക്ുന്നത്, കൂടാതെ റൂഫിന് ഒരു ടാപ്പറിംഗ് പ്രൊഫൈലുമുണ്ട്. ഇന്റീരിയർ EV3 -ന് സമാനമാണ്. ഒരു വലിയ ടച്ച്‌സ്‌ക്രീനും മിനിമലിസ്റ്റ് ഡാഷ്‌ബോർഡുമാണ് ഇതിൽ വരുന്നത്.

ഓവൽ ആകൃതിയിൽ ഒരു ഫാൻസി ടു-സ്പോക്ക് സ്റ്റിയറിംഗ് വീലും വാഹനത്തിന് ലഭിക്കുന്നു. ഫിസിക്കൽ ബട്ടണുകളൊന്നും തന്നെ ഇന്റീരിയറിൽ ഇല്ല. മിക്ക കൺട്രോളുകളും ടച്ച്‌സ്‌ക്രീൻ വഴിയും, കപ്പാസിറ്റീവ് ടച്ച് പാനലുകൾ വഴിയും ആക്‌സസ് ചെയ്യാൻ കഴിയും. മോഡിനനുസരിച്ച് മാറുന്ന ആംബിയന്റ് ലൈറ്റിംഗും വാഹനത്തിന് ലഭിക്കുന്നു. EV3, EV4 കൺസെപ്റ്റുകളുടെ പവർട്രെയിൻ വിശദാംശങ്ങൾ കിയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ വിവരങ്ങളും മറ്റ് സവിശേഷതകളും വരും മാസങ്ങളിൽ ക്രമേണ വെളിപ്പെടുത്തും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.


Click it and Unblock the Notifications








