ബ്രെസ്സ വാങ്ങാൻ പോകുവാണോ; അതിൻ്റെ വിലയ്ക്ക് ഈ വണ്ടികളും സ്വന്തമാക്കാം കേട്ടോ
2016 -ലാണ് മാരുതി സുസുക്കി ബ്രെസ എന്ന മോഡൽ അവതരിപ്പിച്ചത്. അന്നുമുതൽ ഇന്നു വരെ ഒരുപാട് വെല്ലുവിളികളും കോംബറ്റീഷനുകളും നേരിട്ടിരുന്നു. എന്നാൽ ഒരിക്കലും മാർക്കറ്റിൽ നിന്ന പിന്നോട്ട പോകുകയോ തോറ്റു പോകുകയോ ചെയ്തില്ല എന്നതാണ് പ്രത്യേകത. എങ്കിലും മറ്റ് വാഹനങ്ങളുമായി താരതമ്യെ ചെയ്യുകയാണെങ്കിൽ മാരുതി സുസുക്കി ബ്രെസയുടെ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ സാധിക്കുന്ന മറ്റ് ഓപ്ഷനുകളെ ഒന്ന് പരിചയപ്പെട്ടാലോ.
ആദ്യത്തെ മോഡൽ എന്നു പറയുന്നത് ടാറ്റ നെക്സോൺ ആണ്. 2017 -ൽ ആയിരുന്നു ടാറ്റ മോട്ടോർസ് കർവ്വിയായ നെക്‌സോണുമായി കോംപാക്ട് എസ്‌യുവി വിപണിയിൽ പ്രവേശിച്ചത്. എതിരാളികളുടെ ബോക്‌സി രൂപഭാവങ്ങൾ ഒഴിവാക്കിക്കൊണ്ട്, ടാറ്റ നെക്‌സോൺ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ വളരെ പെട്ടന്ന് ഇടം നേടി. 2023 -ൽ പുതിയ ഒരു ഫെയ്‌സ്‌ലിഫ്റ്റും കമ്പനി അവതരിപ്പിച്ചിരുന്നു. 8.10 ലക്ഷം മുതൽ 15.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ അതികായകൻമാരായ ടാറ്റ നെക്സോണിനും മാരുതി സുസുക്കി വിറ്റാര ബ്രെസയ്ക്കുമുള്ള ഹ്യുണ്ടായിയുടെ ഉത്തരമായിരുന്നു വെന്യു. സെഗ്മെന്റിലെ ടെക്കിയായി അറിയപ്പെടുന്ന മോഡൽ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. മോഡേൺ ഫീച്ചറുകൾക്ക് പുറമെ വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനാണ് വെന്യുവിന്റെ പ്രധാന ഹൈലൈറ്റ്.
ഹ്യുണ്ടായി വെന്യുവിന്റെ 1.0 ലിറ്റർ T-GDi പെട്രോൾ എഞ്ചിൻ ഓപ്ഷനുള്ള S(O), SX(O) വേരിയന്റുകളിലും വെന്യു N-ലൈനിലെ N6, N8 വേരിയന്റുകളിലും മാത്രമാണ് ADAS വാഗ്‌ദാനം ചെയ്യുന്നത്. ഈ മോഡലുകൾക്ക് യഥാക്രമം 10.32 ലക്ഷം മുതൽ 13.38 ലക്ഷം രൂപയും 11.99 ലക്ഷം മുതൽ 13.89 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില വരുന്നത്. വെന്യുവിൽ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്.

അടുത്തത് കിയയുടെ സോണറ്റാണ്. 9.76 ലക്ഷം രൂപ വിലയിലാണ് കിയ ഇന്ത്യ പുതുക്കിയ സോനെറ്റ് വേരിയന്റ് അവതരിപ്പിച്ചത്. സോനെറ്റിലെ 1.5 ലിറ്റര്‍ WGT ഡീസല്‍ എഞ്ചിന് പകരം പുതുക്കിയ 1.5 ലിറ്റര്‍ VGT ഡീസല്‍ എഞ്ചിന്‍ കൊണ്ടുവന്നിരുന്നു. പുതുക്കിയ എഞ്ചിന്‍ 114 bhp പവര്‍ നല്‍കുന്നു. പഴയ എഞ്ചിനേക്കാള്‍ 14 bhp കൂടുതലാണ്. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള വേരിയന്റില്‍ സണ്‍റൂഫ് സജ്ജീകരിച്ചതോടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് കിയ ലക്ഷ്യമിടുന്നത്. നിലവില്‍ 7.79 ലക്ഷം മുതല്‍ 14.89 ലക്ഷം രൂപ വരെയാണ് സോനെറ്റിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.
രാജ്യത്തെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ മഹീന്ദ്രയുടെ തുറുപ്പുചീട്ടാണ് XUV300. ആധുനിക എതിരാളികൾക്കിടയിൽ സേഫ്റ്റിയും വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും അണിനിരത്തിയാണ് മോഡൽ പിടിച്ചു നിൽക്കുന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റിനായി കമ്പനി തയ്യാറെടുക്കുകയാണ്. 110 bhp നൽകുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ, 131 bhp, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ-പെട്രോൾ, 117 bhp 1.5 ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുന്ന അതേ എഞ്ചിൻ ഓപ്ഷനുകളിൽ XUV300 ഫെയ്‌സ‌്ഫ്‌ലിറ്റ് മഹീന്ദ്ര തുടരും.

കോംപാക്ട് എസ്‌യുവി നിരയിലെ റെനോയുടെ തുറുപ്പുചീട്ടാണ് കൈഗർ. 6 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് റെനോ ഇന്ത്യ 2023 കൈഗര്‍ വിപണിയിലെത്തിച്ചത്. അപ്ഡേറ്റിന്റെ ഭാഗമായി കോംപാക്റ്റ് എസ്‌യുവിക്ക് ബിഎസ് 6 നിലവാരത്തിലുള്ള എഞ്ചിനൊപ്പം ഒരുപിടി സുരക്ഷ സവിശേഷതകളും കമ്പനി നല്‍കിയിരുന്നു. 1.0 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളില്‍ കൈഗര്‍ വാങ്ങാം.
2020 ഡിസംബറിലാണ് മാഗ്നൈറ്റ് വിപണിയിൽ അവതരിപ്പിച്ചത്. അങ്ങനെ 2021 മുതൽ ഇങ്ങ് 2023 വരെ ഈയൊരൊറ്റ മോഡലുമായി പിടിച്ചു നിൽക്കുകയായിരുന്നു നിസാൻ. നേരത്തെ അൽപം ചിലവേറിയ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരുന്നു മാഗ്നൈറ്റിൽ ഉണ്ടായിരുന്നത്. ഇതിന് പകരമായാണ് സഹപങ്കാളിയായ റെനോയിൽ നിന്നും എഎംടി കടമായി എടുത്ത് പുതിയ EZ ഷിഫ്റ്റ് എന്നൊരു വേരിയന്റിന് നിസാൻ രൂപം കൊടുത്തിരിക്കുകയാണ്.


Click it and Unblock the Notifications








