ഹൈക്രോസിന് വില കൂടുതലാണെന്നോ? ദേ ഇതാണ് പൈസ മുതലാകുന്ന വേരിയന്റ്

ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലെ രാജാവാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ. 2004-ലായിരുന്നു ക്വാളിസിന്റെ പിന്‍ഗാമിയായി ഇന്നോവയെ ടൊയോട്ട കൊണ്ടുവന്നത്. അന്ന് തൊട്ടിന്ന് വരെ സെഗ്‌മെന്റ് ലീഡറായി ഇന്നോവ വിരാജിക്കുകയാണ്. ഇന്നോവയുടെ പുതുതലമുറ പതിപ്പായ ഹൈക്രോസ് സമീപകാലത്താണ് വിപണിയില്‍ എത്തിയത്.

ഹൈബ്രിഡ് സങ്കേതികവിദ്യയുമായി എത്തുന്ന ഹൈക്രോസിലൂടെ ടൊയോട്ട ഇന്നോവയെ പുതിയ തലങ്ങളിലേക്ക് എത്തിക്കുകയാണ്. എന്നാല്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വില അല്‍പ്പം കൂടുതലാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. എന്നാലും മുടക്കുന്ന ക്യാഷിന് പണം മുതലാകുന്ന ഒരു വേരിയന്റ് ഉണ്ടാകുമെല്ലോ. അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഇന്നോവ ഹൈക്രോസിന്റെ VX വേരിയന്റിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ആദ്യം നമുക്ക് ഈ വേരിയന്റിന്റെ ഡിസൈന്‍ വശങ്ങള്‍ നോക്കാം.

ഹൈക്രോസിന് വില കൂടുതലാണെന്നോ? ദേ ഇതാണ് പൈസ മുതലാകുന്ന വേരിയന്റ്

ZX(O) വേരിയന്റിന്റെ അതേ ഡിസൈനിലാണ് ഇന്നോവ ഹൈക്രോസിന്റെ VX വേരിയന്റും വരുന്നത്. എന്നാല്‍ ഹൈക്രോസിന്റെ ZX(O) വേരിയന്റില്‍ നമുക്ക് കൂടുതല്‍ ക്രോം ഘടകങ്ങള്‍ കാണാനാകും. അതുകൂടാതെ, ഡിആര്‍എല്ലുകളും ഫോഗ് ലാമ്പുകളും VX വേരിയന്റിന് നഷ്ടപ്പെടമാകുന്നു. എന്നാല്‍ ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ ലഭിക്കുന്നുണ്ട്. എംപിവിയുടെ വശങ്ങളിലേക്ക് വന്നാല്‍ ഇരു വേരിയന്റുകള്‍ക്ക് സമാനമായ 17 ഇഞ്ച് അലോയ് വീല്‍ ഡിസൈനാണ് നമുക്ക് കണ്ടെത്താന്‍ കഴിയുക. പിന്‍ഭാഗത്ത് ലുക്കിനായി ചില ക്രോം ഘടകങ്ങള്‍ നല്‍കിയിരിക്കുന്നു.

ഒപ്പം റിയര്‍ വൈപ്പര്‍ വാഷറും റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ലഭിക്കും. ഇന്നോവ ഹൈക്രോസിന്റെ VX വേരിയന്റ് ടൊയോട്ടയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനത്തോടെയാണ് വരുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് VX വേരിയന്റിന് തുടിപ്പേകുന്നത്. സ്‌ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണത്തോടെ, ഈ എഞ്ചിന്‍ 183 bhp പവറും 188 Nm എഞ്ചിന്‍ ടോര്‍ക്കും 206 Nm മോട്ടോര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കും. e-CVT ഗിയര്‍ബോക്സ് മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ഉള്‍പ്പെടുന്നത്.

ഹൈക്രോസിന് വില കൂടുതലാണെന്നോ? ദേ ഇതാണ് പൈസ മുതലാകുന്ന വേരിയന്റ്

ഹൈക്രോസ് ലിറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് VX വേരിയന്റിന്റെ അകത്തേക്ക് കാലെടുത്ത് വെച്ചാല്‍ ഇതിന്റെ ഇന്റീരിയര്‍ ഡ്യുവല്‍-ടോണ്‍ ഫാബ്രിക്കില്‍ തീര്‍ത്തതായി കാണാം. ഇത് എംപിവിയുടെ ക്യാബിന്റെ പ്രീമിയം ഫീല്‍ വളരെ ഉയര്‍ത്താന്‍ സഹായിക്കുന്നു. പ്രീമിയം അപ്പീല്‍ കൂട്ടാന്‍ ഡാഷ്ബോര്‍ഡില്‍ ടൊയോട്ട സോഫ്റ്റ്-ടച്ച് ഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഡാഷ്ബോര്‍ഡിന്റെ മധ്യത്തില്‍ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ട്.

7, 8 സീറ്റിംഗ് ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഏക സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റാണ് VX. 6-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പാഡില്‍ ഷിഫ്റ്ററുകള്‍, 360-ഡിഗ്രി ക്യാമറ, റീട്രാക്ടബിള്‍ സണ്‍ഷെയ്ഡ്, TPMS തുടങ്ങിയവയാണ് വേരിയന്റിലെ മറ്റ് പ്രധാന ഫീച്ചറുകള്‍. മുകളില്‍ പറഞ്ഞ പോലെ രണ്ട് സീറ്റിംഗ് ഓപഷനുകളിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വാങ്ങാന്‍ സാധിക്കുക.

ഹൈക്രോസിന് വില കൂടുതലാണെന്നോ? ദേ ഇതാണ് പൈസ മുതലാകുന്ന വേരിയന്റ്

ഇന്നോവ ഹൈക്രോസിന്റെ VX വേരിയന്റിന്റെ 7 സീറ്റര്‍ ഓപ്ഷന്റെ വില 29.10 ലക്ഷം രൂപയാണ് (ഓണ്‍ റോഡ്, മുംബൈ) . അതേസമയം 8 സീറ്റര്‍ ഓപ്ഷന് 29.16 ലക്ഷം രൂപയാണ് വില (ഓണ്‍-റോഡ്, മുംബൈ). ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ VX വേരിയന്റ് ഒരുപാട് ഫീച്ചറുകളും കാര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ചിലത് വിട്ടുപോകുന്നുവെന്ന കാര്യവും പറയാതിരിക്കാനാവില്ല. ADAS, 9-സ്പീക്കര്‍ JBL സിസ്റ്റം, ഓട്ടോമന്‍ സീറ്റുകള്‍, 10.1-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്ന് തുടങ്ങി ചില ഫീച്ചറുകള്‍ വേരിയന്റില്‍ കാണാനാകില്ല.

എന്നാല്‍ ഇവ അത്യാവശ്യമായി വേണ്ട ഫീച്ചറുകളല്ല ഫാന്‍സി ഫീച്ചറുകളാണെന്ന് കരുതി ആശ്വസിക്കാം. എങ്കിലും 29 ലക്ഷം രൂപയ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ ഫീച്ചറുകളും ഹൈബ്രിഡ് സജ്ജീകരണവും ലഭിക്കുന്നില്ലേ. സേഫ്റ്റിക്കായി 6 എയര്‍ബാഗുകളുടെ ഇല്ലെന്നത് മാത്രമാണ് ഇന്നോവ ഹൈക്രോസ് VX വേരിയന്റിന്റെ ഒരേയൊരു പോരായ്മയായി ഉയര്‍ത്തിക്കാണിക്കാനുള്ളത്. ഈ ഒരു പോരായ്മ കുറച്ചാല്‍ മുടക്കുന്ന പണം വസൂലാകുന്ന ഹൈക്രോസ് വേരിയന്റാണ് VX.

More from DriveSpark

Article Published On: Tuesday, February 28, 2023, 20:00 [IST]
English summary
Which is toyota innova hycross mpv s value for money variant details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X