'ഇന്ത്യ പഴയ ഇന്ത്യയല്ല'; സൂപ്പര്‍ കാര്‍ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് താണ്ടി ലംബോര്‍ഗിനി

ഇന്ത്യയില്‍ ചില ബ്രാന്‍ഡുകള്‍ ഒരു ദിവസം കൊണ്ട് വില്‍ക്കുന്ന കാറുകള്‍ വില്‍ക്കാന്‍ ചിലര്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടി വരും. ഒമ്പത് വര്‍ഷം കൊണ്ട് വെറും 150 യൂണിറ്റുകള്‍ ഡെലിവെറി ചെയ്ത് നാഴികക്കല്ല് താണ്ടിയ ഒരു സൂപ്പര്‍ കാറിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സൂപ്പര്‍ കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ലംബോര്‍ഗിനി.

ലോകോത്തര കാറുകളുടെ ഒരു നിരകൊണ്ട് മാത്രമല്ല വില്‍പ്പനയിലും മിന്നിത്തിളങ്ങിയാണ് ഇറ്റാലിയന്‍ ബ്രാന്‍ഡ് ഇപ്പോള്‍ മുന്നേറുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലംബോര്‍ഗിനി മോഡല്‍ ഉറൂസ് സൂപ്പര്‍ എസ്‌യുവിയാണ്. രണ്ടാം സ്ഥാനം ആര്‍ക്കെന്ന് നോക്കിയാല്‍ അത് മറ്റാരുമല്ല ഹുറാകാന്‍ ആണ്. 2014-ലാണ് ഹുറാകാന്‍ ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയത്. ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ പകരക്കാരനായി കമ്പനിയുടെ എന്‍ട്രി ലെവല്‍ മിഡ് എഞ്ചിന്‍ഡ് സൂപ്പര്‍ കാറായി ഹുറാകാന്‍ മാറി.

lamborghini huracan

ഇപ്പോള്‍ ലംബോര്‍ഗിനി ഒരു സുപ്രധാന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. രാജ്യത്ത് 150 യൂണിറ്റ് ഹുറാകാന്‍ വിതരണം ചെയ്തതായി ലംബോര്‍ഗിനി അറിയിച്ചു. ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെ ഒമ്പത് വര്‍ഷം മുമ്പാണ് ലംബോര്‍ഗിനി ഹുറാകാന്‍ ഇന്ത്യയിലെത്തിയത്. ആദ്യം എത്തിയ ഹുറാകാന്‍ കൂപ്പെക്ക് തൊട്ടുപിന്നാലെ സ്‌പൈഡറും വലവിരിക്കാനെത്തി. റിയല്‍ വീല്‍ ഡ്രൈവുമായി 2016-ല്‍ പെര്‍ഫോമന്റെയും 2018-ല്‍ പെര്‍ഫോമന്‍സ് സ്‌പൈഡറും എത്തി. മിഡ്ലൈഫ് അപ്ഡേറ്റ് സ്വീകരിച്ചുകൊണ്ട് ഹുറാകാന്‍ EVO കൂപ്പെയും സ്‌പൈഡറും 2019-ല്‍ എത്തി.

മുന്‍ഗാമിയേക്കാള്‍ കോസ്‌മെറ്റിക്, പവര്‍ അപ്ഗ്രേഡുകളുമായിട്ടായിരുന്നു ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വരവ്. 2021-ല്‍ STO (സൂപ്പര്‍ ട്രോഫിയോ ഒമലോഗറ്റ) പതിപ്പ് ബ്രാന്‍ഡിന്റെ റേസ കാറിന്റെ റോഡ്-ലീഗല്‍ ഹോമോലോഗേറ്റഡ് പതിപ്പ് കൊണ്ടുവന്നതോടെ വീണ്ടും ഹുറാകാന്‍ വീണ്ടും വലുതായി. മോഡലിന്റെ ഉല്‍പ്പാദനം അവസാനിച്ചതോടെ 2022-ല്‍ ഹുറാകാന്‍ ടെക്നിക്ക, ഹുറാകാന്‍ സ്റ്റെറാറ്റോ എന്നിവ കൊണ്ടുവന്നു. ഇന്ത്യന്‍ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഗ്രൗണ്ട് ക്ലിയറന്‍സും ഓള്‍-വീല്‍ ഡ്രൈവും ഉള്ള സൂപ്പര്‍കാറിന്റെ ആദ്യ ഓള്‍-ടെറൈന്‍ പതിപ്പാണ് ഹുറാകാന്‍ സ്‌റ്റെറാറ്റോ.

lamborghini huracan

'ദൈനം ഡ്രൈവിംഗ് മുതല്‍ ട്രാക്കിലെ ത്രില്ലിംഗ് പെര്‍ഫോമന്‍സടക്കം എല്ലാ പരിതസ്ഥിതിയിലും സൂപ്പര്‍ സ്പോര്‍ട്സ് വികാരം പ്രദാനം ചെയ്യുന്ന ഒരു കാറായിട്ടാണ് ഹുറാകാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹുറാക്കന്റെ ഓരോ ആവര്‍ത്തനവും ആ ലംബോര്‍ഗിനി ഫിലോസഫിക്ക് അനുസൃതമായി നിലകൊള്ളുന്നു. 150-ാമത് ഹുറാകാന്‍ ഇന്ത്യയില്‍ ഡെലിവറി ചെയ്യുന്നത് സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ സെഗ്മെന്റിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ തെളിവാണ്' ലംബോര്‍ഗിനി ഇന്ത്യ തലവന്‍ ശരദ് അഗര്‍വാള്‍ പറഞ്ഞു.

നാചുറലി ആസ്പരേറ്റഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമാണ് ഹുറകാനെ പ്രധാന എതിരാളികളായ ഫെറാറി, മക്‌ലാരന്‍ എന്നിവയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ലംബോര്‍ഗിനി ഹുറാകാന്‍ 602 bhp പവറും 560 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, V10 എഞ്ചിനാണ് ഉപയോഗിക്കുന്നത്. കൂടാതെ, ഈ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

lamborghini huracan

കൂടാതെ സൂപ്പര്‍കാറിന്റെ മിക്ക വേരിയന്റുകളും ഓള്‍വീല്‍ഡ്രൈവാണ്. 12 റോഡ്, മൂന്ന് റേസിംഗ് പതിപ്പുകളിലൂടെയാണ് ലംബോര്‍ഗിനി ഹുറകാന്‍ ഒമ്പത് വര്‍ഷക്കാലം വിപണിയില്‍ തുടര്‍ന്നത്. ലംബോര്‍ഗിനി ഹുറാകാന്‍ ഡിസൈന്‍, എഞ്ചിനീയറിംഗ്, പെര്‍ഫോമന്‍സ് എന്നിവയില്‍ ബ്രാന്‍ഡിന്റെ മികവിന്റെ പ്രതീകമായി നിലകൊള്ളുന്നു. സൂപ്പര്‍ സ്പോര്‍ട്സ് കാറിന്റെ ആകര്‍ഷകമായ രൂപവും അസാധാരണമായ ഡ്രൈവിംഗ് അനുഭവവും ഇന്ത്യയിലെ കാര്‍ പ്രേമികള്‍ക്കിടയില്‍ ഹുറകാനെ ഒരു ജനപ്രിയ ഓപ്ഷനാക്കി മാറ്റി.

ലംബോര്‍ഗിനി ഹുറാക്കന്റെ പകരക്കാരന്‍ അടുത്ത വര്‍ഷം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇലക്ട്രിക് പവര്‍ട്രെയിന്‍ സജ്ജീകരിച്ചായിരിക്കും എത്തുക. പകരക്കാരന്‍ എത്തുന്നത് വരെ ഹുറക്കാന്റെ അവസാന യൂണിറ്റുകള്‍ ആഗോള തലത്തില്‍ വിതരണത്തിനെത്തും. അതിന്റെ മുന്‍ഗാമിയായ ഗല്ലാര്‍ഡോയില്‍ നിന്നും വ്യത്യസ്തമായി ഔഡിയുമായി പങ്കാളിത്തമില്ലാതെ ലംബോര്‍ഗിനി ഒറ്റക്കാണ് ഹുറാകാന്റെ പകരക്കാരനെ വികസിപ്പിച്ചെടുത്തത്. ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും കാറിന്റെ നിര്‍മാണം.

More from DriveSpark

Article Published On: Friday, June 23, 2023, 11:45 [IST]
English summary
Lamborghini huracan sales milestone delivered 150 super cars in 9 years
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X