കണ്ണുതള്ളിക്കുന്ന വിലയുള്ള 'അത്ഭുത' കാര്‍ ആദ്യമായി ഇന്ത്യയില്‍; 15 പേര്‍ക്കേ കിട്ടുള്ളൂ!

സൂപ്പര്‍ കാറുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന പേരാണ് ലംബോര്‍ഗിനി. കൈയ്യില്‍ പൂത്ത ക്യാശുണ്ടെങ്കിലും എല്ലാ ലംബോര്‍ഗിനി കാറുകളും നമുക്ക് സ്വന്തമാക്കാന്‍ സാധിക്കില്ല. അത്തരമൊരു ലംബോര്‍ഗിനി മോഡല്‍ ഇപ്പോള്‍ ഇന്ത്യയിലെത്തിയിരിക്കുകയാണ്.

വളരെ പരിമിതമായ അളവില്‍ നിര്‍മിക്കുന്ന ലംബോര്‍ഗിനി ഹുറാകാന്‍ സ്റ്റെറാറ്റോ ആണ് ആദ്യമായി ഇന്ത്യയിലെത്തിയിരിക്കുന്നത്. കമ്പനി തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ലോകത്താകെ 1,499 ഹുറാകാന്‍ സ്റ്റെറാറ്റോ കാറുകള്‍ മാത്രമേ ലംബോര്‍ഗിനി ഉല്‍പ്പാദിപ്പിക്കൂകയൂള്ളൂ. ഇതില്‍ വെറും 15 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യക്കായി നീക്കിവെച്ചിരിക്കുന്നത്. അതില്‍ ആദ്യത്തെ കാറാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.

lamborghini huracan sterrato

ഇത് വൈകാതെ ഉടമക്ക് കൈമാറുമെന്ന് ലംബോര്‍ഗിനി ഇന്ത്യ അറിയിച്ചു. രസകരമായ വസ്തുത എന്തെന്നാല്‍ ഉയര്‍ന്ന വിലയുള്ള കാറാണെങ്കിലും ഇന്ത്യക്കാര്‍ക്കായി മാറ്റിവെച്ച 15 യൂണിറ്റുകളും ഇതിനോടകം വിറ്റുപോയിട്ടുണ്ട്. ആദ്യ കാര്‍ എത്തിയെങ്കിലും ബാക്കിയുള്ള 14 കാറുകള്‍ കാലക്രമേണ അതിന്റെ ഉപഭോക്താക്കളിലേക്ക് വന്ന് ചേരും. 4.61 കോടി രൂപയാണ് ലംബോര്‍ഗിനി ഹുറകാന്‍ സ്‌റ്റെറാന്നോയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

ഈ കാര്‍ നിരത്തിലെത്തുമ്പേഴേക്കും ഏകദേശം 5.30 കോടി രൂപ പൊടിയും. വണ്ടി അല്‍പ്പം മോടിപിടിപ്പിക്കണമെന്ന് താല്‍പര്യപ്പെടുന്നവര്‍ക്ക് കസ്റ്റമൈസേഷന്‍ ചെയ്യാനും ഓപ്ഷന്‍ ഉണ്ട്. അതാകുമ്പോള്‍ വില കുറച്ച് കൂടി കൂടും. ശക്തമായ 5.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ലംബോര്‍ഗിനി ഹുറാകാന്‍ സ്റ്റെറാറ്റോയ്ക്ക് തുടിപ്പേകുന്നത്.

lamborghini huracan sterrato rear

600 bhp പരമാവധി പവറും 560 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. ഹുറകാന്‍ EVO AWD വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ പവര്‍ 29 bhp-യും ടോര്‍ക്ക് 40 Nm ഉം കുറവാണ്. എയര്‍ ഇന്‍ടേക്ക് വശങ്ങളില്‍ നിന്ന് റൂഫ്മൗണ്ടഡ് യൂണിറ്റിലേക്ക് മാറ്റിയതാണ് ഇതിന്റെ കാരണം. ഇത് പൊടി നിയന്ത്രിക്കുമെങ്കിലും പവര്‍ നിയന്ത്രിക്കുന്നു.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ലംബോര്‍ഗിനി സൂപ്പര്‍ എസ്‌യുവിക്ക് സാധിക്കും. മണിക്കൂറില്‍ 260 കിലോമീറ്ററാണ് ഈ കാറിന്റെ ഉയര്‍ന്ന വേഗത. ഇന്ത്യന്‍ റോഡുകളില്‍ ഡ്രൈവ് ചെയ്യുന്നതിന് അനുയോജ്യമായ രീതിയിലുള്ള ഗ്രൗണ്ട് ക്ലിയറന്‍സുമായിട്ടാണ് കാര്‍ വരുന്നത്.

lamborghini huracan sterrato top view

സ്റ്റാന്‍ഡേര്‍ഡ് ലംബോര്‍ഗിനി ഹുറാകാന്‍ EVO-യുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലംബോര്‍ഗിനി ഹുറകാന്‍ സ്റ്റെറാറ്റോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 44 mm വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഈ കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 171 മില്ലിമീറ്ററായി ഉയര്‍ന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് കൂടിയതിനാല്‍ സ്പീഡ് ബ്രേക്കറുകള്‍ നിറഞ്ഞ നമ്മുടെ രാജ്യത്തെ റോഡുകളില്‍ എളുപ്പത്തില്‍ വണ്ടിയോടിക്കാം. വലിപ്പം കുറഞ്ഞ ടയറുകളും കൂടുതല്‍ സൈഡ്വാളും ഉള്ളതിനാല്‍ യാത്രാസുഖം കൂടും. മാത്രമല്ല ടയര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഓള്‍ ടെറൈന്‍ ടയറുകളാണ് ഇതില്‍ വരുന്നത്. ഫ്രണ്ട്, റിയര്‍ ട്രാക്ക് ബ്രാന്‍ഡ് യഥാക്രമം 30 മില്ലീമീറ്ററും 34 മില്ലീമീറ്ററും കൂട്ടിയിട്ടുണ്ട്. മുന്നിലും പിന്നിലും വശങ്ങളിലും സ്‌കിഡ് പ്ലേറ്റുകളും അണ്ടര്‍ബോഡി പ്രൊട്ടക്ഷനും ഉണ്ട്. ഇന്ത്യന്‍ നിരത്തുകളില്‍ ഓടിക്കാനുള്ള സൗകര്യം കാരണം സെലിബ്രിറ്റികള്‍ക്കിടയിലും സമ്പന്നരായ മറ്റ് പ്രമുഖ വ്യക്തികള്‍ക്കിടയിലും ലംബോര്‍ഗിനി ഉറൂസ് വളരെ ജനപ്രിയമാണ്.

ഇന്ത്യയില്‍ ഇതിനോടകം 200-ലേറെ ലംബോര്‍ഗിനി ഉടമകള്‍ ഉണ്ടെന്നാണ് കണക്ക്. മലയാളം സിനിമ താരങ്ങളായ പൃഥ്വിരാജും ഫഹദ് ഫാസിലും ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കിയിരുന്നു. ഹുറകാന്‍ സ്റ്റെറാറ്റോയിലേക്ക് മടങ്ങിവന്നാല്‍ ഈ കാര്‍ സ്വന്തമാക്കിയ 15 ഇന്ത്യക്കാര്‍ ആരാണെന്ന കാര്യം വ്യക്തമല്ല. അതില്‍ ഏതെങ്കിലും മലയാളിയുണ്ടോ എന്നും അറിയില്ല. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലംബോര്‍ഗിനി തന്നെ പുറത്തുവിടേണ്ടതുണ്ട്.

ഏതായാലും സിനിമ-ക്രിക്കറ്റ് താരങ്ങളും വ്യവസായികളും പട്ടികയില്‍ ഉറപ്പായും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 15 കാറുകളും വിറ്റുപോയതിനാല്‍ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ നിങ്ങളുടെ കൈയ്യില്‍ എത്ര കോടികള്‍ ഉണ്ടെങ്കിലും ലംബോര്‍ഗിനി ഹുറകാന്‍ സ്റ്റെറാറ്റോ കാര്‍ സ്വന്തമാക്കാന്‍ കഴിയില്ല. ലംബോര്‍ഗിനിയുടെ ഈ സൂപ്പര്‍ എസ്‌യുവിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്്. അത് കമന്റ്‌ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമോ?.

Image Courtesy: Lamborghini India/Facebook

More from DriveSpark

Article Published On: Thursday, October 19, 2023, 18:37 [IST]
English summary
Lamborghini huracan sterrato first unit reached in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X