പത്തല്ല നൂറല്ല! 1000 hp മാക്സ് പവർ ; പുത്തൻ V12 ഹൈബ്രിഡ് എഞ്ചിൻ വെളിപ്പെടുത്തി ലംബോർഗിനി
സൂപ്പർകാർസ് എന്ന് കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് ലംബോർഗിനി. തങ്ങളുടെ അഗ്രസ്സീവ് മെഷീനുകൾക്കും പവർഫുൾ എഞ്ചിനുകൾക്കും പേരുകേട്ട ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കൾ തങ്ങളുടെ അടുത്ത തലമുറ സൂപ്പർകാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
LB744 എന്ന് കോഡ് നെയിം ചെയ്തിരിക്കുന്ന അവന്റഡോറിന്റെ പിൻഗാമിയായ ഈ മോഡൽ മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി പെയർ ചെയ്തിരിക്കുന്ന 6.5 ലിറ്റർ V12 എഞ്ചിൻ അവതരിപ്പിക്കും. അതെ V12 തന്നെ, കർശനമായ എമിഷൻ നിയന്ത്രണങ്ങൾ കാരണം ലംബോർഗിനി V12 യൂണിറ്റിനെ കില്ല് ചെയ്യുമെന്ന് ധാരാളം ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ലംബോർഗിനിയിൽ നിന്നുള്ള നെക്സ്റ്റ് ജെൻ സൂപ്പർകാറിന് 1000 hp പവർ ഉത്പാദിപ്പിക്കുന്ന മൂന്ന് ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം ഒരു പുതിയ V12 യൂണിറ്റ് ലഭിക്കും.

2023 മാർച്ച് അവസാനത്തോടെ സൂപ്പർകാറിനെ പൂർണ്ണമായും ബ്രാൻഡ് വെളിപ്പെടുത്തും. അവന്റഡോറിലേതിനേക്കാൾ ഭാരം കുറഞ്ഞതാണ് പുതിയ V12 യൂണിറ്റ്. പുതിയ എഞ്ചിന് 218 കിലോഗ്രാം ഭാരമുണ്ട് എന്നും ലംബോർഗിനി വെളിപ്പെടുത്തി, അവന്റഡോറിന്റെ V12 പവർപ്ലാന്റിനേക്കാൾ 17 കിലോഗ്രാം കുറവാണിത്. ഈ V12 യൂണിറ്റ് 9250 rpm -ൽ 814 bhp പവറും 726 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ലംബോർഗിനി പ്രൊഡക്ഷനിലെ ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ V12 ആയിരിക്കും.
മൊത്തത്തിലുള്ള മൂന്ന് ഇലക്ട്രിക് മോട്ടോറുകളിൽ ഒന്ന് പുതിയ എട്ട് സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനിലും മറ്റ് രണ്ടെണ്ണം മുൻ ആക്‌സിലിലും ഘടിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് മോട്ടോറുകളുമായി ഇന്റഗ്രേറ്റ് ചെയ്ത എഞ്ചിൻ നൽകുന്ന സംയുക്ത പവർ ഔട്ട്പുട്ട് 1,015CV ആയിരിക്കും. അവന്റഡോർ അൾട്ടിമേയുടെ V12 -നേക്കാൾ 30 ശതമാനം കുറവ് കാർബൺ എമിഷൻ മാത്രമാവും പുതിയ V12 പുറപ്പെടുവിക്കുന്നത് എന്ന് ലംബോർഗിനി പറഞ്ഞു.

ട്രാൻസ്മിഷൻ ടണലിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള 3.8 kWh ലിഥിയം-അയൺ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറുകൾക്ക് പവർ പകരുന്നത്. കാറിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി കഴിയുന്നത്ര താഴെയായി നിലനിർത്താൻ ഇത് സഹായിക്കുന്നു. 7.0 kW ചാർജർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിൽ ബാറ്ററി പായ്ക്ക്
0-100 ശതമാനം ചാർജ് ചെയ്യാം.
റീജനറേറ്റീവ് ബ്രേക്കിംഗിന്റെയും പെട്രോൾ എഞ്ചിന്റെയും സംയോജനത്തിലൂടെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്നും ലംബോർഗിനി വെളിപ്പെടുത്തി, ഈ പ്രോസസിന് വെറും ആറ് മിനിറ്റ് മാത്രമേ എടുക്കൂ എന്നത് ശ്രദ്ധേയമാണ്. ഇലക്‌ട്രിക് മോട്ടോറുകൾക്ക് 350 Nm ഇൻസ്റ്റന്റ് torque ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് ലംബോർഗിനി അവകാശപ്പെടുന്നത്, ഇത് ലോ-എൻഡ് പെർഫോമൻസ് വർധിപ്പിക്കുന്നു. 2.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇത് പുതിയ V12 -നെ അനുവദിക്കും.

കൂടാതെ നെക്സ്റ്റ് ജെൻ സൂപ്പർകാറിന് പ്യുവർ ഇലക്ട്രിക് മോഡിൽ മാത്രം പ്രവർത്തിക്കാനും കഴിയും. എന്നാൽ ചെറിയ 3.8 kWh ബാറ്ററി പാക്ക് കണക്കിലെടുക്കുമ്പോൾ, പ്യുവർ ഇവി റേഞ്ച് 10-12 കിലോമീറ്ററിനുള്ളിൽ ആയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ V12 180 ഡിഗ്രി റൊട്ടേറ്റ് ചെയ്തിരിക്കുന്നതായി ലംബോർഗിനി പറയുന്നു. ന്യൂ ജെൻ എഞ്ചിന് പുതുതായി ഡെവലപ്പ് ചെയ്ത എട്ട് സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനും ലഭിക്കും.
ഇതിന് 193 കിലോഗ്രാം ഭാരവും മുൻ തലമുറ DSG -യൂണിറ്റിനേക്കാൾ വേഗത്തിലുള്ള ഷിഫ്റ്റുകൾ വാഗ്ദാനം ചെയ്യുമെന്നും പറയപ്പെടുന്നു. 180 ഡിഗ്രി റൊട്ടേറ്റ് ചെയ്തിരിക്കുന്നതിനാൽ, ട്രാൻസ്മിഷൻ V12 -ന് പിന്നിൽ ഘടിപ്പിച്ചിരിക്കുന്നു. ഇത് മൂന്ന് ഇലക്ട്രിക് മോട്ടോറുകൾക്ക് ശക്തി പകരുന്ന 3.8 kWh ബാറ്ററി പായ്ക്ക് പ്ലെയ്സ് ചെയ്യാൻ പരമ്പരാഗത ടണൽ സോണിൽ സ്പെയ്സ് ഫ്രീയാക്കുന്നു.


Click it and Unblock the Notifications








