Lamborghini Urus S ഇന്ത്യന്‍ വിപണിയില്‍; പെര്‍ഫോമന്‍സിനൊപ്പം ഇനി കുറച്ച് ആഢംബരവും

തങ്ങളുടെ ഏറ്റവും കരുത്തുറ്റ കാളക്കൂറ്റന് പിന്നാലെ 2023 ഉറൂസ് S സൂപ്പര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തിച്ച് ലംബോര്‍ഗിനി. 4.18 കോടി രൂപ മുതലാണ് ഉറൂസ് S എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഉറൂസിന്റെ പകരക്കാരനായിട്ടാണ് ഉറൂസ് S വിപണിയിലെത്തിയത്. ഈ വര്‍ഷം തുടക്കത്തില്‍ വിപണിയിലെത്തിയ ഉറൂസ് പെര്‍ഫോമന്റെ പതിപ്പിനൊപ്പമാണ് ഉറൂസ് S ലൈനപ്പില്‍ ചേരും.

4.22 കോടി രൂപ മുതലാണ് ഉറൂസ് പെര്‍ഫോമന്റെയുടെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഉറൂസ് പെര്‍ഫോമന്റിനേക്കാള്‍ 4 ലക്ഷം രൂപ കുറവാണ് ഉറൂസ് S എസ്‌യുവിക്ക്. ഉറൂസ് പെര്‍ഫോമന്റെ കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ ആകുമ്പോള്‍ ആഢംബരത്തിലാണ് ഉറൂസ് S തിളങ്ങുന്നത്. ആഢംബരത്തിനും കസ്റ്റമൈസേഷനുമാണ് ഉറുസ് S എസ്‌യുവിയില്‍ കൂടുതല്‍ പ്രാധാന്യം. ഉറൂസ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന്റെ പകരം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഉറൂസ് S ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്.

lamborghini urus s

ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്‌യുവി ആയതിനാല്‍ തന്നെ ആദ്യം ഇതിന്റെ പവര്‍ട്രെയിനും പെര്‍ഫോമന്‍സും നോക്കാം. 666 bhp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഉറൂസ് പെര്‍ഫോമന്റെയുടെ അതേ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ആണ് ഉറൂസ് S-ന് കരുത്ത് പകരുന്നത്. ഉറൂസ് പെര്‍ഫോമന്റെ വെറും 3.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

മണിക്കൂറില്‍ 305 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. എന്നാല്‍ പുതിയ ഉറൂസ് S-ന് ഈ വേഗതയിലെത്താന്‍ 3.5 സെക്കന്‍ഡ് സമയം വേണം. എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ഉറൂസിന്റെ പെര്‍ഫോമന്റെ, S എന്നീ മോഡലുകളെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം ഇവയിലെ സസ്‌പെന്‍ഷന്‍ സഡ്ജജീകരണമാണ്. മികച്ച ഹാന്‍ഡ്ലിംഗിനായി പെര്‍ഫോമന്റെയില്‍ ലംബോര്‍ഗിനി സ്പോര്‍ട്ടിയര്‍, ലോവര്‍ഡ്, ഫിക്‌സഡ് കോയില്‍ സ്പ്രിംഗ് ആണ് നല്‍കിയത്.

lamborghini urus s

അതേസമയം ഉറുസ് S-ല്‍ മുമ്പത്തെ എയര്‍ സസ്‌പെന്‍ഷന്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. ഇത് സൂപ്പര്‍ എസ്‌യുവിയുടെ യാത്രാനിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കും. സ്ട്രാഡ, സ്‌പോര്‍ട്, കോര്‍സ (സ്ട്രീറ്റ്, സ്‌പോര്‍ട്, ട്രാക്ക) എന്നീ മോഡുകള്‍ക്ക് പുറമെ സബിയ, നെവെ, ടെറ (സാന്‍ഡ്, സ്‌നോ, മഡ്) എന്നീ മൂന്ന് ഓഫ്-റോഡ് മോഡുകള്‍ കൂടി ഉറൂസ് S-ന് ലഭിക്കുന്നു.

എയര്‍ സ്പ്രിംഗുകള്‍ ഇല്ലാത്തതിനാല്‍ ലംബോര്‍ഗിനി ഉറൂസ് പെര്‍ഫോമന്റെയില്‍ 'റാലി' എന്ന ഒറ്റ ഓഫ് റോഡ് മോഡ് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. പുതിയ ബമ്പര്‍, കൂളിംഗ് വെന്റുകളുള്ള പുതിയ ബോണറ്റ്, ചെറുതായി റീപ്രൊഫൈല്‍ ചെയ്ത ബമ്പര്‍ എന്നിവ ഉള്‍പ്പെടെ ഉറുസ് പെര്‍ഫോമന്റെയുടെ അതേ കോസ്‌മെറ്റിക് നവീകരണങ്ങളാണ് ഉറൂസ് S-നും ഇറ്റാലിയന്‍ ബ്രാന്‍ഡ് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍-ഫൈബര്‍ ബോണറ്റും കാര്‍ബണ്‍-ഫൈബര്‍ റൂഫും ഉറൂസ് പെര്‍ഫോമന്റെയില്‍ ഓപ്ഷനലായി ലഭ്യമാണ്.

lamborghini urus s interior

അകത്തളത്തിലേക്ക് കടന്നാല്‍ പെര്‍ഫോമന്റെയുടെ അതേ ഇന്റീരിയര്‍ ഡിസൈനാണ് ഉറൂസ് S-ന് ലഭിക്കുന്നത്. എന്നാല്‍ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലില്‍ മാറ്റമുണ്ടെന്ന് മാത്രം. ഉറൂസ് പെര്‍ഫോമന്റെയില്‍ ഒരു ബ്ലാക്ക് അല്‍കന്റാര ഇന്റീരിയര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. അതേസമയം ഉറൂസ് S എസ്‌യുവിയില്‍ ലെതര്‍ ഇന്റീരിയറാണ് സ്റ്റാന്‍ഡേര്‍ഡ്. അല്‍കന്റാര ഇന്റീരിയര്‍ വേണമെന്നുണ്ടെങ്കില്‍ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്. ലംബോര്‍ഗിനിയുടെ വിശാലമായ ചോയ്‌സുകള്‍ക്കിടയില്‍ നിന്ന് ലംബോര്‍ഗിനി ഉറൂസ് S ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം.

'എല്ലാ ദിവസവും ഓടിക്കാന്‍ പാകത്തിന് ഒരു സ്പോര്‍ട്ടി എസ്യുവിയുടെയും ലംബോര്‍ഗിനിയുടെയും സംയോജനം തേടുന്നവരെ ഉറുസ് ആകര്‍ഷിച്ചതായി തെളിയിക്കപ്പെട്ടതാണ്. പെര്‍ഫോമന്‍സ്, ആഢംബരം, വൈവിധ്യം എന്നിവ തേടുന്നവര്‍ക്ക് ഉറൂസ് S പുതിയ ഉറൂസ് പെര്‍ഫോമന്റെയ്ക്കൊപ്പമുണ്ട്' ലംബോര്‍ഗിനിയുടെ ചെയര്‍മാനും സിഇഒയുമായ സ്റ്റീഫന്‍ വിന്‍കെല്‍മാന്‍ പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു XM, ഔഡി RSQ8, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX 707, പോര്‍ഷ കയെന്‍ ടര്‍ബോ GT, മസെരാട്ടി ലെവന്റെ ട്രോഫിയോ എന്നിവയോടാണ് ഉറൂസ് S മത്സരിക്കേണ്ടത്.

More from DriveSpark

Article Published On: Thursday, April 13, 2023, 14:15 [IST]
English summary
Lamborghini urus s launched in india price specs design details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X