പുലികളെ ഇറക്കാന്‍ Toyota; ഓട്ടോ എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണമാകാന്‍ Land Cruiser 300
ഓട്ടോ എക്സ്പോ 2023-ല്‍ ടൊയോട്ടയില്‍ നിന്ന് വാഹന പ്രേമികള്‍ ഒത്തിരി പ്രതീക്ഷിക്കുന്നുണ്ട്. തങ്ങളുടെ ആഗോള മോഡല്‍ നിരയില്‍ നിന്നുള്ള ചില കിടുക്കാച്ചി ഐറ്റങ്ങള്‍ കൊണ്ടുവന്ന് ഓട്ടോ എക്‌സ്‌പോ കളറാക്കാനാണ് ടൊയോട്ടയുടെ നീക്കം. അവയില്‍ ചിലത് ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ടുള്ളതാകും.

ഓട്ടോ എക്സ്പോ 2023-ല്‍ മുമ്പണ്ടായിരുന്നതിനേക്കാള്‍ പങ്കാളിത്തം കുറവാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ മേളയില്‍ ടൊയോട്ട പ്രഖ്യാപിച്ച ലൈനപ്പ് കാണേണ്ട ഒന്ന് തന്നെയാണ്. 2023 ഓട്ടോ എക്സ്പോയില്‍ ടൊയോട്ടയുടെ പവലിയനിലെ ഏറ്റവും വലിയ ആകര്‍ഷണം ലാന്‍ഡ് ക്രൂയിസര്‍ 300 ആയിരിക്കും. ഇത് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും ചെലവേറിയ ടൊയോട്ട ഉല്‍പ്പന്നമായി ഇത് മാറും.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 300 ജാപ്പനീസ് വാഹന ഭീമന്‍മാരില്‍ നിന്നുള്ള മുന്‍നിര എസ്‌യുവിയാണ്. 3.3 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V6 ഡീസല്‍ എഞ്ചിന്‍ പൂര്‍ണ്ണമായി ലോഡുചെയ്ത ട്രിമ്മിലായിരിക്കും ഇന്ത്യന്‍ വിപണിയിലേക്കെത്തുക. അതിനര്‍ത്ഥം 3.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഇന്ത്യന്‍ വിപണിക്ക് നഷ്ടപ്പെടമാകും.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 300-ന്റെ ബുക്കിംഗ് ഏതാനും മാസം മുമ്പ് തുടങ്ങിയിരുന്നു. കൂടുതല്‍ ബുക്കിംഗുകള്‍ വരുന്നതിനാല്‍ എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് കൂടിയിട്ടുണ്ട്. പെര്‍ഫോമന്‍സ് ഓറിയന്റഡ് ഹാച്ച്ബാക്കായ GR കൊറോളയാണ് ഓട്ടോ എക്സ്പോ 2023-ല്‍ സാന്നിധ്യം അറിയിക്കുന്ന ടൊയോട്ടയുടെ മറ്റൊരു താരം.

GR കൊറോളയ്ക്കൊപ്പം, ടൊയോട്ട അതിന്റെ പെര്‍ഫോമന്‍സ് കാറുകളുടെ ഗാസൂ റേസിംഗ് വിഭാഗത്തെ ഇന്ത്യയില്‍ ആദ്യമായി ഹൈലൈറ്റ് ചെയ്യും. അതില്‍ GR സുപ്ര പോലുള്ള ഐതിഹാസിക കാറുകളും ഉള്‍പ്പെടുന്നു. എന്നിരുന്നാലും GR കൊറോള പൊതു പ്രദര്‍ശനത്തിന് മാത്രമായിട്ടായിരിക്കും കൊണ്ടുവരിക. ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയില്ല. ഈ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് 1.6 ലിറ്റര്‍ 304 bhp ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ ലഭ്യമാണ്.

ടൊയോട്ട അതിന്റെ 'സഹാറ' പതിപ്പില്‍ പരിമിതമായ എണ്ണം ലാന്‍ഡ് ക്രൂയിസര്‍ LC300 ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ആഡംബരവും സുഖസൗകര്യങ്ങളും സമന്വയിപ്പിച്ച ലാന്‍ഡ് ക്രൂയിസര്‍ LC300-ന്റെ സഹാറ പതിപ്പ് ഒമ്പത് കളര്‍ ഓപ്ഷനുകളിലും ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളിലും എല്‍ഇഡി ടെയില്‍ ലാമ്പുകളിലും 18 ഇഞ്ച് മെഷീന്‍ഡ് അലോയ് വീലുകളിലും ഫ്രണ്ട് ഗ്രില്ലില്‍ ക്രോം ഫിനിഷിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.

വിന്‍ഡോ ഫ്രെയിമുകള്‍, പിന്‍ ബമ്പര്‍, പുറത്തെ റിയര്‍വ്യൂ മിററുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ ലഭിക്കും. ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, കാംറി, വെല്‍ഫയര്‍ തുടങ്ങിയ ഹൈബ്രിഡ് ഓഫറുകള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ ഹിറ്റായിരുന്നു. ആഗോളതലത്തില്‍ ലഭ്യമായ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍, പുതിയ പ്രിയസ്, മിറായി FCEV, കൊറോള ഫ്‌ലെക്‌സ്-ഫ്യുവല്‍ ഹൈബ്രിഡ് എന്നിവ ഓട്ടോ എക്സ്പോ 2023-ല്‍ ഉണ്ടാകുമെന്നും ടൊയോട്ട പ്രതീക്ഷിക്കുന്നു.

കൂടാതെ, ഹൈഡ്രജന്‍ കണ്‍സെപ്റ്റ് സാങ്കേതികവിദ്യയ്‌ക്കൊപ്പം പ്യുവര്‍ ഇവികളും ടൊയോട്ട പ്രദര്‍ശിപ്പിക്കും. ടൊയോട്ടയുടെ അംഗീകൃത ഡീലര്‍ ഔട്ട്ലെറ്റുകളില്‍ ഇതിനോടകം തന്നെ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ CNG പതിപ്പും ടൊയോട്ട പുറത്തിറക്കിയേക്കും.

25,000 രൂപ ടോക്കണ്‍ തുകയ്ക്ക് ഇതിനോടകം തന്നെ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ CNG പുറത്തിറക്കാനുള്ള അവസരമായി ടൊയോട്ടയ്ക്ക് ഓട്ടോ എക്‌സ്‌പോ ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. CNG വിഭാഗത്തിലും കുറച്ച് മോഡലുകളെ എത്തിച്ച് വില്‍പ്പനയും വിപണി വിഹിതവും രാജ്യത്ത് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഈ ജാപ്പനീസ് ബ്രാന്‍ഡ്.

ഇന്ത്യയില്‍ ഇനിയും വില്‍പ്പനക്കെത്താത്ത മോഡലുകള്‍ക്ക് പുറമെ, ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, കാംറി, ഫോര്‍ച്യൂണര്‍, ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍, വെല്‍ഫയര്‍, അടുത്തിടെ പുറത്തിറക്കിയ ഇന്നോവ ഹൈക്രോസ് എന്നിവയുള്‍പ്പെടെ ടൊയോട്ട അതിന്റെ മുഴുവന്‍ ഇന്ത്യന്‍ ലൈനപ്പും പ്രദര്‍ശിപ്പിക്കും. ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ ട്വീക്ക് ചെയ്ത രൂപത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലൂടെ തിരിച്ചുവരും.


Click it and Unblock the Notifications








