എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; നിര്‍ത്തലാക്കുന്നതിന് മുമ്പ് ഈ കാറുകള്‍ സ്വന്തമാക്കാന്‍ ലാസ്റ്റ് ചാന്‍സ്

ബിഎസ് VI മലീനീകരണ നിയന്ത്രണ മാനദണ്ഡങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ വാഹന ലോകാത്തെ ചര്‍ച്ചകള്‍. ബിഎസ് VI ഘട്ടം II ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. പുതിയ മാനദണ്ഡങ്ങള്‍ക്ക് അനസൃതമാക്കാന്‍ കാറുകളില്‍ അധിക ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടതുള്ളതിനാല്‍ ചെലവ് കൂടുന്നു. വാഹനങ്ങളുടെ വില കൂട്ടി ഇതിന് പരിഹാരം കണ്ടെത്തുന്ന കമ്പനികള്‍ ചില മോഡലുകള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്നുണ്ട്.

പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി എഞ്ചിന്‍ പരിഷ്‌കരിക്കാന്‍ സാധിക്കാത്ത കാറുകള്‍ അകാല ചരമമടയും. ഉയര്‍ന്ന ചിലവില്‍ അവ പരിഷ്‌കരിക്കുന്നതിനേക്കാള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതാണ് നല്ലെതെന്നാണ് നിര്‍മാതാക്കള്‍ ചിന്തിക്കുന്നത്. മാര്‍ച്ച് മാസത്തിന്റെ അവസാനത്തിലാണ് നാം എത്തി നില്‍ക്കുന്നത്. ഏപ്രിലില്‍ നിര്‍ത്തലാക്കാന്‍ സാധ്യതയുള്ള 5 കാറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്‌റ്റോക് ക്ലിയറന്‍സിന്റെ ഭാഗമായി ഒരുപക്ഷേ മികച്ച ഡീലില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാനും സാധിക്കും.

എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; നിര്‍ത്തലാക്കുന്നതിന് മുമ്പ് ഈ കാറുകള്‍ സ്വന്തമാക്കാന്‍ ലാസ്റ്റ് ചാന്‍സ്

മാരുതി സുസുക്കി ആള്‍ട്ടോ 800: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളുടെ ഒരു മോഡലാണ് പട്ടികയില്‍ ആദ്യം. ഈ വര്‍ഷം ഏപ്രിലില്‍ ബിഎസ് VI ഘട്ടം II നടപ്പാക്കുന്നതോടെ മാരുതി സുസുക്കി ആള്‍ട്ടോ 800 നിര്‍ത്തലാക്കാനാണ് സാധ്യത. പുതിയ മാനദണ്ഡങ്ങള്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്മെന്റിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്തോ-ജാപ്പനീസ് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മാനദണ്ഡങ്ങള്‍ക്കനുസൃതമായി കുഞ്ഞന്‍ കാറുകളുടെ വില ഗണ്യമായി ഉയരുമെന്നതിനാല്‍ ചില മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടതായി വരുമെന്നാണ് അവര്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കടയ്ക്കല്‍ കത്തി വീഴാന്‍ ഏറ്റവും കൂടുതല്‍ സാധ്യത എന്‍ട്രി ലെവല്‍ ഹാച്ചായ മാരുതി ആള്‍ട്ടോ 800-നാണ്. നിലവില്‍ അഞ്ച് വേരിയന്റുകളിലായാണ് കമ്പനി ആള്‍ട്ടോ 800 ഓഫര്‍ ചെയ്യുന്നത്. 3.54 ലക്ഷം രൂപ മുതല്‍ 5.13 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; നിര്‍ത്തലാക്കുന്നതിന് മുമ്പ് ഈ കാറുകള്‍ സ്വന്തമാക്കാന്‍ ലാസ്റ്റ് ചാന്‍സ്

ഹോണ്ട WR-V: സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലെ ഹോണ്ടയുടെ പോരാളിയാണ് WR-V. എന്നാല്‍ ഹോണ്ടയുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് എതിരാളികളെപ്പോലെ മികച്ച വില്‍പ്പന നേടിക്കൊടുക്കാന്‍ മോഡലിനായില്ല. പുതിയ ട്രെന്‍ഡ് അനുസരിച്ച് എസ്‌യുവികളുടെ കാലമാണ് ഇത്. എന്നിരുന്നാലും പെര്‍ഫോമന്‍സ് മോശമായതിനാല്‍ ഹോണ്ട WR-V നിര്‍ത്തലാക്കാനാണ് സാധ്യത.

അതിന് വേറെ ചില കാരണങ്ങളുമുണ്ട്. പുതുതലമുറ WR-V ഇതിനകം നിരവധി അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം പകുതിയോടെ പുതിയ എസ്‌യുവി ഇന്ത്യയിലും ലോഞ്ച് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാവുന്ന ഹോണ്ട WRV 9.11 ലക്ഷം രൂപ മുതല്‍ 12.31 ലക്ഷം വരെയാണ് രാജ്യത്തെ എക്‌സ്-ഷോറൂം വില.

ഹോണ്ട ജാസ്: പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കാരണം വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ പോകുന്ന പ്രീമിയം ഹാച്ച്ബാക്കാണ് ഹോണ്ട ജാസ്. ബിഎസ് VI ഘട്ടം I നടപ്പാക്കിയപ്പോള്‍ തന്നെ ജാസിന്റെ ഡീസല്‍ പതിപ്പ് നിര്‍ത്തലാക്കിയിരുന്നു. 2020-ലായിരുന്നു അത്. സമാനമായ രീതിയില്‍ ജാസിന്റെ പെട്രോള്‍ പതിപ്പും ഹോണ്ട നിര്‍ത്താന്‍ പോകുകയാണെന്നാണ് സൂചന. 2013-ല്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കപ്പെട്ട പ്രീമിയം ഹാച്ച് 2015-ലാണ് ഇന്ത്യന്‍ തീരത്തെത്തിയത്.

ഇപ്പോള്‍ തന്നെ ഈ കാര്‍ ഔട്ട്‌ഡേറ്റഡ് ആയെന്ന ഫീല്‍ മാര്‍ക്കറ്റിലുണ്ട്. 2020 പുതുതലമുറ ഹോണ്ട ജാസ് അന്താരാഷ്ട്ര വിപണികളില്‍ എത്തി. എന്നാല്‍ 4 മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ളതിനാല്‍ കാര്‍ ജാപ്പനീസ് ഭീമന്‍മാര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നില്ല. സബ്-4 മീറ്റര്‍ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. 6 വേരിയന്റുകളിലായിരിന്നു ഹോണ്ട ജാസ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്നത്. 8.01 മുതല്‍ 10.32 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

last-chance-to-buy-these-cars-before-they-get-discontinued-in-2023-april-due-to-rde-norms

നാലാം തലമുറ ഹോണ്ട സിറ്റി: ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോണ്ട സിറ്റിയുടെ നാലാം തലമുറ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഹോണ്ടക്ക് മികച്ച വില്‍പ്പന നേടിക്കൊടുക്കാന്‍ സെഡാനായി. ഇതേ കാരണം കൊണ്ട് തന്നെ പുതിയ തലമുറ പതിപ്പിന്റെ കൂടെ തന്നെ നാലാം തലമുറ സിറ്റിയും ഹോണ്ട വില്‍പ്പനക്കെത്തിച്ചു.

ഇപ്പോള്‍ അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് ഒരു മിഡ് ലൈഫ് ഫെയസ്‌ലിഫ്റ്റ് ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ നാലാം തലമുറ മോഡല്‍ ഹോണ്ട വിപണിയില്‍ നിന്ന് പിന്‍വലിച്ചേക്കും. മികച്ച ഫീച്ചറുകളും യാത്രാസുഖവും വാഗ്ദാനം ചെയ്യുന്ന ഹോണ്ട സിറ്റി നാലാം തലമുറ മോഡല്‍ ഇന്നും സെഡാന്‍ പ്രേമികള്‍ക്ക് മികച്ച ഒരു ഓഫറാണ്. രണ്ട് വേരിയന്റുകളില്‍ എത്തുന്ന മോഡല്‍ 9.50 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയില്‍ വാങ്ങാനാകും.

നിസാന്‍ കിക്ക്‌സ്: കമ്പനിയുടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ മോഡല്‍ മാഗ്‌നൈറ്റ് ആണ്. നിസാന് ഇന്ത്യയില്‍ ഒരു പിടിവള്ളി നേടിക്കൊടുത്ത മോഡലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവരുടെ ശ്രമം. അതിനാല്‍ തന്നെ നിസാന്‍ കിക്ക്‌സ് ഈ ഏപ്രിലില്‍ ബൈ പറയാനാണ് സാധ്യത. വിപണിയില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന മോഡലിന്റെ ബുക്കിംഗ് കമ്പനി നിര്‍ത്തിയത് ഈ വാദത്തിന് ശക്തി പകരുന്നു.

നിസാന്‍ കഴിഞ്ഞ വര്‍ഷം -ട്രെയില്‍, കഷ്‌കായ്, ജൂക്ക് എന്നിങ്ങനെ മൂന്ന് പുതിയ എസ്‌യുവികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എട്ട് വേരിയന്റുകളിലാണ് നിസാന്‍ കിക്ക്സ് വാഗ്ദാനം ചെയ്യുന്നത്. 9.50 ലക്ഷം രൂപ മുതല്‍ 14.90 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. ഇവയിൽ ഏതെങ്കിലും വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഏപ്രിലിന് മുമ്പ് തന്നെ അതിനുള്ള പരിപാടികള്‍ നോക്കാം. സ്‌റ്റോക്കിന്റെ ലഭ്യതക്ക് അനുസരിച്ച് മികച്ച ആനുകൂല്യത്തില്‍ ഒരുപക്ഷേ ഇവ നിങ്ങള്‍ക്ക് വീട്ടിലെത്തിക്കാന്‍ സാധിക്കും.

Article Published On: Thursday, March 23, 2023, 15:15 [IST]
English summary
Last chance to buy these cars before they get discontinued in 2023 april due to rde norms
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X