കാറിനുള്ളിലെ 'നോക്കുകുത്തികള്‍'; ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന 5 ഫീച്ചറുകള്‍ നോക്കിയാലോ

ഇന്ന് ഒരു കാര്‍ പലരുടെയും ജീവിതത്തില്‍ ഒഴിച്ച്കൂട്ടാന്‍ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സൗകര്യപൂര്‍വ്വം യാത്രചെയ്യുന്നതിനുള്ള ഒരു സംവിധാനം എന്നതില്‍ കവിഞ്ഞ് കാറുകള്‍ക്ക് പുതിയ മാനം കൈവന്നിട്ടുണ്ട്. ഇന്ന് പലരുടെയും സ്റ്റാറ്റസ് സിംബലാണ് കാറുകള്‍. ആഢംബരവും സുഖസൗകര്യങ്ങളും സമന്വയിപ്പിച്ചിരിക്കുകയാണ് ഇന്നത്തെ പല കാറുകളുടെയും അകത്തളങ്ങള്‍.

പണ്ട് മൈലേജ്, വില, ബില്‍ഡ് ക്വാളിറ്റി, റീസെയില്‍ വാല്യു എന്നിവയെല്ലാം നോക്കി ആയിരുന്നു കാര്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് അത് ഫീച്ചറുകള്‍ക്ക് വഴിമാറി. ഇന്നത്തെ ട്രെന്‍ഡിംഗ് ഫീച്ചറുകള്‍ കാറിലുണ്ടോ അത് തേടി ആളുകള്‍ ഒഴുകിയെത്തും. എന്നാല്‍ ഇന്നത്തെ ആധുനിക കാറുകളില്‍ ഉള്ള എല്ലാ ഫീച്ചറുകളും നമ്മള്‍ ഉപയോഗിക്കുന്നുണ്ടോ? ഒരു മോഡേണ്‍ കാറില്‍ ഏറ്റവും കുറച്ച് മാത്രം ഉപയോഗിച്ച 5 ഫീച്ചറുകളെ കുറിച്ചാണ് ഈ ലേഖനം.

കാറിനുള്ളിലെ നോക്കുകുത്തികള്‍; ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന 5 ഫീച്ചറുകള്‍ നോക്കിയാലോ

വോയ്‌സ് കമാന്‍ഡുകള്‍: ഈ ഫീച്ചറിനെ പറ്റി കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ഏറെക്കാലമായി ഉപയോഗത്തില്‍ ഉണ്ടായിട്ടും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താത്ത ഫീച്ചറുകളില്‍ മുന്‍പന്തിയിലാണ് വേയിസ് കമാന്‍ഡിന്റെ സ്ഥാനം. നിങ്ങള്‍ ഒരു കാറിന്റെ ഇന്‍ബില്‍റ്റ് വോയ്സ് കമാന്‍ഡ് സിസ്റ്റം ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം നിങ്ങള്‍ക്ക് രസകരമായ പ്രതികരണം ലഭിക്കും. അതിനാല്‍ തന്നെ ഒരു കാറില്‍ ഏറ്റവും കുറച്ച് തവണ ഉപയോഗിക്കുന്ന ഫീച്ചറുകളില്‍ ഒന്നായി ഇത് മാറുന്നു.

ജെസ്റ്റര്‍ കണ്‍ട്രോള്‍: ഇന്നത്തെ കാറുകളില്‍ വളരെ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്ന കാര്‍ ഫീച്ചറുകളില്‍ ഒന്നാണ് ഇത്. വളരെ പഴക്കമുള്ള ഒരു ടെക്‌നോളജിയാണെന്ന് പറയാം. പല അവസരങ്ങളിലും ക്യാബിനിനുള്ളിലെ മറ്റ് വ്യക്തികളുടെയും കൈകളുടെ ചലനം കണ്ടെത്തി സിസ്റ്റം അത് ഒരു കമാന്‍ഡായി തെറ്റിദ്ധരിക്കുന്നു. ഇതേ കാരണം കൊണ്ട് തന്നെ പലരും ഈ ഫീച്ചര്‍ ഓഫ് ചെയ്ത് വെക്കുന്നു. ഇത് സൗകര്യത്തേക്കാള്‍ ഉപരി കാര്‍ ഉടമക്ക് അസൗകര്യമാണ് സൃഷ്ടിക്കുന്നത്.

കാറിനുള്ളിലെ നോക്കുകുത്തികള്‍; ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന 5 ഫീച്ചറുകള്‍ നോക്കിയാലോ

ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍: നമ്മുടെ രാജ്യത്ത് അത്ര ക്ലിക്കായ ഒരു ഫീച്ചറല്ല ഇതെന്ന് പറയാം. ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് നിര്‍മ്മാതാക്കള്‍ ഈ ഫീച്ചര്‍ നമ്മുടെ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. എന്നിട്ടും വേണ്ടവിധത്തില്‍ അത്ര ക്ലിക്കായില്ല. ഡാഷ്ബോര്‍ഡിന്റെ അറ്റത്ത് സ്ഥാപിച്ചിട്ടുള്ള ഒരു ലൈറ്റ് സെന്‍സറുമായി ചേര്‍ന്നാണ് ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പിന്റെ പ്രവര്‍ത്തനം.

പുറത്തെ പ്രകാശത്തിന്റെ അളവിന് അനുസരിച്ചാണ് ഹെഡ്‌ലാമ്പ് ഓണാക്കുകയും ഓഫാക്കുകയും ചെയ്യുന്നത്. എങ്കിലും ഓട്ടോമാറ്റിക് ഹെഡ്ലാമ്പ് ഫീച്ചര്‍ തങ്ങളുടെ കാറുകളില്‍ ഉണ്ടായിരിക്കേ തന്നെ മാനുവലായി ഹെഡ്‌ലാമ്പ് പ്രവര്‍ത്തിപ്പിക്കാനാണ് മിക്ക ഡ്രൈവര്‍മാരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ഫീച്ചർ കാറുകളിൽ അധികം ഉപയോഗിക്കപ്പെടാത്ത ഫീച്ചറുകളിൽ ഒന്നായി മാറി.

കാറിനുള്ളിലെ നോക്കുകുത്തികള്‍; ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന 5 ഫീച്ചറുകള്‍ നോക്കിയാലോ

പ്രീലോഡഡ് മാപ്പ്: പരിചിതമല്ലാത്ത പ്രദേശങ്ങളിലൂടെ വാഹനങ്ങളുമായി പോകുമ്പോള്‍ ഏറെ ഉപകാരപ്രദമാണ് മാപ്പുകള്‍. എളുപ്പമുള്ള റൂട്ടുകൾ എന്ന് തുടങ്ങി കഥാഗതക്കുരുക്കുള്ള സ്ഥലങ്ങൾ വരെ ചൂണ്ടിക്കാണിച്ച് തരുന്ന മാപ്പുകൾ ചെയ്യുന്ന ഉപകാരം സമാനതകളില്ലാത്തതാണ്. പല നിര്‍മ്മാതാക്കളും അവരുടെ ആധുനിക ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളില്‍ പ്രീലോഡ് ചെയ്ത മാപ്പുകള്‍ നല്‍കുന്നുണ്ട്.

ഈ പ്രീലോഡഡ് മാപ്പുകള്‍ ഗൂഗിള്‍ മാപ്പുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ് വിഷയം.ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പോലുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി ഫീച്ചറുകള്‍ക്കൊപ്പം ഗൂഗിള്‍ മാപ്പ് ഓണ്‍ ആക്കി വാഹനം ഓടിക്കാനാണ് ആളുകള്‍ താല്‍പര്യപ്പെടുന്നത്. അതിനാല്‍ തന്നെ പ്രീലോഡഡ് മാപ്പുകള്‍ കാറിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്നു.

ഹീറ്റഡ് സ്റ്റിയറിംഗ്: പല നിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളില്‍ ഫീച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ വിപണിയിലെ പ്രീമിയം കാറുകളിലായിരുന്നു ഇത് കണ്ടു വന്നിരുന്നത്. ഇന്ത്യയിലെ കാലാവസ്ഥ വളരെ പ്രത്യേകത നിറഞ്ഞതാണെന്ന് നമുക്കറിയാം. ലോകത്തിലെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ പ്രദേശം മുതല്‍ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ജനവാസ കേന്ദ്രങ്ങള്‍ വരെയുള്ള വ്യത്യസ്തമായ കാലാവസ്ഥയാണ് ഇന്ത്യയിൽ. സുപ്രധാന കാര്യം ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും താമസിക്കുന്നത് താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ പോകാത്ത സ്ഥലങ്ങളിലാണെന്നതാണ്.

അതിനാല്‍ തന്നെ ഇന്ത്യന്‍ വാഹന ഉപഭോക്താക്കളെ സംബന്ധിച്ച് നോക്കുമ്പോള്‍ വെന്റിലേറ്റഡ് സീറ്റുകള്‍ ഒരു അനുഗ്രഹമായി മാറുന്നു. അതേസമയം ഹീറ്റഡ് സ്റ്റിയറിംഗ് അത്ര ആവശ്യം വരുന്ന സാഹചര്യവും കുറവാണ്. മുകളില്‍ പറഞ്ഞ ഫീച്ചറുകളെ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. ഈ ലിസ്റ്റില്‍ ഞങ്ങള്‍ക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോയ ഫീച്ചറുകള്‍ ഇനിയും ഉണ്ടാകും. അവ നിങ്ങളുടെ ഓര്‍മയില്‍ വരുന്നുണ്ടെങ്കില്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Tuesday, March 21, 2023, 17:30 [IST]
English summary
Less used features in modern cars from voice commands to heated steering details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X