ലക്ഷ്വറി ഇവി നിരയിലേക്ക് പുത്തന്‍ പോരാളികള്‍; LF-30, LF-Z കണ്‍സെപ്റ്റുകള്‍ അവതരിപ്പിച്ച് ലെക്‌സസ്
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന് കൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയുടെ പതിനാറാം പതിപ്പില്‍ നിറസാന്നിധ്യമാകുകയാണ് ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്‌സസ്. അഞ്ചാം തലമുറ RX മോഡല്‍ അവതരിപ്പിച്ചായിരുന്നു തുടക്കം. ഒപ്പം 2023 ഓട്ടോ എക്സ്പോയിലെ തങ്ങളുടെ പവലിയനില്‍ LF30, LF-Z ഇവി കണ്‍സപ്റ്റുകളും ലെക്സസ് പ്രദര്‍ശിപ്പിച്ചു.
ഇലക്ട്രിഫൈഡ് LF-30, LF-Z കാറുകളില്‍ ഓള്‍-വീല്‍-ഡ്രൈവ് സംവിധാനം ലെക്‌സ്‌സ് സജ്ജീകരിക്കുന്നു. ഇതില്‍ LF-30-ക്ക് ഡ്യുവല്‍-മോട്ടര്‍ സംവിധാനം ലഭിക്കും. ഒപ്പം LF-Z-ന് ഫോര്‍ ഇന്‍-വീല്‍ മോട്ടോറുകള്‍ ലഭിക്കുന്നു. LF-Z ഇലക്ട്രിഫൈഡ് ആയിരുന്നു ഓട്ടോ എക്‌സ്‌പോയില്‍ ലെക്‌സ്‌സ് പ്രദര്‍ശിപ്പിച്ചിരുന്ന കണ്‍സെപ്റ്റ് കാറുകളിൽ ഒന്ന്. ലെക്സസിന്റെ ടസൂന കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ മോഡൽ ഒരുക്കിയത്. ഓഡിയോ പ്ലേബാക്ക്, നാവിഗേഷന്‍, ഡ്രൈവ് മോഡ് തിരഞ്ഞെടുക്കല്‍ എന്നിവ വ്യക്തിഗതമാക്കുന്നതിന് ഡ്രൈവറുടെ മുന്‍ഗണനകളും പെരുമാറ്റവും പഠിക്കാന്‍ ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിക്കുന്നു.

LF-30 EV പോലെ, LF-Z-നും നോയ്‌സ്-ക്യാന്‍സലേഷന്‍ സാങ്കേതികവിദ്യയുള്ള മാര്‍ക്ക് ലെവിന്‍സണ്‍ സൗണ്ട് സിസ്റ്റം ലഭിക്കുന്നു. കൂടാതെ, കീകള്‍ കൈമാറ്റം ചെയ്യാതെ തന്നെ കാര്‍ പങ്കിടാന്‍ ആളുകളെ അനുവദിക്കുന്ന ഡിജിറ്റല്‍ കീ സവിശേഷതയും ഇതിന് ലഭിക്കുന്നു.544 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളാണ് LF-Z-ന് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.
പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത 3 സെക്കന്‍ഡിനുള്ളില്‍ ഈ കാര്‍ കൈവരിക്കുമെന്നാണ് കമ്പനിയുടെ വാദം. 90 kWh ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. WLTP സൈക്കിളില്‍ 600 കിലോമീറ്റര്‍ റേഞ്ചാണ് പറയുന്നത്. ഈ കാറും 150 kW ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം.
LF-30 യുടെ ഇന്റീരിയറും ലെക്‌സസിന്റെ ടസൂന എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇത് റോഡില്‍ നിന്ന് ഡ്രൈവറുടെ ശ്രദ്ധ മാറ്റാതെ തന്നെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രാപ്തമാക്കുന്നു.

ഫ്രണ്ട് സീറ്റിലെ യാത്രക്കാരന് ഒരു വിമാനത്തിലെ ഫസ്റ്റ് ക്ലാസ് സീറ്റില്‍ ഇരിക്കും പോലെ യാത്ര ചെയ്യാമെന്ന് പറയപ്പെടുന്നു. യാത്രക്കാര്‍ക്ക് അനുസരിച്ച് സീറ്റുകള്‍ ഒരുക്കുന്ന ആര്‍ട്ടിഫിഷ്യല്‍ മസില്‍ ടെക്‌നോളജി പിന്‍ സീറ്റുകളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഹെഡ്റെസ്റ്റുകളില്‍ സ്പീക്കറുകള്‍ സജജീകരിച്ചിരിക്കുന്നതും നോയ്സ് ക്യാന്‍സലേഷന്‍ സവിശേഷത ലഭിക്കുന്നതുമായ മാര്‍ക്ക് ലെവിന്‍സണ്‍ സൗണ്ട് സിസ്റ്റവും LF-30 ഫീച്ചര്‍ ചെയ്യുന്നതായി കാണാം. ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ സ്‌കൈഗേറ്റ് ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരങ്ങള്‍ മാറ്റാനുള്ള നിയന്ത്രണവും ലഭിക്കുന്നു.
നാല് ഇലക്ട്രിക് മോട്ടോറുകളാണ് LF-30 കണ്‍സപ്റ്റിന്റെ ചാലക ശക്തി. ഇവ ഒരുമിച്ച് 544 bhp കരുത്തും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 200 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കുമെന്ന് ലെക്‌സസ് അവകാശപ്പെടുന്നു. വെറും 3.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത തൊടും. 110 kWh ബാറ്ററിയാണ് LF-30 കണ്‍സപ്റ്റില്‍ ലെക്‌സസ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒരു 150 kW ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം.
കൂടാതെ ഇതിന് WLTP-റേറ്റുചെയ്ത 500 കിലോമീറ്റര്‍ റേഞ്ച് ലെക്‌സസ് അവകാശപ്പെടുന്നു. ലെക്‌സസ് LF-30 വയര്‍ലെസ് ചാര്‍ജിംഗിന് പ്രാപ്തമാണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഓട്ടോ എക്‌സ്‌പോയില്‍ ലെക്‌സസ് അവതരിപ്പിച്ച അഞ്ചാം തലമുറ RX മോഡല്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ ലൈനപ്പിലെ എന്‍ട്രി ലെവല്‍ എസ്‌യുവിയായ NX-നും മുന്‍നിര എസ്‌യുവിയായ LX-നും ഇടയിലാണ് സ്ഥാനം പിടിക്കുക. 350h ലക്ഷ്വറി, 500h F-Sport പെര്‍ഫോമെന്‍സ് എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ലെക്‌സസ് RX ഇന്ത്യയില്‍ എത്തുക.
ഇവ രണ്ടും സ്ട്രോംഗ് പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരണങ്ങള്‍ അവതരിപ്പിക്കുന്നു. വിലകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2023-ന്റെ രണ്ടാം പാദത്തില്‍ ഡെലിവറി ആരംഭിച്ചേക്കും. കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. മെര്‍സിഡീസ് ബെന്‍സ് GLE, ബിഎംഡബ്ല്യു X5, ഔഡി Q7, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എന്നിവയാകും ഇന്ത്യന്‍ വിപണിയില്‍ ലെക്‌സസ് RX-ന്റെ എതിരാളികള്‍.


Click it and Unblock the Notifications








