കുറഞ്ഞ വിലയില്‍ ഒരു ക്യൂട്ട് ഫ്രഞ്ച് ഇവി വരുന്നു? കോമെറ്റും ടിയാഗോയും റെഡിയായിക്കോ...

ഇന്ത്യയില്‍ കുഞ്ഞന്‍ ഇലക്ട്രിക് കാറുകൾ പോപ്പുലറായിക്കൊണ്ടിരിക്കുകയാണ്. പുത്തന്‍ കമ്പനികള്‍ അനുദിനം രംഗപ്രവേശനം ചെയ്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയ ഒരു ഫ്രഞ്ച് ഇവിയാണ് ഇപ്പോള്‍ ഇലക്ട്രിക് വാഹന ലോകത്തെ സംസാര വിഷയം. അതിനെ കുറിച്ച് നമുക്ക് നോക്കാം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളുടെ ഫലമായി നമ്മുടെ രാജ്യത്ത് പ്രചാരമോറുന്ന കാഴ്ചയാണ്. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സബ്സിഡികള്‍ക്കൊപ്പം മറ്റ് ചില പ്രത്യേക ഇളവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവി നയങ്ങള്‍ കൈകൊണ്ട സംസ്ഥാനങ്ങള്‍ നികുതി ഇളവ്, രജിസ്‌ട്രേഷന്‍ ഫീസ് ഇളവ് എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് ജനങ്ങള്‍ കൂടുതലായി അടുത്ത് കൊണ്ടിരിക്കുന്നു.

ligier myli micro ev spied in india

ഇലക്ട്രിക് കാറുകള്‍ക്ക് അനുകൂലമായ ഒരു സാഹചര്യം വളര്‍ന്ന് വരുന്നതിനാല്‍ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ വൈദ്യുതീകരണ പാതയിലാണ്. ഇപ്പോള്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് ഇലക്ട്രിക് കുപ്പായമണിയിക്കുന്നതിനൊപ്പം ബോണ്‍ ഇലക്ട്രിക് കാറുകളും വിപണിയിലെത്തുന്നു. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്കൊപ്പം വിവിധ വിദേശ ബ്രാന്‍ഡുകളും ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ സാധ്യതകള്‍ മനസ്സിലാക്കി അരങ്ങേറ്റത്തിനൊരുങ്ങുന്നുണ്ട്.

അത്തരത്തില്‍ ഒരു പുതുമുഖ താരത്തിന്റെ കുഞ്ഞന്‍ ഇവിയാണ് തമിഴ്‌നാട്ടിലെ ഊട്ടിയിലൂടെ കറങ്ങുന്നത് ക്യാമറക്കള്ളുകളില്‍ പതിഞ്ഞത്. പ്രശസ്ത ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ ലീജിയറിന്റെ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ആയിരുന്നു താല്‍ക്കാലിക MH നമ്പര്‍ പ്ലേറ്റ് വെച്ച് പരീക്ഷണയോട്ടം നടത്തിയത്. നിങ്ങളൊരു മോട്ടോര്‍സ്പോര്‍ട്ട് പ്രേമിയാണെങ്കില്‍ ഫ്രഞ്ച് കമ്പനിയായ ലീജിയറിനെ കുറിച്ച് കേട്ടിട്ടുണ്ടാകും.

ligier myli micro ev

സ്പോര്‍ട്സ് കാറുകള്‍ നിര്‍മിക്കുന്നവരാണെങ്കിലും ലീജിയര്‍ ഇപ്പോള്‍ മൈക്രോ ഇലക്ട്രിക് കാറുകളും നിര്‍മിച്ച് വരുന്നുണ്ട്. ലീജിയര്‍ അതിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡലായ 'മൈലി' ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് തോന്നുന്നത്. അതിന്റെ ഭാഗമായി കുഞ്ഞന്‍ ഇലക്ട്രിക് മോപ്പെഡ് ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. സമീപകാലത്തായി ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച എംജി കോമെറ്റിനെ പോലെ ഒരു 3 ഡോര്‍ മൈക്രോ ഇവിയാണിത്.

ലീജിയര്‍ മൈലിയുടെ വരവ് ഏറ്റവും കൂടുതല്‍ ബാധിച്ചേക്കാവുന്നത് എംജി കോമെറ്റിനെയാകും. കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് കാറുകള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന സ്വീകാര്യത മുതലെടുക്കാനുള്ള ശ്രമമാകും ലീജിയര്‍ നടത്തുക. 7.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വില്‍ക്കുന്ന എംജി കോമെറ്റാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ വാങ്ങാവുന്ന ഇലക്ട്രിക് കാര്‍. ഗുജറാത്തിലെ തങ്ങളുടെ പ്ലാന്റില്‍ വെച്ച് അസംബിള്‍ ചെയ്യുന്നതിനാല്‍ കോമെറ്റ് ഈ വിലയില്‍ വില്‍ക്കാന്‍ സാധിക്കുന്നു.

ligier myli micro ev

ലീജിയര്‍ മൈലിയിലേക്ക് വന്നാല്‍ 13,995 മുതല്‍ 21,695 യൂറോ വരെയാണ് ഈ കാറിന് യൂറോപ്പില്‍ വില വരുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 12.57 ലക്ഷം മുതല്‍ 19.49 ലക്ഷം രൂപ വരെ പോകുന്നു. ലീജിയര്‍ മൈലി ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ അത് അസംബിള്‍ ചെയ്യാനുള്ള സൗകര്യമില്ലെങ്കില്‍ വില നിര്‍ണയത്തെ അത് ബാധിക്കാനിടയുണ്ട്.

ഗുഡ്, ഐഡിയല്‍, എപിക്, റിബല്‍ എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് ഇലക്ട്രിക് കാര്‍ ആഗോള വിപണിയില്‍ എത്തുന്നത്. എന്‍ട്രി ലെവല്‍ വേരിയന്റായ ഗുഡ് ഫുള്‍ ചാര്‍ജില്‍ 63 കി.മീ റേഞ്ചാണ് നല്‍കുക. നമ്മുടെ നാട്ടിലുള്ള ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന് ഇതിനേക്കാള്‍ റേഞ്ച് ഉണ്ടെല്ലോ എന്നാകും പ്ലരും ചിന്തിക്കുന്നത്. എന്നാല്‍ സിറ്റി ഉപയോഗത്തിന് പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഇവിയായതിനാല്‍ തന്നെ ഇതിന് റേഞ്ച് കുറവാണ്.

ലീജിയര്‍ മൈലിയുടെ ടോപ് സ്‌പെക് വേരിയന്റിന്റെ റേഞ്ച് ഫുള്‍ ചാര്‍ജില്‍ 123 കിലോമീറ്റര്‍ വരെയാണ് റേഞ്ച്. മറുവശത്ത് എംജി കോമെറ്റ് 230 കി.മീ റേഞ്ച് നല്‍കുമ്പോള്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ ഇത് മതിയാകുമോ എന്ന് കണ്ടറിയണം. ഫീച്ചര്‍ വശങ്ങള്‍ നോക്കിയാല്‍ 15 ഇഞ്ച് അലോയ് വീലുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയ്ക്കൊപ്പം 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്സ് ക്യാമറ തുടങ്ങിയവ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പരീക്ഷണയോട്ടം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടെങ്കിലും ഇതിന്റെ വരവ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. ഏതായാലും എംജി കോമെറ്റിനും ടിയാഗോ ഇവിക്കുമെല്ലാം ഇത് എന്തായാലും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീജിയര്‍ ഏതായാലും നേരിട്ട് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ സാധ്യതയില്ല. സിട്രണിന്റെയോ റെനോയുടെയോ കൈപിടിച്ചായിരിക്കും അവര്‍ ഇന്ത്യന്‍ മണ്ണിലെത്തുക.

Source:

More from DriveSpark

Article Published On: Thursday, July 6, 2023, 11:34 [IST]
English summary
Ligier myli micro electric car spotted testing for first time in india mg comet rival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X