സേഫ്റ്റിയും നെക്സ്റ്റ് ലെവൽ; 2024 സ്വിഫ്റ്റിൽ വരുന്ന ADAS ഫീച്ചറുകൾ ഏതെല്ലാം എന്ന് നോക്കാം

ഈ വർഷം ആദ്യം നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി 2024 സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അവതരിപ്പിച്ചിരുന്നു. ജപ്പാൻ സ്പെക്ക് മോഡൽ ADAS ഫീച്ചറുകളുടെ ഒരു വമ്പൻ റേഞ്ചുമായി വരുന്നു. എന്നിരുന്നാലും ഇന്ത്യ സ്പെക്ക് സ്വിഫ്റ്റിനായി സുസുക്കി ADAS ഫീച്ചറുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന എന്നത് ശ്രദ്ധേയമാണ്, എങ്കിലും ഇവിടെ കണ്ടെത്തിയ ടെസ്റ്റ് മോഡലുകൾക്ക് ADAS റഡാർ കട്ട്-ഔട്ട് ഉണ്ടായിരുന്നു. വരാനിരിക്കുന്ന 2024 മോഡലിൽ വരുന്ന ADAS ഫീച്ചറുകൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട്: 2024 സുസുക്കി സ്വിഫ്റ്റിൽ ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട് സംവിധാനം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്, വാഹനങ്ങളും പഡസ്ട്രിയൻസും തമ്മിൽ കൂട്ടിയിടിക്കുന്നത് തടയാൻ ക്യാമറയും ലേസർ സെൻസറും ഇത് ഉപയോഗിക്കുന്നു. ഈ സിസ്റ്റം അലേർട്ടുകൾ നിൽകി ബ്രേക്കിംഗിൽ സഹായിക്കും.

2024 സ്വിഫ്റ്റിൽ വരുന്ന ADAS ഫീച്ചറുകൾ

കൂടാതെ നിർണായക സാഹചര്യങ്ങളിൽ ഡ്രൈവറുടെ ഇൻപുട്ട് ഇല്ലെങ്കിൽ പോലും ഓട്ടോമാറ്റിക്കായി ബ്രേക്കുകൾ അപ്ലൈ ചെയ്യുകയും ചെയ്യുന്നു. ഡ്രൈവർ അശ്രദ്ധനായിരിക്കുമ്പോൾ അപകടമുണ്ടാവാതിരിക്കാൻ ഇത് സഹായിക്കുന്നു. ഹൈവേ ഡ്രൈവിംഗ് സമയത്ത് സുരക്ഷ വർധിപ്പിക്കുന്ന ഈ ഫീച്ചർ ഇന്ത്യ സ്പെക് 2024 സ്വിഫ്റ്റിൽ മാരുതി സുസുക്കി അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ: ജപ്പാൻ സ്പെക്ക് 2024 സ്വിഫ്റ്റ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഫീച്ചറും അവതരിപ്പിക്കുന്നു, ഈ സിസ്റ്റം മുന്നിലുള്ള വാഹനത്തെ നിരീക്ഷിക്കുകയും സ്പീഡ് ക്രമീകരിച്ച് സ്വയമേവ സുരക്ഷിതമായ ഒരു അകലം നിലനിർത്തുകയും ചെയ്യുന്നു. വളവുകളിലൂടെ വാഹനമോടിക്കുമ്പോഴും ലെയിനുകൾ മാറുമ്പോഴും ആക്സിലറേഷനും ഡീസിലറേഷനും ക്രമീകരിക്കാൻ സിസ്റ്റം ചില സെൻസറുകൾ ഉപയോഗിക്കുന്നു.

2024 സ്വിഫ്റ്റിൽ വരുന്ന ADAS ഫീച്ചറുകൾ

ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം: 2024 സ്വിഫ്റ്റിലെ മറ്റൊരു വളരെ സഹായകരമായ ADAS ഫീച്ചർ എന്നത് ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റമാണ്. ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ വശത്ത് സംയോജിപ്പിച്ചിരിക്കുന്ന ക്യാമറ, ഡ്രൈവറുടെ മുഖം തിരിച്ചറിയുന്നതിനൊപ്പം, കണ്ണുകളുടെ ചലനങ്ങൾ, ലൈൻ ഓഫ് സൈറ്റ്, ഫേഷ്യൽ ഡയരക്ഷൻ എന്നിവ പോലുള്ള ഘടകങ്ങൾ വിശകലനം ചെയ്യുന്നു. ഇത് മയക്കമോ അശ്രദ്ധയോ ഉണ്ടായാൽ വാഹനത്തിനുള്ളിൽ ലൈവ് അലേർട്ടുകൾ ആക്ടീവ് ആക്കുകയും മൊത്തത്തിലുള്ള സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു.

അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്: 2024 സുസുക്കി സ്വിഫ്റ്റിൽ ഹൈ & ലോ ബീമുകൾക്കിടയിൽ സ്വിച്ച് ചെയ്തുകൊണ്ട് വിസിബിലിറ്റി ഒപ്റ്റിമൈസ് ചെയ്യുന്ന ഒരു ഹെഡ്‌ലൈറ്റ് കൺട്രോൾ സിസ്റ്റം നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു. ഹൈ ബീം റേഞ്ച് ക്രമീകരിക്കാനും മുന്നിലുള്ള വാഹനത്തിനുമേൽ ഗ്ലെയർ അടിക്കുന്നത് കുറയ്ക്കാനും ഇത് മില്ലിമീറ്റർ-വേവ് റഡാറും ഒരു മോണോക്യുലർ ക്യാമറയും ഉപയോഗിക്കുന്നു.

2024 സ്വിഫ്റ്റിൽ വരുന്ന ADAS ഫീച്ചറുകൾ

ലെയിൻ കീപ്പ് സപ്പോർട്ടിംഗ് ഫംഗ്ഷൻ: അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിനൊപ്പം, 2024 സുസുക്കി സ്വിഫ്റ്റിൽ ലെയിൻ കീപ്പ് ഫംഗ്ഷനും ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. വാഹനത്തെ ഒരു പ്രത്യേക ലെയിനിൽ കേന്ദ്രീകരിച്ച് നിർത്തുന്നതിന് സിസ്റ്റം ഓട്ടോമാറ്റിക് സ്റ്റിയറിംഗ് ഇൻപുട്ട് നൽകുന്നു. ഇത് ഡ്രൈവിംഗ് ട്രാജെക്ടറി പോലുള്ള വിവരങ്ങൾ ഉപയോഗിക്കുകയും ഡീവിയേഷന് ഉയർന്ന സാധ്യതയുണ്ടെങ്കിൽ സ്റ്റിയറിംഗ് ഇന്റർവെൻസിലൂടെ കറക്ട് ചെയ്യുകയും ചെയ്യുന്നു.

റോഡ് സൈൻ റെക്കഗ്‌നിഷൻ ഫംഗ്‌ഷൻ: 2024 സുസുക്കി സ്വിഫ്റ്റ് ഒരു റോഡ് സൈൻ റെക്കഗ്‌നിഷൻ സിസ്റ്റവുമായി വരുന്നു, മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയിൽ റോഡിൽ കണ്ടെത്തിയ അടയാളങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ ഡ്രൈവർക്ക് ഇത് മുന്നറിയിപ്പ് നൽകുന്നു. ഉടനടി ശ്രദ്ധിക്കുന്നതിനായി ഒരു ബസർ അലേർട്ട് ഉപയോഗിച്ച് സിസ്റ്റം അടയാളങ്ങൾ അല്ലെങ്കിൽ സൈനുകൾ ഹൈലൈറ്റ് ചെയ്യുകയും നോ എൻട്രി വാർണിംഗുകൾക്കും റെഡ് ലൈറ്റ് അലേർട്ടുകൾക്കുമുള്ള സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു.

2024 സ്വിഫ്റ്റിൽ വരുന്ന ADAS ഫീച്ചറുകൾ

മേൽപ്പറഞ്ഞ ADAS ഫീച്ചറുകൾക്ക് പുറമേ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, സ്റ്റാർട്ട് നോട്ടിഫിക്കേഷൻ സൗണ്ട്, 360 -ഡിഗ്രി ക്യാമറ സിസ്റ്റം, ഗിയർ ഷിഫ്റ്റ് എററുകൾ മൂലമുണ്ടാകുന്ന കൊളീഷനുകൾ തടയാൻ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ എൻജിൻ ഔട്ട്പുട്ട് കുറയ്ക്കുന്ന ഫംഗ്‌ഷനുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് സേഫ്റ്റി സപ്പോർട്ട് സവിശേഷതകളും 2024 സ്വിഫ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നു.

അടുത്ത വർഷം മാരുതി സുസുക്കി 2024 സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ അതിൽ ഈ ADAS സവിശേഷതകൾ ഉൾപ്പെടുത്തുമോ എന്നത് ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. 5.99 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില ആരംഭിക്കുന്ന നിലവിലെ മോഡലിനേക്കാൾ ഇത് അല്പം കൂടെ ഉയർന്ന വിലയ്ക്ക് എത്തും. കൂടാതെ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ പഞ്ച് എന്നിവയുമായി മത്സരിക്കും.

More from DriveSpark

Article Published On: Wednesday, November 15, 2023, 13:45 [IST]
English summary
List of adas features to be offered in 2024 swift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X