ക്ലച്ചിനോട് മല്ലുപിടിച്ച് നീക്യാപ്പ് ഇടേണ്ട; 5-7 ലക്ഷം ബജറ്റിൽ നല്ല ചുള്ളൻ AMT മോഡലുകൾ ഇതാ

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നത് ഒരു ആഡംബരമായിരുന്നു, അന്ന് അത് താങ്ങാനാവുന്ന വിലയുള്ള നിരവധി കാറുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നതുമില്ല. എന്നിരുന്നാലും, കാര്യങ്ങൾ ഇപ്പോൾ വളരെയധികം മാറിയിരിക്കുകയാണ്, വാഹന നിർമ്മാതാക്കൾ ഇപ്പോൾ തങ്ങളുടെ എൻട്രി ലെവൽ മോഡലുകൾക്കൊപ്പം പോലും ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകൾ വാഗ്ദാനം ചെയ്യുന്നു.

അർബൻ ട്രാഫിക്കിലും സിറ്റി റോഡുകളിലും കൂടെ അനായാസം വാഹനമോടിക്കാൻ ഓട്ടോമാറ്റിക് ഗിയർ സിസ്റ്റം നമ്മെ അൻുവദിക്കുന്നു. നിങ്ങൾ ഇന്ത്യയിൽ ഒരു ബജറ്റ് AMT മോഡൽ വാഹനത്തിനായി തിരയുകയാണ് എങ്കിൽ, തീരുമാനം ഉറപ്പിക്കുന്നതിന് മുമ്പ് ഒന്നു മുഖവുരയ്ക്ക് എടുക്കേണ്ടുന്ന അഞ്ച് കാറുകളുടെയും അവയുടെ ഒമ്പത് വേരിയന്റുകളുടെയും ലിസ്റ്റാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്. എല്ലാം പെട്രോൾ ഓപഷനുമായി വരുന്ന AMT കാറുകളാണ്.

5-7 ലക്ഷം ബജറ്റിൽ നല്ല ചുള്ളൻ AMT മോഡലുകൾ ഇതാ

മാരുതി ആൾട്ടോ K10: AMT ട്രാൻസ്മിഷനോട് കൂടിയ ആദ്യത്തേതും ഏറ്റവും താങ്ങാനാവുന്നതുമായ വാഹനം എന്നത് മാരുതി ആൾട്ടോ K10 ആണ്. VXi AT വേരിയന്റിന് 5.61 ലക്ഷം രൂപ മുതലാണ് ഈ ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് പതിപ്പിന്റെ വില ആരംഭിക്കുന്നത്. ഈ വേരിയന്റ് ലിറ്ററിന് 24.9 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ആൾട്ടോ K10 നിരയിലെ മറ്റൊരു ഓപ്ഷൻ VXi പ്ലസ് AT വേരിയന്റാണ്, ഇതിന്റെ എക്സ്-ഷോറൂം വില എന്നത് 5.90 ലക്ഷം രൂപയാണ്. ഈ വേരിയന്റും ലിറ്ററിന് 24.9 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ആൾട്ടോ K10 -ന്റെ ബോണറ്റിന് താഴെയുള്ള 1.0 ലിറ്റർ എഞ്ചിൻ ഏകദേശം 65 bhp മാക്സ് പവറും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

നെയിംപ്ലേറ്റ് AT എന്ന് പറയുന്നുണ്ടെങ്കിലും, ഇരു വേരിയന്റുകളും നിർമ്മാതാക്കൾ നൽകുന്ന പ്രത്യേക തരം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ AMT ആണെന്നത് ശ്രദ്ധിക്കുക. കഴിഞ്ഞ കുറച്ച് വർഷങ്ങളായി AMT-കൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്, അതോടൊപ്പം മാരുതി സുസുക്കി കാറുകളുടെ വിശ്വാസ്യതയും കുറഞ്ഞ മെയിന്റനൻസ് ചെലവും കണക്കിലെടുത്ത് ഇഷ്ടപ്പെടുന്നവർക്ക്, പരിഗണിക്കാവുന്ന നല്ല കാറുകളാണിവ.

റെനോ ക്വിഡ്: AMT ട്രാൻസ്മിഷനുമായി വരുന്ന ജനപ്രിയ ബജറ്റ് ഹാച്ച്ബാക്കായ റെനോ ക്വിഡാണ് ലിസ്റ്റിൽ അടുത്തത്. ക്വിഡിന്റെ 1.0 RXT AMT വേരിയന്റിന്റെ എക്സ്-ഷോറൂം വില 6.12 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, കൂടാതെ ലിറ്ററിന് 22.3 കിലോമീറ്റർ മൈലേജും കുട്ടി ഹാച്ച് വാഗ്ദാനം ചെയ്യുന്നു.

5-7 ലക്ഷം ബജറ്റിൽ നല്ല ചുള്ളൻ AMT മോഡലുകൾ ഇതാ

RXT AMT -ക്ക് മുകളിലുള്ള അടുത്ത വേരിയന്റ് ക്വിഡ് ക്ലൈംബർ AMT -ക്ക് 6.33 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. അവസാനമായി, 6.39 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ക്വിഡ് അർബൻ നൈറ്റ് എഡിഷൻ AMT -യാണ് AMT ലൈനപ്പിലെ മൂന്നാമത്തെ വേരിയന്റ്. ക്വിഡ് AMT -യുടെ എല്ലാ വകഭേദങ്ങളും 67 bhp മാക്സ് പവറും 91 Nm പീക്ക് torque ഉം നൽകുന്ന 999 സിസി പെട്രോൾ എഞ്ചിനിലാണ് വരുന്നത്.

മാരുതി സുസുക്കി സെലേരിയോ: ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള മറ്റൊരു AMT ട്രാൻസ്മിഷൻ സജ്ജീകരണവുമായി എത്തുന്ന കാറാണ് മാരുതി സുസുക്കി സെലേറിയോ. 6.38 ലക്ഷം രൂപ വിലയിൽ, മാരുതി സെലെരിയോ VXi AMT വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 26.68 കിലോമീറ്ററുമായി ഈ ലിസ്റ്റിലെ ഏതൊരു കാറിനേക്കാളും ഏറ്റവും ഉയർന്ന മൈലേജ് ഇത് വാഗ്ദാനം ചെയ്യുന്നു.

5-7 ലക്ഷം ബജറ്റിൽ നല്ല ചുള്ളൻ AMT മോഡലുകൾ ഇതാ

ഏകദേശം 65 bhp പരമാവധി കരുത്തും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 998 സിസി ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സെലെരിയോ VXi AMT -യിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എയർ കണ്ടീഷനിംഗ് സിസ്റ്റം, പവർ വിൻഡോകൾ, മറ്റ് ചില അവശ്യ സവിശേഷതകൾ എന്നിവയോടെയാണ് ഹാച്ച്ബാക്ക് എത്തുന്നത്.

മാരുതി സുസുക്കി വാഗൺ ആർ: നിങ്ങൾക്ക് ഒരു ടാൾബോയ് ഹാച്ച്ബാക്ക് ഡിസൈൻ തെഞ്ഞെടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, വാഗൺ ആർ ഒരു മികച്ച ചോയിസാണ്. വാഗൺ ആർ VXi AT വേരിയന്റിനെ മാരുതി സുസുക്കി 6.54 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നു. വാഗൺ ആറിന്റെ ഈ വേരിയന്റ് ലിറ്ററിന് 25.19 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

5-7 ലക്ഷം ബജറ്റിൽ നല്ല ചുള്ളൻ AMT മോഡലുകൾ ഇതാ

വാഗൺ ആർ നിരയിലെ മറ്റൊരു AMT വേരിയന്റ് ZXi AT വേരിയന്റാണ്, ഇതിന്റെ വില 6.83 ലക്ഷം രൂപയാണ്, കൂടാതെ ലിറ്ററിന് 24.43 കിലോമീറ്റർ മൈലേജും ഇത് വാഗ്ദാനം ചെയ്യുന്നു. 88.5 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഒരേ 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ രണ്ട് കാറുകളും വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ ടിയാഗോ: ഈ ലിസ്റ്റിലെ അവസാന കാർ ടാറ്റ ടിയാഗോ ആണ്. ഈ ഹാച്ച്ബാക്കിന്റെ XTA AMT വേരിയന്റ് 6.95 ലക്ഷം രൂപ പ്രൈസ് ടാഗിൽ വിൽപ്പനയ്ക്ക് എത്തുന്നു, എന്നാൽ ലിസ്റ്റിലെ എല്ലാ വാഹനങ്ങളേയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മൈലേജ്, അതായത് ലിറ്ററിന് 19.0 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു.

5-7 ലക്ഷം ബജറ്റിൽ നല്ല ചുള്ളൻ AMT മോഡലുകൾ ഇതാ

84 bhp പരമാവധി കരുത്തും 113 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനുമായിട്ടാണ് ഇത് വരുന്നത്. ABS, ഡ്യുവൽ എയർബാഗുകൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, മികച്ച ബിൽഡ് ക്വാളിറ്റി തുടങ്ങിയ സവിശേഷതകളോടെയാണ് ടിയാഗോ XTA AMT വരുന്നത്.

More from DriveSpark

Article Published On: Saturday, December 23, 2023, 12:09 [IST]
English summary
List of automatic cars in india under 7 lakh budget
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X