ടൊയോട്ട എത്ര വമ്പനായാലും മാരുതിയുടെ തട്ട് താണ് തന്നെ; 7-സീറ്റർ വിൽപ്പനയിൽ ഇന്നോവയെ മലത്തിയടിച്ച് എർട്ടിഗ

ഇന്ത്യൻ വിപണിയിൽ സെവൻ സീറ്റർ മോഡലുകൾക്ക് മികച്ച സ്വീകാര്യതയാണുള്ളത്. വിൽപ്പന കണക്കുകളും ഇവ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മാസം, മാരുതി സുസുക്കിയുടെ എർട്ടിഗ സെവൻ സീറ്റർ വിൽപ്പന ചാർട്ടുകളിൽ ഒന്നാം സ്ഥാനം നിലനിർത്തി. 2022 ലെ ഇതേ കാലയളവിൽ 9,299 യൂണിറ്റുകളിൽ നിന്ന് 13,528 യൂണിറ്റുകളുമായി, 45 ശതമാനം വിൽപ്പന വർധനയാണ് മോഡൽ കൈവരിച്ചത്.

സ്കോർപിയോ N, സ്കോർപിയോ ക്ലാസിക് എന്നിവയുടെ ഒരുമിച്ച് 11,846 യൂണിറ്റ് വിൽപ്പന കൈവരിച്ചു, ഈ കണക്കുകളോടെ സ്കോർപിയോ ശ്രേണി ലിസ്റ്റിൽ രണ്ടാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9,536 യൂണിറ്റ് വിൽപ്പനയിൽ 24 ശതമാനം വളർച്ചയും മഹീന്ദ്ര ഈ മോഡലുകളുടെ കാര്യത്തിൽ രേഖപ്പെടുത്തി.

7-സീറ്റർ വിൽപ്പനയിൽ ഇന്നോവയെ മലത്തിയടിച്ച് എർട്ടിഗ

ദീർഘകാലമായി ഇന്ത്യൻ വിപണിയിൽ സേവനം അനുഷ്ഠിക്കുന്ന മഹീന്ദ്ര ബൊലേറോ കഴിഞ്ഞ മാസം 9,519 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി, 2022 സെപ്റ്റംബറിലെ 8,108 യൂണിറ്റുകളിൽ നിന്ന് 17 ശതമാനം വിൽപ്പന വളർച്ചയാണ് മോഡലിനുണ്ടായത്. എം‌യു‌വി രണ്ട് പതിറ്റാണ്ടിലേറെയായി വളരെ ജനപ്രിയമായി തുടരുന്നു, വരും വർഷങ്ങളിൽ മഹീന്ദ്ര ഇതിന് ഒരു വലിയ അപ്‌ഡേറ്റ് നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ എന്നിവ ഉൾപ്പെടുന്ന ടൊയോട്ട ഇന്നോവ ശ്രേണി 2023 സെപ്റ്റംബറിൽ 8,900 യൂണിറ്റുകളുടെ വിൽപ്പന രജിസ്റ്റർ ചെയ്തു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7,282 യൂണിറ്റുകൾ അപേക്ഷിച്ച്, 22 ശതമാനം വിൽപ്പന വളർച്ചയാണ് ഉണ്ടായത്. മഹീന്ദ്ര XUV700 മുൻ വർഷത്തെ 6,063 യൂണിറ്റുകളിൽ നിന്ന് 8,555 യൂണിറ്റുകളുമായി അഞ്ചാം സ്ഥാനത്തെത്തി. വിൽപ്പനയിൽ 41 ശതമാനം വർധനവും ഇതിനുണ്ടായി.

7-സീറ്റർ വിൽപ്പനയിൽ ഇന്നോവയെ മലത്തിയടിച്ച് എർട്ടിഗ

പട്ടികയുടെ രണ്ടാം പകുതിയിൽ, മാരുതി സുസുക്കിയുടെ XL6 ആണ് ആറാം സ്ഥാനത്ത്. 2022 കാലയളവിലെ 3,061 യൂണിറ്റുകളിൽ നിന്ന് 2023 -ൽ 4,511 യൂണിറ്റുകളുമായി പ്രതിവർഷ വിൽപ്പനയിൽ 47 ശതമാനം വളർച്ചയാണ് വാഹനം കൈവരിച്ചിരിക്കുന്നത്. മുൻ വഷത്തെ ഇതേ കാലയളവിലെ 5,233 യൂണിറ്റുകളിൽ നിന്ന് 17 ശതമാനം ഇടിവോടെ 4,330 യൂണിറ്റുകളുമായി കിയ കാരെൻസ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫുൾ സൈസ് എസ്‌യുവിയായ ടൊയോട്ട ഫോർച്യൂണർ 2,935 യൂണിറ്റുകളിൽ നിന്ന് 2,874 യൂണിറ്റുകളുമായി എട്ടാം സ്ഥാനം കൈക്കലാക്കി. വരാനിരിക്കുന്ന പുതിയ തലമുറ ഫോർച്യൂണർ, അകത്തും പുറത്തും നിരവധി അപ്‌ഡേറ്റുകളോടെ അടുത്ത വർഷം ജാപ്പനീസ് വാഹന നിർമ്മാതാക്കൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

7-സീറ്റർ വിൽപ്പനയിൽ ഇന്നോവയെ മലത്തിയടിച്ച് എർട്ടിഗ

ഹ്യുണ്ടായി അൽകാസർ കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെവൻ സീറ്റർ മോഡലുകളുടെ ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്ത് എത്തി. 2022 വർഷത്തിലെ 2.643 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 25 ശതമാനം വിൽപ്പന ഇടിവോടെ 1,977 യൂണിറ്റുകളാണ് വാഹനം വിറ്റഴിച്ചത്. മുൻ വഷത്തെ 3,087 യൂണിറ്റിൽ നിന്ന് 47 ശതമാനം തകർച്ചയോടെ 1,642 യൂണിറ്റ് വിൽപ്പനയുമായി റെനോ ട്രൈബറാണ് പത്താം സ്ഥാനത്ത്.

സെവൻ സീറ്ററുകളോട് ഇന്ത്യൻ ജനതയ്ക്ക് വളർന്നു വരുന്ന പ്രീതി മുതലെടുക്കാനും വിപണി വിഹിതം മെച്ചപ്പെടുത്താനുമുള്ള ഒരുക്കത്തിലാണ് പല പ്രമുഖ വാഹന നിർമ്മാതാക്കളും. അധികം താമസിയാതെ ബൊലേറോ നിയോ പ്ലസിനെ അവതരിപ്പിച്ച് ഈ സെഗ്മെന്റിൽ തങ്ങളുടെ സ്ഥിതിയും വിഹിതവും മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. പുതുക്കിയ 2023 സഫാരിയുമായി ടാറ്റയും ഈ സെഗ്മെന്റിൽ പിടിമുറുക്കാനുള്ള ഒരുക്കത്തിലാണ്. റൂമിയോൺ എന്ന പേരിൽ മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്ജ്ഡ് പതിപ്പുമായി ടൊയോട്ടയും രംഗത്തുണ്ട്.

Article Published On: Monday, October 16, 2023, 8:30 [IST]
English summary
List of best selling 7 seater models in september 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X