എസ്‌യുവി ട്രെൻഡ് കാരണം മറ്റ് സെഗ്മെന്റുകളിൽ വൻ ഇടിവ്; നവംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ
2023 നവംബറിൽ ഹാച്ച്ബാക്കുകളുടെ വിൽപന ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. 2023 നവംബറിൽ വാർഷിക (YoY) പ്രതിമാസ (MoM) വിൽപ്പനയുടെ കാര്യത്തിൽ ഇരട്ട അക്ക ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂണിറ്റുകളായി കുറഞ്ഞു. 2022 നവംബറിൽ വിറ്റ 1,08,711 യൂണിറ്റുകളിൽ നിന്ന് 21.71 ശതമാനം ഇടിവോടെ ഈ വർഷം വിൽപ്പന 85,112 യൂണിറ്റായി കുറഞ്ഞു.
പ്രതിമാസ കണക്കിൽ 2023 ഒക്ടോബറിലെ 1,12,665 യൂണിറ്റുകളോട് താരതമ്യപ്പെടുത്തുമ്പോൾ 24.46 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. മാരുതി സുസുക്കി 2023 നവംബറിൽ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ 67 ശതമാനം വിപണി വിഹിതം സ്വന്തമാക്കി, കഴിഞ്ഞ മാസം മികച്ച വിൽപ്പന നേടിയ ടോപ്പ് 10 ഹാച്ച്ബാക്കുകളുടെ ലിസ്റ്റിൽ ആദ്യ 4 പൊസിഷനുകളും കരസ്ഥമാക്കിയിരിക്കുന്നത് മാരുതി മോഡലുകളാണ്.

മൊത്തത്തിൽ ഇടിവാണ് എങ്കിലും വാഗൺആറും സ്വിഫ്റ്റും മാത്രമാണ് വാർഷിക വിൽപ്പന കണക്കിൽ വളർച്ച രേഖപ്പെടുത്തിയത്. വാഗൺആർ വിൽപ്പന 2022 നവംബറിൽ വിറ്റ 14,720 യൂണിറ്റുകളിൽ നിന്ന് 2023 നവംബറിൽ 12.55 ശതമാനം വർധിച്ച് 16,567 യൂണിറ്റുകളായി ഉയർന്നു. എന്നിരുന്നാലും, 2023 ഒക്ടോബറിൽ വിറ്റ 22,080 യൂണിറ്റുകളെ അപേക്ഷിച്ച് MoM വിൽപ്പന 24.97 ശതമാനം കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്.
2022 നവംബറിൽ 15.153 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ സ്വിഫ്റ്റിന്റെ വിൽപ്പന 1.04 ശതമാനം വർധിച്ച് 15,311 യൂണിറ്റായി മെച്ചപ്പെട്ടു. എന്നാൽ 2023 ഒക്ടോബറിൽ വിറ്റ 20,598 യൂണിറ്റുകളെ അപേക്ഷിച്ച് MoM വിൽപ്പന 25.67 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബലേനോ, ആൾട്ടോ എന്നിവയുടെ YoY, MoM വിൽപ്പന 2023 നവംബറിൽ യഥാക്രമം 12,961 യൂണിറ്റ്, 8,076 യൂണിറ്റ് എന്നിവയായി കുറഞ്ഞു.

2022 നവംബറിൽ വിറ്റ 7,236 യൂണിറ്റുകളിൽ നിന്ന് 20.85 ശതമാനം ഇടിവോടെ 5,727 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി i20 അഞ്ചാം സ്ഥാനത്താണ്. ടാറ്റ ടിയാഗോയ്ക്ക് ഡിമാൻഡ് വർധിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2023 നവംബറിൽ YoY വിൽപ്പന 8.06 ശതമാനവും MoM 2.85 ശതമാനവും വർധിച്ചു. 2022 നവംബറിലെ 5,097 യൂണിറ്റും 2023 ഒക്ടോബറിലെ 5,256 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 2023 നവംബറിൽ ഹാച്ച്ബാക്ക് 5,508 യൂണിറ്റ് വിൽപ്പന നേടി.
രാജ്യത്തെ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ടിയാഗോ ഇവിയുടേയും ചേർന്നാണ് ഈ കണക്കുകൾ. ടാറ്റ ആൾട്രോസ് (4,955 യൂണിറ്റ്), ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് (4,708 യൂണിറ്റ്), ടൊയോട്ട ഗ്ലാൻസ (3,950 യൂണിറ്റ്), മാരുതി സെലേറിയോ (2,215 യൂണിറ്റ്), മാരുതി എസ്-പ്രസ്സോ (1,883 യൂണിറ്റ്), മാരുതി ഇഗ്നിസ് (1,6 യൂണിറ്റ്) എന്നിവയാണ് വിൽപ്പന പട്ടികയിൽ താഴെയായിട്ടുള്ളത്. ഈ ഹാച്ച്ബാക്കുകൾ ഓരോന്നും YoY, MoM വിൽപ്പനയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ഇലക്ട്രിക് ഹാച്ച്ബാക്ക് എംജി കോമറ്റ് കഴിഞ്ഞ മാസം 698 യൂണിറ്റ് വിൽപ്പന നടത്തി. 2023 ഒക്ടോബറിൽ വിറ്റ 1,036 യൂണിറ്റുകളിൽ നിന്ന് 32.63 ശതമാനം MoM ഇടിവാണ് കുഞ്ഞൻ ഇവിയും നേരിട്ടത്. റെനോ ക്വിഡിന്റെ വിൽപ്പനയും 610 യൂണിറ്റായി കുറഞ്ഞു.
2023 ഒക്ടോബറിൽ വിറ്റ 222 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 19.37 ശതമാനം വളർച്ചയോടെ 2023 നവംബറിൽ 265 യൂണിറ്റ് വിൽപ്പന സിട്രൺ C3 രേഖപ്പെടുത്തി, എന്നാൽ YoY അടിസ്ഥാനത്തിൽ 67.04 ശതമാനം ഇടിവാണ് ഫ്രഞ്ച് മോഡലും നേരിട്ടത്. 2023 ഒക്ടോബറിൽ വിറ്റ 179 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസത്തിൽ 18 യൂണിറ്റുകൾ 89.94 ശതമാനം MoM ഇടിവാണ് സിട്രൺ eC3 -യ്ക്ക് നേരിടേണ്ടി വന്നത്.


Click it and Unblock the Notifications








