പെട്രോൾ വിലയിൽ കണ്ണുതള്ളേണ്ട; ബജറ്റ് വിലയിൽ CNG കാറുകൾ ധാരാളമുണ്ട്

സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മൊബിലിറ്റി സൊല്യൂഷനുകൾക്കായി തിരയുന്ന ഇന്ത്യൻ ജനതയ്ക്കായി ഓട്ടോമോട്ടീവ് സെഗ്മെന്റ് ശ്രദ്ധേയമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. പരിസ്ഥിതി സൗഹൃദവും മികച്ച സാമ്പത്തിക നേട്ടങ്ങളും കാരണം CNG -ൽ പ്രവർത്തിക്കുന്ന കാറുകൾ അടുത്തിടെയായി ഗണ്യമായ ജനപ്രീതി നേടിയിട്ടുണ്ട്. രാജ്യം അതിന്റെ കാർബൺ ഫുട്ട്പ്രിന്റുകൾ കുറയ്ക്കാനും ഇന്ധനവില ഉയരുന്നതിനെ ചെറുക്കാനും ശ്രമിക്കുമ്പോൾ, CNG -യിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഒരു പ്രാക്ടിക്കൽ ചോയിസായി ഉയർന്നുവന്നിരിക്കുകയാണ്.

2023 -ൽ, ഇന്ത്യയിലെ നിരവധി വാഹന നിർമ്മാതാക്കൾ താങ്ങാനാവുന്ന വിലയ്ക്ക് CNG കാറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ വിശാലമായ ഓപ്ഷനുകൾ നൽകുന്നു. ഈ ലോഖനത്തിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന CNG - കാറുകൾ ഏതെല്ലാം എന്ന് നമുക്ക് പരിശോധിക്കാം:

maruti alto

മാരുതി ആൾട്ടോ & ആൾട്ടോ K10 S-CNG: ആൾട്ടോ, ആൾട്ടോ K10 എന്നിവയടങ്ങുന്ന മാരുതിയുടെ ആൾട്ടോ സീരീസ്, CNG - കാർ സെഗ്‌മെന്റിലേക്ക് വളരെ താങ്ങാനാവുന്ന എൻട്രി വാഗ്ദാനം ചെയ്യുന്നു. ആൾട്ടോ 40 bhp പവറും 60 Nm torque ഉം പുറപ്പെടുവിക്കുന്ന 796 സിസി എഞ്ചിനും, ആൾട്ടോ K10 -ന് 56 bhp പവറും 82 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റർ എഞ്ചിനുമാണ് വരുന്നത്.

ഇരു യൂണിറ്റുകളും കാര്യക്ഷമമായ പെർഫോമെൻസ് നൽകുന്നു. ഈ മോഡലുകൾ പ്രശംസനീയമായ മൈലേജോടെ അർബൻ ഡ്രൈവിംഗിന് അനുയോജ്യമാണ്, ഇത് ടൈറ്റ് ബജറ്റുള്ള ഉപഭോക്താക്കൾക്കിടയിൽ ഒരു ജനപ്രിയ ചോയിസായി മാറുന്നു. CNG പതിപ്പ് ആൾട്ടോയ്ക്ക് 5.13 ലക്ഷം രൂപയും ആൾട്ടോ K10 -ന് 5.96 ലക്ഷം രൂപയുമാണ് പ്രാരംഭ എക്സ്-ഷോറൂം വില.

maruti s-presso

മാരുതി എസ്-പ്രസ്സോ S-CNG: ഈ മോഡൽ അഫോർഡബിളിറ്റിക്കും സ്പെയ്ഷ്യസ്നെസിനും ഒരു ബാലൻസ് വാഗ്ദാനം ചെയ്യുന്നു. 56 bhp കരുത്തും 82 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ എഞ്ചിനുമായി വരുന്ന ഈ മോഡൽ കാര്യക്ഷമമായ ഇന്ധന ഉപഭോഗം ഉറപ്പാക്കുന്നു. എസ്-പ്രെസ്സോ S-CNG ഒരു പരിസ്ഥിതി സൗഹൃദ ഫാമിലി കാർ ആഗ്രഹിക്കുന്നവർക്ക് ഒരു ബജറ്റ് മോഡൽ നൽകുന്നു. 5.91 - 6.11 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

മാരുതി വാഗൺആർ S-CNG: 6.44-6.89 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന മാരുതി വാഗൺആർ S-CNG അതിന്റെ ഉദാരമായ ഇന്റീരിയർ സ്പേസ് കൊണ്ട് വേറിട്ട് നിൽക്കുന്ന ഒരു മോഡലാണ്, ഇത് സിറ്റി യാത്രകൾക്ക് അനുയോജ്യമാക്കുന്നു. 1.0 ലിറ്റർ എഞ്ചിൻ (56 bhp & 82 Nm) മൈലേജ് നിലനിർത്തിക്കൊണ്ടുതന്നെ മതിയായ പവർ നൽകുന്നു. ബേസ് ഫീച്ചർ സെറ്റ് ഉണ്ടായിരുന്നിട്ടും, ഈ മോഡൽ സുഖസൗകര്യങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇത് ദൈനംദിന നഗര യാത്രയ്ക്ക് ആകർഷകമായ ഒരു ചോയിസായി മാറുന്നു.

tata tiago cng

ടാറ്റ ടിയാഗോ iCNG: 6.54-8.20 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് വിൽപ്പനയ്ക്ക് എത്തുന്ന ടിയാഗോ iCNG -ക്ക് 1.2 ലിറ്റർ എഞ്ചിനും (72 bhp & 95 Nm) സവിശേഷമായ ട്വിൻ CNG സിലിണ്ടർ സംവിധാനവും ലഭിക്കുന്നു. ഈ സജ്ജീകരണം CNG ഹാച്ച്ബാക്കുകളിൽ ഇതുവരെ കാര്യമായി ലഭ്യമല്ലാതിരുന്ന ബൂട്ട്സ്പെയ്സ് കൂടുതൽ ഉപയോഗയോഗ്യമാക്കുന്നു. മാന്യമായ സവിശേഷതകൾക്കൊപ്പം, സ്റ്റെബിളിറ്റിയും പ്രായോഗികതയും തേടുന്നവർക്ക് ആകർഷകമായ ഒരു പാക്കേജ് വാഹനം അവതരിപ്പിക്കുന്നു.

മാരുതി സെലേരിയോ S-CNG: മാരുതിയുടെ 1.0 ലിറ്റർ CNG എഞ്ചിനുമായി വരുന്ന സെലെരിയോ S-CNG ഒരു ബജറ്റ് ഫ്രണ്ട്ലി സൊല്യൂഷൻ നൽകുന്നു. പരിമിതമായ സ്പെയ്സും സവിശേഷതകളും ഡ്രൈവിംഗ് എൻഗേജ്മെന്റും ഉണ്ടായിരുന്നിട്ടും, മാരുതിയുടെ വിശ്വാസ്യതയിൽ വിട്ടുവീഴ്ച ചെയ്യാതെ CNG -യുടെ നേട്ടങ്ങൾ തേടുന്ന ഉപഭോക്താക്കൾക്ക് ഇത് ഒരു മികച്ച ഓപ്ഷനായി തുടരുന്നു. 6.73 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

tata punch cng

ടാറ്റ പഞ്ച് iCNG: കോംപാക്ട് എസ്‌യുവി 72 bhp പവറും 95 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റർ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു. ഇതിന് നൂതനമായ ട്വിൻ CNG സിലിണ്ടർ സാങ്കേതികവിദ്യ ലഭിക്കുന്നു, ഇത് ഉപയോഗയോഗ്യമായ ബൂട്ട് സ്പേസ് ഉറപ്പാക്കുന്നു. വിശാലമായ ക്യാബിൻ സ്പെയ്സും ആകർഷകമായ സവിശേഷതകളും ശക്തമായ റോഡ് സാന്നിധ്യവുമുള്ള ടാറ്റ പഞ്ച് iCNG ഉപഭോക്താക്കൾക്ക് മികച്ച ചോയിസാണ്. 7.09-9.67 ലക്ഷം രൂപയാണ് ഇതിന്റെ വില.

Article Published On: Saturday, September 30, 2023, 18:01 [IST]
English summary
List of budget cng cars on sale in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X