സംഭവബഹുലം തന്നെ! ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയത് ഒട്ടനവധി കാറുകൾ; ഒന്നു റീവൈൻഡ് ചെയ്യാം

ഇന്ത്യൻ വിപണിയിലെ ഉത്സവ സീസൺ കാർ നിർമ്മാതാക്കൾക്ക് ഉയർന്ന വിൽപ്പനയുടെ പ്രതീക്ഷകൾ നൽകുന്ന നാളുകളാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, അതിനാൽ തന്നെ ഈ സീസണിന് തൊട്ടുമുമ്പ് നിരവധി പുതിയ കാറുകൾ പല പ്രമുഖ ബ്രാൻഡുകളും പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്കാതക്കൾക്ക് കൂടുതൽ ചോയിസുകളും ഓപ്ഷനുകളും വാഗ്ദാനം ചെയ്ത് ഈ സീസണിന്റെ നേട്ടം പരമാവധി കൈവരിക്കുക എന്നതാണ് നിർമ്മാതാക്കളുടെ ലക്ഷ്യം.

2023 ഒക്‌ടോബറിൽ, വിവിധ സെഗ്മെന്റുകളിലും വില വിഭാഗങ്ങളിലും ഉടനീളം നിരവധി ഫെയ്‌സ്‌ലിഫ്റ്റുകൾ, പുതിയ വേരിയന്റുകൾ, സ്പെഷ്യൽ എഡിഷനുകൾ എന്നിങ്ങനെ ഒട്ടനവധി മോഡലുകളുടെ അവതരണം നാം കണ്ടുകഴിഞ്ഞു. ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ മുതൽ ഫോക്‌സ്‌വാഗണ്‍ വിർട്ടസ് GT പ്ലസ് മാറ്റ് എഡിഷൻ വരെ, 2023 ഉത്സവ സീസണിന് മുന്നോടിയായി പുറത്തിറങ്ങിയ ബജറ്റ് മുതൽ പ്രീമിയം സെഗ്മെന്റ് വരെയുള്ള കാറുകൾ ഇതാ.

ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയത് ഒട്ടനവധി കാറുകൾ

ടാറ്റ ഹാരിയർ & സഫാരി ഫെയ്‌സ്‌ലിഫ്റ്റ്: ഹാരിയർ, സഫാരി എസ്‌യുവികൾക്കായുള്ള 2023 ഫെയ്‌സ്‌ലിഫ്റ്റിൽ ടാറ്റ ഇരു മോഡലുകൾക്കും പുതിയ എക്സ്റ്റീരിയർ രൂപകൽപ്പന, ഇന്റീരിയർ അപ്‌ഡേറ്റുകൾ, കൂടാതെ കൂടുതൽ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ നിരവധി അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നു. പുതിയ ഹാരിയറിന് 15.49 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വിലകൾ ആരംഭിക്കുന്നു.

എന്നാൽ ഏഴ് സീറ്റർ ഓപ്ഷൻ നൽകുന്ന സഫാരിയുടെ വില 16.19 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്. ADAS, ഏഴ് എയർബാഗുകൾ, പാഡിൽ ഷിഫ്റ്ററുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇല്യുമിനേറ്റഡ് ലോഗോയുള്ള പുതിയ സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ രണ്ട് മോഡലുകളിലെയും പ്പുതിയ ഫീച്ചറുകളിൽ ചിലതാണ്.

ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയത് ഒട്ടനവധി കാറുകൾ

സിട്രൺ C3 എയർക്രോസ്: C3 എയർക്രോസ് അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ സിട്രൺ വാഗ്ദാനം ചെയ്യുന്നു. കോം‌പാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ഈ കോൺഫിഗറേഷൻ നൽകുന്ന ഒരേയൊരു മോഡാലാണ് ഇത്. ഏഴ് സീറ്റ് വേരിയന്റുകളിൽ, ഉപയോഗത്തിലില്ലാത്തപ്പോൾ മൂന്നാമത്തേ നിര സീറ്റ് ഇപ്പോൾ നീക്കം ചെയ്യാവുന്നതാണ്.

10.2 ഇഞ്ച് ഇൻഫോടെയിൻമെന്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റൂഫ് മൗണ്ടഡ് ബ്ലോവർ, TPMS, ഹിൽ ഹോൾഡ് എന്നിവ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു. 9.99 ലക്ഷം രൂപ മുതലാണ് കാറിന്റെ എക്സ്-ഷോറൂം വില തുടങ്ങുന്നത്. ഫ്രഞ്ച് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഒരു മാസ് മാർക്കറ്റ് മോഡലാണിത്.

ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയത് ഒട്ടനവധി കാറുകൾ

നിസാൻ മാഗ്‌നൈറ്റ് AMT & മാഗ്‌നൈറ്റ് കുറോ എഡിഷൻ: നിസാൻ മാഗ്‌നൈറ്റിന് ഇപ്പോൾ 1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുന്നു. ആന്റി-സ്റ്റാൾ, കിക്ക്-ഡൗൺ തുടങ്ങിയ സവിശേഷതകളും അതോടൊപ്പം ഒരു ക്രീപ്പ് ഫംഗ്ഷനും AMT -ക്ക് ലഭിക്കുന്നു. അതിനാൽ, ഓഫറിലുള്ള രണ്ട് എഞ്ചിനുകൾക്കും ഇപ്പോൾ ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ നിർമ്മാതാക്കൾ നൽകുന്നുണ്ട്.

അതേസമയം, ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല്, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയിലുകൾ, ഡോർ ഹാൻഡിലുകൾ, അലോയി വീലുകൾ എന്നിവയ്‌ക്കൊപ്പം ഓൾ-ബ്ലാക്ക് എക്‌സ്‌റ്റീരിയറുമായിട്ടാണ് കുറോ എഡിഷൻ വരുന്നത്. റെഡ് ബ്രേക്ക് കാലിപ്പറുകളും വാഹനത്തിന് ലഭിക്കുന്നു. ബ്ലാക്ക് റൂഫ് ലൈനർ, സൺ വൈസറുകൾ, ഡോർ ട്രിമ്മുകൾ, സ്റ്റിയറിംഗ് വീലിൽ ഗ്ലോസ് ബ്ലാക്ക് ഇൻസെർട്ടുകൾ, ഡോർ ഹാൻഡിലുകൾ, ബ്ലാക്ക് എസി വെന്റ് സറൗണ്ടുകൾ എന്നിവയ്‌ക്കൊപ്പം ഇന്റീരിയറുകൾക്കും പുറത്തെ അതേ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിക്കും.

ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയത് ഒട്ടനവധി കാറുകൾ

സ്കോഡ സ്ലാവിയ മാറ്റ് എഡിഷൻ: സ്പെഷ്യൽ എഡിഷൻ സ്കോഡ സ്ലാവിയ ടോപ്പ്-സ്പെക്ക് വേരിയന്റിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്. ഇതിന് കാർബൺ സ്റ്റീൽ മാറ്റ് കളറും പവർഡ് ഫ്രണ്ട് സീറ്റുകളും ഇൽയുമിനേറ്റഡ് ഫുട്‌വെൽ ഏരിയയും ലഭിക്കുന്നു. സ്‌കോഡ സ്ലാവിയയ്‌ക്കുള്ള പവർട്രെയിൻ ഓപ്‌ഷനുകൾ അതേപടി യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്നു. ടർബോ-ചാർജ്ഡ് 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ-പെട്രോൾ TSI മോട്ടോറുകൾ ഓട്ടോമാറ്റിക് അല്ലെങ്കിൽ മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുകൾക്കൊപ്പം ഇതിൽ വരുന്നു.

കിയ കാരെൻസ് X-ലൈൻ: കാരെൻസിന്റെ X-ലൈൻ വേരിയന്റുകൾക്ക് പുറത്ത് ഒരു മാറ്റ് ഗ്രാഫൈറ്റ് ഷെയ്ഡ് ലഭിക്കുന്നു, കൂടാതെ ട്വിൻ-ടോൺ ബ്ലാക്ക് & സ്പ്ലെൻഡിഡ് സേജ് ഗ്രീൻ ഇന്റീരിയറും ഇതിന് ലഭിക്കുന്നു. സോനെറ്റ്, സെൽറ്റോസ് എസ്‌യുവികൾക്ക് പിന്നാലെയാണ് കിയ, കാരൻസ് എംപിവിക്കും ഈ എഡിഷൻ അവതരിപ്പിച്ചത്.

ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയത് ഒട്ടനവധി കാറുകൾ

മറ്റ് പ്രധാന മാറ്റങ്ങളിൽ ഗ്രില്ല്, ബ്ലാക്ക് റിയർ സ്‌കിഡ് പ്ലേറ്റ്, റൂഫ് റാക്ക്, ORVM എന്നിവ പോലുള്ള പാർട്സുകളിൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ഉൾപ്പെടുന്നു. എംപിവിക്ക് 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയികളും സിൽവർ ബ്രേക്ക് കാലിപ്പറുകളും ലഭിക്കുന്നു. ടർബോ-പെട്രോൾ പെട്രോൾ (7DCT), ഡിഡീസൽ (6AT) എന്നീ യൂണിറ്റുകൾക്കുള്ള ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ മാത്രമാണ് കാരെൻസ് X-ലൈൻ വിൽപ്പനയ്ക്ക് എത്തുന്നത്.

ഹോണ്ട അമേസ് എലൈറ്റ് & ഹോണ്ട സിറ്റി എലഗന്റ് പതിപ്പുകൾ: ഹോണ്ട അമേസിന്റെ ഈ ലിമിറ്റഡ് എഡിഷൻ ടോപ്പ്-സ്പെക്ക് VX വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എൽഇഡി സ്റ്റോപ്പ് ലൈറ്റുള്ള പിൻ സ്‌പോയിലറും, TPMS, ഫ്രണ്ട് ഫെൻഡർ ഗാർണിഷ്, സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ്, ORVM ആന്റി ഫോഗ് ഫിലിം എന്നിവ കാറിന് ലഭിക്കുന്നു.

ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയത് ഒട്ടനവധി കാറുകൾ

ഇലുമിനേറ്റഡ് സിൽ പ്ലേറ്റുകൾ, ടയർ ഇൻഫ്ലേറ്റർ, എലൈറ്റ് എഡിഷൻ സീറ്റ് കവറുകൾ, ബാഡ്ജുകൾ എന്നിവയും അമേസിൽ ജാപ്പനീസ് വവാഹന ഭീമൻ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് മാനുവൽ അല്ലെങ്കിൽ CVT ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ ലഭിക്കും. അതേസമയം, എലഗന്റ് ലിമിറ്റഡ് എഡിഷൻ ഹോണ്ട സിറ്റി V-വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇന്റഗ്രേറ്റഡ് എൽഇഡി സ്റ്റോപ്പ് ലൈറ്റ്, ഫ്രണ്ട് ഫെൻഡർ ഗാർണിഷ്, ഇല്യൂമിനേറ്റഡ് സിൽ പ്ലേറ്റുകൾ, വയർലെസ് ചാർജർ, എലഗന്റ് എഡിഷൻ സീറ്റ് കവറുകൾ, ബാഡ്ജുകൾ എന്നിവയോട് കൂടിയ റിയർ സ്‌പോയിലർ എന്നിവ ഇതിലുണ്ട്. ഇതിലും ഉപഭോക്താക്കൾക്ക് മാനുവൽ അല്ലെങ്കിൽ CVT ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയത് ഒട്ടനവധി കാറുകൾ

ഫോക്‌സ്‌വാഗൺ വിർട്ടസ് GT പ്ലസ് മാറ്റ് എഡിഷൻ: ഫോക്‌സ്‌വാഗൺ വിർട്ടസ് സെഡാന്റെ അടുത്തിടെ അവതരിപ്പിച്ച മാറ്റ് എഡിഷൻ മോഡൽ മാറ്റ് ഗ്രേ എക്സ്റ്റീരിയറോടെയാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. റെഡ് ഹൈലൈറ്റുകൾ, ബ്ലാക്ക് അലോയി വീലുകൾ, ബ്ലാക്ക് ORVM -കൾ എന്നിവ എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

അതേസമയം, അകത്ത്, ചെറി റെഡ് ലെതറെറ്റ് അപ്ഹോൾസ്റ്ററി, അലുമിനിയം പെഡലുകൾ, റെഡ് ആംബിയന്റ് ലൈറ്റിംഗ് എന്നിവയുമായാണ് സെഡാൻ വരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളോടെ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ഇത് വാഗ്ദാനം ചെയ്യുന്നു. വെന്റോയുടെ ലെഗസി ഇന്ത്യയിൽ വളരെ മികച്ച രീതിയിൽ വിർട്ടസ് നിലനിർത്തുന്നു, ഒരുപക്ഷേ ഒരു പടി മുകളിൽ എന്നും പറയാം.

Article Published On: Tuesday, October 31, 2023, 18:00 [IST]
English summary
List of cars launched in indian market in october 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X