മാര്‍ച്ചില്‍ കാറുകള്‍ക്ക് 'ചൂടന്‍' ഓഫറുകള്‍; കൂടുതല്‍ ഡിസ്‌കൗണ്ടുള്ള കാറുകള്‍ അറിയാന്‍ വരൂ...
ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. അതിന് മുന്നോടിയായി നിരവധി കാര്‍ നിര്‍മാതാക്കളാണ് ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഓഫറുകള്‍ ലഭ്യമായ ഈ സമയത്ത് തന്നെ ഒരെണ്ണം വീട്ടിലെത്തിക്കുന്നതാണ് നല്ലത്.
കാരണം റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ക്ക് അനുസൃതയമായി വാഹനം പരിഷ്‌കരിക്കാന്‍ ചെലവേറുന്നതിനാല്‍ കാര്‍ വില കൂട്ടിയാണ് നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിക്കുന്നത്. അതിനാല്‍ തന്നെ വില വര്‍ധനവ് ബാധിക്കാതെ മികച്ച ഓഫറില്‍ കാര്‍ സ്വന്തമാക്കാമെന്നതാണ് ഗുണം. മാര്‍ച്ച് മാസം ഏറ്റവും ഉയര്‍ന്ന് ഓഫറില്‍ സ്വന്തമാക്കാവുന്ന കാറുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍. 3 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന സിട്രണ്‍ C5 എയര്‍ക്രോസാണ് പട്ടികയില്‍ മുന്‍പന്തിയിലെത്തിയ്.

സിട്രണ്‍ C5 എയര്‍ക്രോസിന്റെ തിരഞ്ഞെടുത്ത വേരിയന്റുകളുടെ ശേഷിക്കുന്ന 2022 മോഡല്‍ സ്റ്റോക്കിന് 3 ലക്ഷം വരെയാണ് ഓഫര്‍. 2.5 ലക്ഷം രൂപ വരെ കിഴിവുമായി ജീപ്പ് മെറിഡിയന്‍ തൊട്ടുപിന്നിലുണ്ട്. ജീപ്പ് മെറിഡിയന്റെയും തെരഞ്ഞെടുത്ത വേരിയന്റുകളിലാണ് ഓഫര്‍ ബാധകം. ജീപ്പ് മെറിഡിയന്‍ വേണ്ട കൂടപ്പിറപ്പായ ജീപ്പ് കോമ്പസ് വാങ്ങാനാണ് ആഗ്രഹമെങ്കില്‍ നിരാശപ്പെടണ്ട. 1.5 ലക്ഷം രൂപ വരെ കിഴിവില്‍ മാര്‍ച്ച് മാസം ജീപ്പ് കോമ്പസ് സ്വന്തമാക്കാം.
ഫോക്‌സ്‌വാഗണിന്റെ ടൈഗൂണിനും ടിഗുവാനും മാര്‍ച്ചില്‍ കിടിലന്‍ ഓഫറുകളുണ്ട്. ടിഗുവാനിന്റെ 2022 മോഡല്‍ കാറുകള്‍ക്ക് 1.85 ലക്ഷം രൂപ വരെ കിഴിവുകള്‍ ലഭിക്കുമ്പോള്‍ ടൈഗൂണിന് 1.5 ലക്ഷം രൂപ വരെയാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. ഫോക്‌സ്‌വാഗണിന്റെ ജനപ്രിയ സെഡാനായ വെര്‍ടിസിനും ഈ മാസം ഓഫറുണ്ട്. 1.13 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട്. എംജിയുടെ ആസ്റ്റര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്തയുണ്ട്.

1.5 ലക്ഷം രൂ വരെ കിഴിവിലാണ് എംജി ആസ്റ്റര്‍ സ്വന്തമാക്കാന്‍ സാധിക്കുക. ഹോണ്ട അടുത്തിടെയാണ് തങ്ങളുടെ ബെസ്റ്റ് സെല്ലിംഗ് സെഡാനായ സിറ്റി മുഖംമിനുക്കി പുറത്തിറക്കിയത്. ഈ സാഹചര്യത്തില്‍ ഔട്ട്‌ഗോയിംഗ് മോഡലിന് 1.3 ലക്ഷം രൂപ വരെയാണ് ഹോണ്ട കിഴിവ് നല്‍കുന്നത്. കോസ്‌മെറ്റിക്കായ മാറ്റങ്ങള്‍ക്കൊപ്പം 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ വകഭേദങ്ങളിലാണ് സിറ്റി എത്തുന്നത്.
കുഷാഖ് മിഡ്സൈസ് എസ്‌യുവിക്ക് ചെക്ക് വാഹന നിര്‍മാതക്കളായ സ്‌കോഡ 1.23 ലക്ഷം രൂപ വരെ കിഴിവിലാണ് ഈ മാസം വിറ്റഴിക്കുന്നത്. തെരഞ്ഞെടുത്ത വേരിയന്റുകളുടെ അവശേഷിക്കുന്ന 2022 സ്റ്റോക്കാണ് ഈ ഓഫറില്‍ ലഭ്യമാകുക. ആഭ്യന്തര വിപണിയില്‍ ഹിറ്റായി മാറിയ സ്‌കോഡ സ്ലാവിയ മിഡ്സൈസ് സെഡാന് 1 ലക്ഷം രൂപ വരെ ആനുകൂല്യത്തില്‍ ലഭ്യമാകും. അടുത്തിടെ ഹ്യുണ്ടായി അല്‍കസാറും പരിഷ്‌കരിച്ച് വിപയില്‍ എത്തിയിരുന്നു.
സ്‌റ്റോക് ലഭ്യമാണെങ്കില്‍ അല്‍കസാറും 1.25 ലക്ഷം രൂപ വരെ ആനുകൂല്യത്തില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഈ മാസം 21-ന് ഹ്യുണ്ടായി പുതിയ വെര്‍ണ സെഡാന്‍ ലോഞ്ച് ചെയ്യാന്‍ പോകുകയാണ്. മികച്ച സ്‌റ്റൈലിംഗും ഫീച്ചറുകളുമായി എത്തുന്ന പുതിയ വെര്‍ണയില്‍ വാഹന ലോകത്തിന് വലിയ പ്രതീക്ഷയുണ്ട്. പുതുതലമുറ പതിപ്പ് വിപണിയില്‍ എത്താന്‍ പോകുന്നതിനാല്‍ ഇപ്പോള്‍ വെര്‍ണക്കും കൊറിയന്‍ കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്ഷം രൂപ വരെയാണ് കിഴിവ്. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി നോക്കുന്നവര്‍ക്ക് മഹീന്ദ്ര ഥാര്‍ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടില്‍ വാങ്ങാം. അവസാനമായി പട്ടികയിലുള്ളത് നിസാന്‍ മാഗ്‌നൈറ്റ് 82,000 രൂപ വരെ കിഴിവില്‍ വാങ്ങാനാകും. മുകളില്‍ പറഞ്ഞിരിക്കുന്ന ഓഫറുകള്‍ വാഹനത്തിന്റെ ലഭ്യതക്കും സ്ഥലത്തിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ തന്നെ ഓഫറുകളെ കുറിച്ചും വാഹനത്തിന്റെ സ്‌റ്റോക്കിനെ കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് അടുത്ത് തന്നെയുള്ള ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.


Click it and Unblock the Notifications








