ബെറ്റർ മൈലേജ് മികച്ച എഫിഷൻസി; 2023 -ൽ വിപണിയിൽ എത്തിയ CNG കാറുകൾ
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) പ്രൊപ്പൽഡ് കാറുകൾ ഇന്ത്യൻ വിപണിയിൽ അവയുടെ സാന്നിധ്യം വൻ തോതിൽ വിപുലപ്പെടുത്തുകയാണ്. മുൻ സാമ്പത്തിക വർഷത്തിൽ, ഈ മോഡലുകൾക്ക് 49 ശതമാനം വില വർധിപ്പിച്ചിട്ടും CNG വാഹനങ്ങളുടെ വിൽപ്പന 40.7 ശതമാനം ഉയർന്നിരിക്കുകയാണ്. ഇത് CNG മോഡലുകൾക്ക് വർധിച്ചുവരുന്ന ഡിമാൻഡിനെ സൂചിപ്പിക്കുന്നു.
നിലവിൽ, ഇന്ത്യൻ വാഹന വിപണിയിൽ CNG വാഹനങ്ങൾക്ക് ഏകദേശം 12 ശതമാനം വിപണി വിഹിതമുണ്ട്. 2023 -ൽ ടാറ്റയിൽ നിന്ന് നാലും, മാരുതിയിൽ നിന്ന് രണ്ടും, ടൊയോട്ടയിൽ നിന്ന് ഒന്നും എന്നിങ്ങനെ ഏഴ് CNG കാറുകളാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. നമുക്ക് അവയെ ഒന്നു സൂക്ഷ്മമായി പരിശോധിക്കാം.

ടാറ്റ ആൾട്രോസ് CNG: ടാറ്റ മോട്ടോർസിന്റെ പുതിയ ട്വിൻ സിലിണ്ടർ CNG സാങ്കേതികവിദ്യ 2023 മെയ് മാസത്തിൽ ആൾട്രോസ് ഹാച്ച്ബാക്കാണ് പുറത്തിറക്കിയത്. സൺറൂഫുമായി വരുന്ന ആദ്യത്തെ CNG -പവർ ഹാച്ച്ബാക്കായിരുന്നു ഇത് എന്നത് ശ്രദ്ധേയമാണ്. ടാറ്റയുടെ CNG സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ മോഡൽ ഉപയോഗിക്കുന്നത്. എഞ്ചിൻ പരമാവധി 77 bhp കരുത്തും 103 Nm torque ഉം പുറപ്പെടുവിക്കുന്നു.
മാരുതി സുസുക്കി ബലേനോ CNG, ടൊയോട്ട ഗ്ലാൻസ CNG എന്നിവയുമായാണ് ഇത് മത്സരിക്കുന്നത്. ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ, ഇത് അതിന്റെ ICE മോഡലിന് സമാനമാണ്. ടെയിൽഗേറ്റിലെ 'iCNG' ബാഡ്ജാണ് ഇതിനെ പെട്രോൾ, ഡീസൽ മോഡലുകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. ആൾട്രോസ് CNG 210 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു, നിലവിൽ 7.55 ലക്ഷം മുതൽ 10.55 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം എത്തുന്നത്.

ടാറ്റ ടിയാഗോ/ടിഗോർ CNG: ടാറ്റ ടിയാഗോ ഹാച്ച്ബാക്കും ടിഗോർ കോംപാക്ട് സെഡാനും ബ്രാൻഡിന്റെ പുതിയ ട്വിൻ സിലിണ്ടർ CNG സംവിധാനവുമായി വരുന്ന അടുത്ത രണ്ട് ഓഫറുകളാണ്. ടിയാഗോയ്ക്ക് നിലവിൽ 6.55 ലക്ഷം മുതൽ 8.20 ലക്ഷം രൂപ വരെയാണ് വില, ടിഗോറിന്റെ വില 7.80 ലക്ഷം രൂപയിൽ തുടങ്ങി 8.95 ലക്ഷം രൂപ വരെ ഉയരുന്നു.
രണ്ട് CNG കാറുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുള്ള 1.2 ലീറ്റർ, ത്രീ സിലിണ്ടർ പെട്രോൾ മോട്ടോർ ഉപയോഗിക്കുന്നു. പെട്രോൾ മോഡിൽ, ഇത് 86 bhp മാക്സ് പവറും 113 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുമ്പോൾ, CNG മോഡിൽ ഇത് 73 bhp പവറും 95 Nm torque ഉം പുറപ്പെടുവിക്കുന്നു.

ടാറ്റയുടെ ട്വിൻ സിലിണ്ടർ CNG സാങ്കേതികവിദ്യയിൽ ബൂട്ട് ഫ്ലോറിനടിയിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് CNG സിലിണ്ടറുകൾ, മൊത്തം 60 ലിറ്റർ കപ്പാസിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ടിയാഗോ, ടിഗോർ CNG മോജഡലുകൾ യഥാക്രമം 80 ലിറ്ററിന്റെയും 205 ലിറ്ററിന്റെയും ബൂട്ട് സ്‌പെയ്‌സുകളും വാഗ്ദാനം ചെയ്യുന്നു.
ടാറ്റ പഞ്ച് CNG: ടാറ്റ പഞ്ച് മോഡൽ ലൈനപ്പിൽ പ്യുവർ, അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് ഡാസിൽ എസ് എന്നിങ്ങനെ അഞ്ച് CNG വകഭേദങ്ങൾ ഉൾപ്പെടുന്നു. ഇവയുടെ വിലകൾ യഥാക്രമം 7.10 ലക്ഷം രൂപ, 7.85 ലക്ഷം രൂപ, 8.20 ലക്ഷം രൂപ, 8.85 ലക്ഷം രൂപ, 9.86 ലക്ഷം രൂപ എന്നിങ്ങനെയാണ്.

73.4 bhp കരുത്തും 103 Nm torque ഉം നൽകുന്ന CNG കിറ്റിനൊപ്പം 1.2 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് വാഹനം വരുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് CNG പതിപ്പിൽ ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. പഞ്ച് CNG 210 ലിറ്റർ കാർഗോ സ്പേസ് വാഗ്ദാനം ചെയ്യുന്നു.
മാരുതി ബ്രെസ CNG: CNG ഫ്യുവൽ ഓപ്ഷനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് എസ്‌യുവി മോഡലാണ് മാരുതി സുസുക്കിയുടെ ബ്രെസ. 2023 മാർച്ചിൽ അവതരിപ്പിച്ച മോഡൽ ലൈനപ്പിൽ LXi, VXi, ZXi, ZXi ഡ്യുവൽ-ടോൺ എന്നിങ്ങനെ നാല് വേരിയന്റുകൾ ഉൾപ്പെടുന്നു. ഇവയുടെ എക്സ്-ഷോറൂം വിലകൾ യഥാക്രമം 9.24 ലക്ഷം, 10.59 ലക്ഷം, 11.99 ലക്ഷം, 12.15 ലക്ഷം രൂപ എന്നിങ്ങനെയാണ്.

എർട്ടിഗയിലും XL6 എംപിവിയിലും കാണുന്ന അതേ 1.5 ലിറ്റർ K15C ഡ്യുവൽജെറ്റ് എഞ്ചിനാണ് കോംപാക്ട് എസ്‌യുവിയുടെ ഹൃദയം. CNG മോഡിൽ, ഇത് പരമാവധി 88 bhp കരുത്തും 121.5 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. കിലോഗ്രാമിന് 25.52 കിലോമീറ്റർ മൈലേജും കമ്പനി അവകാശപ്പെടുന്നു.
മാരുതി ഗ്രാൻഡ് വിറ്റാര CNG: മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര CNG ഈ വർഷം ആദ്യമാണ് പുറത്തിറക്കിയത്. 12.85 ലക്ഷം മുതൽ 14.84 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില. നിലവിൽ, വാഹനത്തിന്റെ ഡെൽറ്റ, സീറ്റ CNG വേരിയന്റുകൾ യഥാക്രമം 13.05 ലക്ഷം രൂപയ്ക്കും 14.86 ലക്ഷം രൂപയ്ക്കും വിപണിയിൽ ലഭ്യമാണ്.

മിഡ് സൈസ് എസ്‌യുവി 1.5 ലിറ്റർ K15 പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. CNG മോഡിൽ 88 bhp പവറും 121.5 Nm torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു. ഗ്രാൻഡ് വിറ്റാര CNG കിലോഗ്രാമിന് 26.6 കിലോമീറ്റർ എന്ന മൈലേജും വാഗ്ദാനം ചെയ്യുന്നുവെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.
ടൊയോട്ട ഹൈറൈഡർ CNG: ടൊയോട്ട കിർലോസ്കർ മോട്ടോർ ജനുവരിയിൽ 13.23 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഹൈറൈഡർ CNG വിപണിയിൽ എത്തിച്ചു. നിലവിൽ യഥാക്രമം 13.43 ലക്ഷം രൂപയും 15.31 ലക്ഷം രൂപയും വിലയുള്ള S, G എന്നീ രണ്ട് CNG വേരിയന്റുകളിലാണ് വാഹനം വരുന്നത്.
1.5 ലിറ്റർ, ഫോർ-സിലിണ്ടർ K12C എഞ്ചിൻ, പെട്രോൾ മോഡിൽ 88 bhp പവറും 136 Nm torque ഉം CNG മോഡിൽ 121.5 Nm torque പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം സജ്ജീകരണം ലഭ്യമാണ്. ഹൈറൈഡർ CNG കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജ് നൽകുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു. CNG ബാഡ്ജിംഗ് ഒഴികെ, ഇത് നോർമൽ പതിപ്പിന് സമാനമാണ്.


Click it and Unblock the Notifications








