കുറഞ്ഞ വിലയിൽ മികച്ച സേഫ്റ്റി; സ്റ്റാൻഡേർഡായി 6 എയർബാഗുകൾ വരുന്ന ബജറ്റ് മോഡലുകൾ

ബജറ്റ് വിലയുള്ള വാഹനങ്ങളിൽ മുമ്പ് മൈലേജാണ് കാര്യമായി നോക്കിയിരുന്നത് എങ്കിൽ, ഇപ്പോൾ സുരക്ഷയും പതുക്കെ ഉപഭോക്താക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറുകയാണ്. ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ആറ് എയർബാഗുകളുടെ ഇന്റഗ്രേഷൻ യാത്രക്കാരുടെ സേഫ്റ്റ് ഉറപ്പാക്കുക മാത്രമല്ല, സുരക്ഷിതമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകാനുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

നിർഭാഗ്യവശാൽ ഒരു അപകടം ഉണ്ടായാൽ പരിക്കുകൾ പരമാവധി കുറയ്ക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. ഇന്ന് ഒരു സുരക്ഷാ മാനദണ്ഡമായി മാറിയിരിക്കുകയാണ് എയർബാഗുകൾ. സ്റ്റാൻഡേർഡ് എക്യുപ്മെന്റായി ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്തുകൊണ്ട് സുരക്ഷയെ മുൻനിർത്തുന്ന ബജറ്റ് ഫ്രണ്ട്ലി കാറുകളുടെ ഒരു ലിസ്റ്റാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

സ്റ്റാൻഡേർഡായി 6 എയർബാഗുകൾ വരുന്ന ബജറ്റ് മോഡലുകൾ

1. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്: 5.84 ലക്ഷം മുതൽ 8.51 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് മൂല്യത്തിന്റെയും കാര്യക്ഷമതയുടെയും തെളിവായി നിലകൊള്ളുന്നു. വാഹനം പ്രായോഗികതയുടെയും കോസ്റ്റ് എഫക്റ്റീവ്നെസിന്റെയും സന്തുലിതാവസ്ഥയോടെ ഒരു മികവുറ്റ സ്ഥാനം കൈവരിക്കുന്നു.

ഒരു ടൈറ്റ് ബജറ്റിൽ കാർ തെരയുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഒരു ഓപ്ഷനാക് ഇത്കി മാറുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT -യുമായി ജോടിയാക്കിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ഹാച്ച്ബാക്ക് ലഭ്യമാകുന്നത്. ഇതിന് 1.2 ലിറ്ർറ പെട്രോൾ/ സിഎൻജി എഞ്ചിനും ലഭിക്കുന്നു, അത് അഞ്ച് സ്പീഡ് മാനുവലിൽ മാത്രമേ വരുന്നുള്ളൂ.

സ്റ്റാൻഡേർഡായി 6 എയർബാഗുകൾ വരുന്ന ബജറ്റ് മോഡലുകൾ

2. ഹ്യുണ്ടായി എക്‌സ്‌റ്റർ: ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവിയായ എക്‌സ്‌റ്റർ, കോം‌പാക്ട് ഡിസൈനും നൂതന സുരക്ഷാ ഫീച്ചറുകളും സംയോജിപ്പിച്ച്, ബഡ്ജറ്റ് ഫ്രണ്ട്‌ലിയും, അതോടൊപ്പം തന്നെ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്ന അർബൻ & അഡ്വഞ്ചർ കസ്റ്റമേഴ്സിന് ഇത് ആകർഷകമായ ഒരു ചോയിസായി മാറുന്നു.

1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന ഹ്യുണ്ടായി എക്‌സ്‌റ്റർ മൈക്രോ എസ്‌യുവി അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗിയർബോക്സ് ഓപ്ഷനിൽ ലഭ്യമാണ്. 6.0 ലക്ഷം രൂപ മുതൽ 10.15 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില വരുന്നത്. കൂടാതെ ഫീച്ചർ സമ്പന്നവുമാണ് എക്സ്റ്റർ.

സ്റ്റാൻഡേർഡായി 6 എയർബാഗുകൾ വരുന്ന ബജറ്റ് മോഡലുകൾ

3. ഹ്യുണ്ടായി ഓറ: സുരക്ഷാ കേന്ദ്രീകൃതവും അതോടൊപ്പം താങ്ങാനാവുന്നതുമായ ഓപ്ഷൻ തേടുന്ന സെഡാൻ പ്രേമികൾക്ക്, ഹ്യുണ്ടായി ഓറ ഒരു ശ്രദ്ധേയമായ ചോയിസാണ് എന്ന് നിസംശയം പറയാം. കോംപാക്ട് സെഡാന് അടുത്തിടെ എല്ലാ ട്രിമ്മുകളിലുമായി ആറ് എയർബാഗുകൾ ദക്ഷിണകൊറിയൻ നിർമ്മാതാക്കൾ അപ്‌ഡേറ്റ് ചെയ്‌തിരുന്നു.

ഇത് മുമ്പുണ്ടായിരുന്ന സ്റ്റാൻഡേർഡ് നാല് എയർബാഗുകളിൽ നിന്ന് ശ്രദ്ധേയമായ വർദ്ധനവാണ്. ഗ്രാൻഡ് i10 നിയോസിന്റെ അതേ 1.2 ലിറ്റർ പെട്രോളും 1.2 ലിറ്റർ പെട്രോൾ/CNG എന്നീ എഞ്ചിൻ ഓപ്ഷനുകൾ ഇതിനും ലഭിക്കുന്നു. 6.44 ലക്ഷം മുതൽ 9.0 ലക്ഷം രൂപ വരെയാണ് സെഡാന്റെ എക്സ്-ഷോറൂം വില.

6 എയർബാഗുകൾ വരുന്ന ബജറ്റ് മോഡലുകൾ

4. ഹ്യുണ്ടായി i20, ഹ്യുണ്ടായി i20 N-ലൈൻ: യഥാക്രമം 6.99 ലക്ഷം മുതൽ 11.16 ലക്ഷം രൂപയ്ക്കും,9.99 ലക്ഷം മുതൽ 12.47 ലക്ഷം രൂപ വരെ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി i20, i20 N-ലൈൻ എന്നിവ വളരെ ജനപ്രിയമായ മോഡലുകളാണ്. i20 പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഒരു ബോൾഡ് പ്രസ്താവന നടത്തുമ്പോൾ, മറുവശത്ത് N-ലൈൻ പതിപ്പ് കാര്യങ്ങളുടെ പെർഫോമെൻസ് വശം ശ്രദ്ധിക്കുന്നു.

അഞ്ച് സ്പീഡ് മാനുവൽ, CVT, ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് DCT എന്നിങ്ങനെ ഒന്നിലധികം ഗിയർബോക്‌സ് ചോയ്‌സുകളോടെ 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ i20 ലഭ്യമാണ്. i20 N ലൈനിന് 1.0 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ മാത്രമേ ലഭിക്കൂ. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ട്രാൻസ്മിഷനാണ് പെർഫോമെൻസ് മോഡലിൽ എത്തുന്നത്.

6 എയർബാഗുകൾ വരുന്ന ബജറ്റ് മോഡലുകൾ

5. ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു N-ലൈൻ: ഹ്യുണ്ടായി വെന്യു സബ്‌കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും ശ്രദ്ധേയമായ ഡിസൈനുകളിലൊന്നാണ് എന്ന് നിസംശയം പറയാം. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ, മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി കണക്ട് ചെയ്ത വളരെ വിപുലമായ എഞ്ചിൻ ട്രാൻസ്മിഷൻ ചോയിസുകൾ, ഹ്യുണ്ടായി വെന്യു നൽകുന്നു.

വെന്യു N-ലൈനിന് 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ മാത്രമേ ലഭിക്കൂ, ഇത് ആറ് സ്പീഡ് മാനുവലിനും ഏഴ് സ്പീഡ് DCT എന്ന ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. 7.89 ലക്ഷം രൂപ മുതൽ 13.48 ലക്ഷം രൂപ വരെയാണ് വെന്യുവിന്റെ ചെലവ്, എന്നാൽ 12.08 ലക്ഷം മുതൽ 13.90 ലക്ഷം വരെയാണ് N-ലൈൻ പതിപ്പിന്റെ എക്സ്-ഷോറൂം വില.

സ്റ്റാൻഡേർഡായി 6 എയർബാഗുകൾ വരുന്ന ബജറ്റ് മോഡലുകൾ

6. ടാറ്റ നെക്‌സോൺ & നെക്‌സൺ ഇവി: ടാറ്റയുടെ നെക്സോൺ സീരീസ്, ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE), ഇലക്ട്രിക് പവർട്രെയിനുകൾ എന്നിങ്ങനെ വളരെ വ്യാപകമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. സേഫ്റ്റി, താങ്ങാനാവുന്ന വില, കംഫർട്ട്, പ്രീമിയംനെസ് എന്നിവയിൽ സമഗ്രമായ പാക്കേജ് അവതരിപ്പിക്കുന്നു.

ICE പതിപ്പിന് 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. 1.2 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ 5 -സ്പീഡ് MT, 6 -സ്പീഡ് MT, 6 -സ്പീഡ് AMT, അല്ലെങ്കിൽ 7 -സ്പീഡ് DCT എന്നീ ഗയർ ഓപ്ഷനുകളിൽ ലഭ്യമാണ്. അതേസമയം 1.5 ലിറ്റർ ടർബോ-ഡീസൽ മോട്ടോർ 6 -സ്പീഡ് MT അല്ലെങ്കിൽ 6 -സ്പീഡ് AMT യൂണിറ്റുമായി വരുന്നു.

ഇവിയെ സംബന്ധിച്ചിടത്തോളം, ഇതിന് 40.5 kWh, 30 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളുണ്ട്. ഇവ യഥാക്രമം 465 കിലോമീറ്ററും 325 കിലോമീറ്ററും ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ICE മോഡലിന് 8.10 ലക്ഷം മുതൽ 15.50 ലക്ഷം രൂപയും, ഇവിയ്ക്ക് 14.74 ലക്ഷം മുതൽ 19.94 ലക്ഷം രൂപ വരെയുമാണ് എക്സ്-ഷോറൂം വില.

More from DriveSpark

Article Published On: Sunday, November 26, 2023, 16:03 [IST]
English summary
List of most affordable cars in india with 6 airbags as standard feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X