ആഡംബരത്തിനൊപ്പം ഇവിയുടെ പെർഫോമെൻസും നോട്ടമുണ്ടോ? ഇതാ ഇന്ത്യയിലെ ലക്ഷ്വറി ഇലക്ട്രിക് കാറുകൾ

ഇലക്‌ട്രിക് മൊബിലിറ്റിയെ ആദ്യം സ്വീകരിക്കാൻ അല്പം വിമുഖത കാണിച്ചു എങ്കിലും, ഇന്ത്യ ക്രമേണ ഇതിനെ കാര്യമായി തന്നെ സ്വീകരിക്കുകയാണ്, ടു വീലറുകൾ മുതൽ ഫാമിലി കാറുകൾ വരെ ഇന്ന് ഇവി സെഗ്മെന്റിലുണ്ട് എന്നത് ആശ്ചര്യമല്ല. ആഡംബര കാർ വിഭാഗത്തിലും ഇവികളുടെ പങ്ക് ചെറുതല്ല. ഈ ആഡംബര ഇലക്ട്രിക് കാറുകൾ ആധുനികത, നൂതന സാങ്കേതികവിദ്യ, പരിസ്ഥിതി സൗഹൃദം എന്നിവയുടെ ഒരു മികച്ച പായ്ക്കേജ് തന്നെ വാഗ്ദാനം ചെയ്യുന്നു.

ഇവ ഇന്ത്യയിൽ ഇലക്ട്രിക് മൊബിലിറ്റിക്ക് ഒരു നല്ല ഭാവി തന്നെ അടയാളപ്പെടുത്തുന്നു എന്ന് നിസംശയം പറയാം. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന അഞ്ച് ആഡംബര ഇലക്ട്രിക് കാറുകളുടെ ലിസ്റ്റാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്. ഓരോന്നും സസ്റ്റെയിനബിൾ ഡ്രൈവിംഗിനൊപ്പം മികവുറ്റ എക്സ്പീരിയൻസും പ്രദാനം ചെയ്യുന്നു.

ആഡംബരത്തിനൊപ്പം ഇവിയുടെ പെർഫോമെൻസും നോട്ടമുണ്ടോ? ഇതാ ഇന്ത്യയിലെ ലക്ഷ്വറി ഇലക്ട്രിക് കാറുകൾ

1. മിനി കൂപ്പർ SE: കരിസ്മാറ്റിക് ഓൾ ഇലക്‌ട്രിക് ഹാച്ച്‌ബാക്കായ മിനി കൂപ്പർ SE, വളരെ ഡിസ്റ്റിംഗ്റ്റീവായ ഇലക്ട്രിക് ഘടകങ്ങൾ പ്രദർശിപ്പിക്കുമ്പോൾ തന്നെ ഏറ്റവും മികച്ചതും പരമ്പരാഗതവുമായി മിനി ഡിസൈൻ എലമെന്റുകളായ റൗണ്ട് ഹെഡ്‌ലാമ്പുകൾ, ചെറിയ ഫുട്ട്പ്രിന്റുകൾ മുതലായവ യാതൊരു മാറ്റവുമില്ലാതെ നിലനിർത്തുന്നു. പാസഞ്ചർ സീറ്റിനടിയിൽ ഘടിപ്പിച്ചിരിക്കുന്ന 32.6 kWh ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ ഹൃദയം.

ഫ്രണ്ട് ആക്‌സിൽ ഫിറ്റ് ചെയ്തിരിക്കുന്ന മോട്ടോർ 184 bhp മാക്സ് പവറും 270 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. 7.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ള കൂപ്പർ SE -ക്ക് സിംഗിൾ ചാർജിൽ 270 കിലോമീറ്റർ വരെ WLTP- സാക്ഷ്യപ്പെടുത്തിയ ഡ്രൈവിംഗ് റേഞ്ച് ഉണ്ട്. 53.50 ലക്ഷം രൂപയാണ് കൂപ്പർ SE -ക്ക് മിനി നൽകിയിരിക്കുന്ന എക്സ്-ഷോറൂം വില.

ആഡംബരത്തിനൊപ്പം ഇവിയുടെ പെർഫോമെൻസും നോട്ടമുണ്ടോ? ഇതാ ഇന്ത്യയിലെ ലക്ഷ്വറി ഇലക്ട്രിക് കാറുകൾ

2. വോൾവോ XC40 റീചാർജ് വില: 56.90 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്ന വോൾവോ XC40 റീചാർജ് എന്നത് സസ്റ്റെയിനബിളിറ്റിയുടേയും സ്വീഡിഷ് ആഡംബരത്തിന്റെയും പ്രതീകമാണ്. വാഹനത്തിന്റെ സ്റ്റൈലിഷ് ഡിസൈനിൽ മനോഹരമായ എൽഇഡി ലൈറ്റുകൾ, ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്ല്, 19 ഇഞ്ച് അലോയി വീലുകൾ, അഡ്വാൻസ്ഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി വരുന്ന മികവുറ്റ ഇന്റീരിയർ, ADAS ടെക്, പനോരമിക് സൺറൂഫ് എന്നിവ ഉൾപ്പെടുന്നു.

78 kWh ബാറ്ററിയും ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളും ചേർന്ന് 408 bhp മാക്സ് പവറും 660 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. 33 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ വേഗത്തിൽ ചാർജ് കൈവരിക്കാൻ കഴിവുള്ള, XC40 റീചാർജ് സിംഗിൾ ചാർജിൽ 418 കിലോമീറ്റർ എന്ന മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

3. Kia EV6 വില: രൂപ. 60.95 ലക്ഷം മുതൽ 65.95 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കിയ EV6, RWD, AWD വേരിയന്റുകളിൽ ലഭ്യമാണ്. 77.4 kWh ബാറ്ററി പാക്കുമായി സജ്ജീകരിച്ചിരിക്കുന്ന കാർ സിംഗിൾ ചാർജിൽ 708 കിലോമീറ്റർ വരെ ARAI റേറ്റഡ് ശ്രദ്ധേയമായ ഡ്രൈവിംഗ് റേഞ്ച് കൈവരിക്കുന്നു.

പവർട്രെയിനിൽ RWD -ക്ക് പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറും AWD -യ്ക്ക് ഡ്യുവൽ മോട്ടോർ സെറ്റപ്പും അടങ്ങിയിരിക്കുന്നു. RWD -ൽ 226 bhp പവറും AWD -ൽ 322 bhp പവറും ഈ മോട്ടോറുകൾ ഉത്പാദിപ്പിക്കുന്നു. കിയ EV6, നീളമേറിയ രൂപശൈലിയും പിക്‌സൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഉൾപ്പെടെയുള്ള വളരെ സുഗമമായ ഡിസൈൻ ഘടകങ്ങൾ പ്രദർശിപ്പിക്കുന്നു. പ്രീമിയം ഫീച്ചറുകളുടെ ഒരു സെറ്റിനൊപ്പം ടെക്കിനാൽ സമ്പന്നമായ ഇന്റീരിയറാണ് വാഹനത്തിലുള്ളത്.

4. വോൾവോ C40 റീചാർജ്: വോൾവോ C40 റീചാർജ്, XC40 റീചാർജ് അടിസ്ഥാനമാക്കിയുള്ള എസ്‌യുവി കൂപ്പെ മോഡലാണ്. ആഡംബര പൂർണ്ണമായ ഓൾ ഇലക്‌ട്രിക് ഡ്രൈവിംഗ് എക്സ്പീരിയൻസ് വാഹനം വാഗ്ദാനം ചെയ്യുന്നു. XC40 റീചാർജിന്റെ അതേ പവർട്രെയിനും ബാറ്ററിയും പങ്കിടുന്ന ഇത് 408 bhp മാക്സ് പവറും 660 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

4.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന 100 കിലോമീറ്റർ വേഗത വാഹനം കൈവരിക്കുന്നു. C40 റീചാർജിന് സിംഗിൾ ചാർജിൽ 530 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് ബേസ്ഡ് ഇൻഫോടെയിൻമെന്റ്, ADAS ടെക്, അമിനിറ്റികളുടെ ഒരു സമഗ്രമായ സ്യൂട്ട് എന്നിവ പോലെയുള്ള നൂതന ഫീച്ചറുകൾ, ഒരു സ്പോർട്ടി കൂപ്പെ സ്റ്റൈൽ രൂപകൽപ്പനയിൽ നിർമ്മാതാക്കൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. 61.25 ലക്ഷം രൂപയോളമാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

5. ബിഎംഡബ്ല്യു iX1: 66.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വരുന്ന X1 -ന്റെ ഇവി പതിപ്പായ ബിഎംഡബ്ല്യു iX1, ഇലക്ട്രിക് മൊബിലിറ്റിയോടുള്ള ബ്രാൻഡിന്റെ പ്രതിബദ്ധത കാണിക്കുന്നു. ഡ്യുവൽ മോട്ടോർ സജ്ജീകരണവും 66.4 kWh ലിഥിയം-അയൺ ബാറ്ററിയുമായി വരുന്ന 313 bhp മാക്സ് പവറും 494 Nm torque ഉം സംയുക്തമായി ഉൽപ്പാദിപ്പിക്കുന്നു.

iX1 -ന് 5.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും, സിംഗിൾ ചാർജിൽ 440 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ ഗംഭീരമായ ഡിസൈനും അതിന്റെ അസാധാരണമായ പ്രകടനവും കാര്യക്ഷമതയും വളരെ മികവുറ്റതാണ്.

Article Published On: Tuesday, October 3, 2023, 12:57 [IST]
English summary
List of most affordable evs in india with luxury features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X