കാറുകളുടെ രാജാവാര്? 2023 ലോക കാര്‍ പുരസ്‌കാരത്തിനുള്ള ഫൈനല്‍ പോരാട്ടത്തിന് ഇവര്‍

കോവിഡ് മഹാമാരിക്ക് ശേഷം ഓട്ടോമൊബൈല്‍ വ്യവസായം ഉണര്‍ന്ന വര്‍ഷമായിരുന്നു 2022. ഒരുപിടി മികച്ച കാറുകള്‍ പുറത്തിറങ്ങിയ വര്‍ഷം നിര്‍മാതാക്കള്‍ കോവിഡ് നഷ്ടപ്പെടുത്തിയ വര്‍ഷങ്ങളിലെ നഷ്ടത്തിന്റെ ചെറിയ പങ്ക് എങ്കിലും തിരുച്ചുപിടിച്ചു. പോയ വര്‍ഷം മികച്ച ഒത്തിരി കാറുകള്‍ പുറത്തിറങ്ങിയിരുന്നു.

വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ (WCOTY) അവാര്‍ഡിനുള്ള 10 ഫൈനലിസ്റ്റുകളുടെയും മറ്റ് അഞ്ച് വിഭാഗങ്ങളിലെ ഫൈനലിസ്റ്റുകളുടെയും പട്ടിക പുറത്തിറക്കിയിരിക്കുകയാണ് വേള്‍ഡ് കാര്‍ അവാര്‍ഡ് (WCA). 30-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 100 പ്രമുഖ രാജ്യാന്തര ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിക്കുന്നത്. ആദ്യം നമുക്ക് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ ഫൈനലിസ്റ്റുകളെ നോക്കാം.

കാറുകളുടെ രാജാവാര്? 2023 ലോക കാര്‍ പുരസ്‌കാരത്തിനുള്ള ഫൈനല്‍ പോരാട്ടത്തിന് ഇവര്‍

• ആല്‍ഫ റോമിയോ ടോണലെ
• ബിഎംഡബ്ല്യു 2 സീരീസ് കൂപ്പെ
• ബിഎംഡബ്ല്യു X1/iX1
• ഹോണ്ട HR-V/ZRV
• ഹ്യുണ്ടായി അയോണിക് 6
• കിയ നിരോ
• മസ്ദ CX-60
• മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്
• നിസാന്‍ ആര്യ
• നിസാന്‍ Z

അടുത്തതായി നമുക്ക് 2023 വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംനേടിയ കാറുകള്‍ ഏതൊക്കെ ആണെന്ന് പരിശോധിക്കാം. ഇതില്‍ നാം ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ ഒരു കാര്‍ ഇടംപിടിച്ചിട്ടുണ്ട്.

കാറുകളുടെ രാജാവാര്? 2023 ലോക കാര്‍ പുരസ്‌കാരത്തിനുള്ള ഫൈനല്‍ പോരാട്ടത്തിന് ഇവര്‍

• സിട്രണ്‍ C3
• ORA ഫങ്കി ക്യാറ്റ്/ഹാമാവോ
• ഫോക്‌സ്‌വാഗണ്‍ ടൈഗോ/നിവസ്

ഇനി 2023 വേള്‍ഡ് ലക്ഷ്വറി കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള ആഢംബര കാറുകള്‍ ഏതൊക്കെയെന്ന് നോക്കാം. മെര്‍സിഡീസ് ബെന്‍സ്, റോള്‍സ് റോയ്‌സ്, ഔഡി, പോര്‍ഷ, ലെക്‌സസ്, എന്നിവയുടെ കാറുകള്‍ ഫൈനല്‍ ലിസ്റ്റില്‍ എത്തിയില്ല എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.

• ബിഎംഡബ്ല്യു 7 സീരീസ്/i7
• ജെനസിസ് G90
• ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍
• ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്
• ലൂസിഡ് എയര്‍

ആറ് കാറുകളാണ് 2023 വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പോരാട്ടത്തിനുള്ളത്.

• ബിഎംഡബ്ല്യു M4 CSL
• കിയ EV6 GT
• നിസാന്‍ Z
• പോര്‍ഷ 911 GT3 RS
• ടൊയോട്ട GR കൊറോള

ലോകത്താകമാനം ഇലക്ട്രിക് വാഹനങ്ങള്‍ ജനപ്രിയമാകുന്ന കാലത്ത് ലോകത്തിലെ മികച്ച ഇലക്ട്രിക് കാര്‍ ഏതെന്നറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷയുണ്ടാകും. 5 കാറുകളാണ് ഫൈനലിസ്റ്റുകള്‍. ഇതില്‍ ചില പേരുകള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധ്യതയുണ്ട്.

• ബിഎംഡബ്ല്യു i7
• ജെനസിസ് GV60
• ഹ്യുണ്ടായി അയോണിക് 6
• കിയ നിറോ ഇവി
• ലൂസിഡ് എയര്‍

ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ വാഹനം പോലെ തന്നെ അതിന്റെ ഡിസൈനിനും നല്ല പ്രാധാന്യമുണ്ട്. കാര്‍ ഡിസൈനിനുള്ള പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ അഞ്ച് കാര്‍ ഡിസൈനുകള്‍ ഇടം പിടിച്ചു.

• കാഡിലാക് ലിറിക്ക്
• ഹ്യുണ്ടായി അയോണിക് 6
• ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍
• ലൂസിഡ് എയര്‍
• നിസാന്‍ Z

2023 വേള്‍ഡ് കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിലെ അടുത്ത ഘട്ടം വേള്‍ഡ് കാര്‍ വിഭാഗത്തിലെ മൂന്ന് ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കലാണ്. 2023 മാര്‍ച്ച് ഏഴിനാകും ബെസ്റ്റ് 3-യെ അറിയാന്‍ സാധിക്കുക. എന്നിരുന്നാലും അന്തിമ വിജയിയെ അറിയാന്‍ ഏപ്രില്‍ 5 വരെ കാത്തിരിക്കണം. ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ വെച്ചാകും 2023 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യപിക്കുക.

2023 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറിന്റെ (ICOTY) പുരസ്‌ക്കാരം കിയ കാരെന്‍സ് എംപിവി ആയിരുന്ന സ്വന്തമാക്കിയത്. സ്‌കോഡ സ്ലാവിയ, മഹീന്ദ്ര സ്‌കോര്‍പിയോ N, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ എതിരാളികളെ പിന്നിലാക്കിയാണ് കിയ കരെന്‍സിനെ 2023 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ വര്‍ഷം ഈ പുരസ്‌ക്കാരത്തിന് അര്‍ഹമായിരുന്നത് മഹീന്ദ്ര XUV700 എസ്‌യുവിയായിരുന്നു.

ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാരായ കിയയുടെ ഈ മള്‍ട്ടി പര്‍പ്പസ് വാഹനം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആഭ്യന്തര വിപണിയില്‍ ലോഞ്ച് ചെയ്തത്. 8.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് കാരെന്‍സ് വില്‍പ്പനയ്ക്ക് എത്തിയത്. കിയയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലുകളില്‍ ഒന്നായി കാരെന്‍സ് ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്തു. 18 ഓട്ടോമൊബൈല്‍ ജേണലിസ്റ്റുകള്‍ അടങ്ങുന്ന ഒരു പാനലാണ് ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

More from DriveSpark

Article Published On: Thursday, February 9, 2023, 13:00 [IST]
English summary
List of top 10 finalists for 2023 world car of the year award and finalists of 5 other categories
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X