ഇനി കളി മുറുകും; ഓട്ടോ എക്സ്പോ 2023-ല്‍ Tata Motors കൊണ്ടുവരുന്ന മികച്ച 3 ഇലക്ട്രിക് കാറുകള്‍
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ മുടിചൂടാ മന്നന്‍മാരാണ് ടാറ്റ മോട്ടോര്‍സ്. എന്നാല്‍ നിരവധി വാഹന നിര്‍മാതാക്കള്‍ പുത്തന്‍ ഓഫറുകളുമായി ഇവി സ്‌പേസിലേക്ക് കടന്ന് വന്നതോടെ ടാറ്റക്ക് വെല്ലുവിളി ഏറിയിട്ടുണ്ട്. ടാറ്റ മോട്ടോര്‍സ് അടുത്തിടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടിയാഗോ ഇവി ടാറ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വിറ്റഴിക്കുന്ന ടാറ്റ തങ്ങളുടെ ഇവി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുകയാണ്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്‌സോണ്‍ ഇവി പ്രൈം, നെക്‌സോണ്‍ ഇവി മാക്‌സ് എന്നിവയാണ് കമ്പനി നിലവില്‍ വില്‍ക്കുന്നത്. അടുത്ത ആഴ്ച തുടങ്ങുന്ന ഓട്ടോ എക്സ്പോ 2023-ല്‍ ടാറ്റയുടെ പവലിയനിലും നമുക്ക് ഒരുപിടി പുതിയ ഇവികള്‍ കാണാന്‍ പറ്റും. ഓട്ടോ എക്സ്പോയില്‍ ടാറ്റ പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന മികച്ച 3 ഇലക്ട്രിക് കാറുകളെ പറ്റിയാണ് ഈ ലേഖനം.

1. ടാറ്റ പഞ്ച് ഇവി
ഓട്ടോ എക്‌സ്‌പോയില്‍ നമുക്ക് കാണാന്‍ സാധ്യതയുള്ള ടാറ്റ ഇലക്ട്രിക് കാറുകളുടെ പട്ടികയിലെ ആദ്യത്തെ പേര് ടാറ്റ പഞ്ച് ഇവിയാണ്. അള്‍ട്രോസ് ഹാച്ച്ബാക്കിന് അടിവരയിടുന്ന ALFA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ടാറ്റ പഞ്ച് ഇവി ഒരുക്കുക.. ടിയാഗോ, ടിഗോര്‍ ഇവി എന്നിവയെ ശക്തിപ്പെടുത്തുന്ന സിപ്ട്രോണ്‍ ഇലക്ട്രിക് പവര്‍ട്രെയിന്‍ പഞ്ച് ഇവിക്ക് കരുത്തേകുമെന്നും എന്നാല്‍ ഉയര്‍ന്ന പവര്‍ ഔട്ട്പുട്ടോടെയായിരിക്കും എത്തുകയെന്നും പ്രതീക്ഷിക്കുന്നു.
ഇനി ബാറ്ററിയെക്കുറിച്ച് നോക്കുകയാണെങ്കില്‍ പഞ്ച് ഇവിയില്‍ മീഡിയം റേഞ്ച്, റേഞ്ച് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍ ടാറ്റ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഐസിഇ വേരിയന്റില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ടാറ്റ കാറിന്റെ എക്‌സ്റ്റീരിയറിലും, ഇന്റീരിയറിലും ചില മാറ്റങ്ങള്‍ വരുത്തും. പഞ്ചിന് ഇലക്ട്രിക്-തീം സ്‌റ്റൈലിംഗ് ട്രോപ്പുകളും ട്രൈ-ആരോ ഡിസൈനോടുകൂടിയ ഇലക്ട്രിക്-സ്‌പെസിഫിക് ടീല്‍ ബ്ലൂ ഷേഡും മറ്റ് ടാറ്റ ഇവികള്‍ക്ക് സമാനമായ 'ഹ്യുമാനിറ്റി' ലൈന്‍ ഗ്രില്ലും ലഭിക്കും.
കാറിന്റെ അകത്തളത്തിന്റെ ലുക്ക് ഏകദേശം പെട്രോള്‍ വേരിയന്റിനോട് അടുത്ത് നില്‍ക്കും. ഇന്‍സ്ട്രുമെന്റ് പാനലിന് ചുറ്റുമുള്ള ഇലക്ട്രിക് ബ്ലൂ ആക്സന്റുകള്‍, എസി വെന്റുകള്‍, മറ്റ് ടാറ്റ ഇവികളില്‍ കാണുന്നത് പോലെ ട്രൈ-ആരോ പാറ്റേണ്‍ ഉള്ള സീറ്റ് ഫാബ്രിക് എന്നിവയ്ക്കൊപ്പം ഡാര്‍ക്ക് ടോണ്‍ ഉള്ള ഇന്റീരിയര്‍ ഇതിന് ലഭിക്കും.
2. ടാറ്റ കര്‍വ് ഇവി
ടാറ്റയുടെ കര്‍വ് കണ്‍സെപ്റ്റ് കഴിഞ്ഞ ഏപ്രിലിലാണ് വെളിപ്പെടുത്തിയത്. പൂര്‍ണ്ണമായും പുതിയ ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. കൂപ്പെ ശൈലിയിലുള്ള ആശയം ടാറ്റയുടെ 'ലെസ് ഈസ് മോര്‍' എന്ന പുതിയ ഡിസൈന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഭാവിയില്‍ വരാനിരിക്കുന്ന എല്ലാ ടാറ്റ ഇവികളിലും ഉള്‍പെടുത്തിയേക്കാം. കര്‍വ് കണ്‍സെപ്റ്റ് ആദ്യം ഫുള്‍ ഇലക്ട്രിക് കാറായി എത്തും. പിന്നീട് ഇതിന്റെ ഐസിഇ പതിപ്പും പുറത്തിറക്കുമെന്നും ടാറ്റ മോട്ടോര്‍സ് വെളിപ്പെടുത്തിയിരുന്നു.
ഏകദേശം 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ഇവിക്ക് കഴിയും. എന്നിരുന്നാലും, ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മറ്റൊരു ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാന്‍ കഴിവുറ്റ രീതിയിലുള്ളതാണ് ടാറ്റ കര്‍വ്.
3. ടാറ്റ അവിന്യ ഇവി
ടാറ്റ അവിന്യ കണ്‍സെപ്റ്റ് ഇവിയും കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. ടാറ്റയുടെ കൂടുതല്‍ നൂതനമായ ജെന്‍ 3 ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് അവിന്യ ഇവി.. ജെന്‍ 3 ആര്‍ക്കിടെക്ചര്‍ കുറഞ്ഞത് 500 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും വ്യത്യസ്ത ബോഡി ശൈലികളില്‍ അതിനെ അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ഷന്‍ ഇവികളുടെ ഒരു ശ്രേണി സൃഷ്ടിക്കുമെന്നും ടാറ്റ മോട്ടോര്‍സ് പറയുന്നു. അവിനിയ കണ്‍സെപ്റ്റ് ഒരു എംപിവി, ഹാച്ച്ബാക്ക്, ക്രോസ്ഓവര്‍ എന്നിവയുടെ മിശ്രിതം പോലെയാണ് ഡിസൈന്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകുക.
ഇവിയുടെ മുന്‍വശത്ത് ഒരു 'T' ആകൃതിയില്‍ ഒരു എല്‍ഇഡി സ്ട്രിപ്പ് ലഭിക്കുന്നത് ആകര്‍ഷകമാണ്. ഹെഡ്ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഡിആര്‍എല്‍ ആയി എല്‍ഇഡി സ്ട്രിപ്പ് പ്രവര്‍ത്തിക്കുന്നു. പിന്‍ഭാഗത്ത്, വീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ലീക്ക് എല്‍ഇഡി സ്ട്രിപ്പ് ഉണ്ട്. അത് ടെയില്‍ ലാമ്പായി പ്രവര്‍ത്തിക്കുന്നു. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ ടാറ്റ മോട്ടോര്‍സ് എന്ത് പവര്‍ട്രെയിന്‍, ബാറ്ററി സജ്ജീകരണം എന്നിവ ഉപയോഗിക്കുമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളോ ക്വാഡ് മോട്ടോറോ സജ്ജീകരിച്ച് ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








