ഇവിടെ എന്തും എടുക്കും!! ഇന്റേണൽ കംബഷൻ എഞ്ചിനൊപ്പം ഇവി പവർട്രെയിനുമായി വരാനിരിക്കുന്ന കാറുകൾ

കാലത്തിനൊപ്പം കോലം മാറുകയാണ് വാഹന വിപണിയും. അതിനാൽ തന്നെ ഇലക്ട്രിക് കാറുകൾ ഇപ്പോൾ രാജ്യത്ത് വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഹ്യുണ്ടായി, മാരുതി, ടാറ്റ, മഹീന്ദ്ര എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകൾ നിലവിൽ ഇന്ത്യൻ വിപണിയ്ക്കായി നിരവധി പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ അണിയറ പ്രവർത്തനങ്ങളിലാണ്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഇന്റേണൽ കംബഷൻ എഞ്ചിനും (ICE) ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്ന ഏഴ് പുതിയ വാഹനങ്ങൾ പുറത്തിറങ്ങാനിരിക്കുകയാണ്. ICE, ഇലക്‌ട്രിക് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം ഇന്ത്യയിൽ വരാനിരിക്കുന്ന കാറുകളുടെ ലിസ്റ്റ് നമുക്ക് ഒന്നു നോക്കാം.

IC എഞ്ചിനൊപ്പം ഇവി പവർട്രെയിനുമായി വരാനിരിക്കുന്ന കാറുകൾ

1. ടാറ്റ ഹാരിയർ ഇവി

ബ്രാൻഡിന്റെ ലൈനപ്പിലെ മുൻനിര മോഡലുകളിൽ ഒന്നാണ് ഹാരിയർ എസ്‌യുവി. ഉടനടി തന്നെ ഒരു സുപ്രധാന അപ്‌ഡേറ്റ് വാഹനത്തിന് ലഭിക്കും. നിലവിൽ ഹാരിയർ ഒരു ഡീസൽ പവർട്രെയിനിനൊപ്പം മാത്രമേ ടാറ്റ വാഗ്ദാനം ചെയ്യുന്നുള്ളൂവെങ്കിലും, അടുത്തിടെ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് വരാനിരിക്കുന്ന ഹാരിയർ EV പ്രദർശിപ്പിച്ചിരുന്നു. ഹാരിയർ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിന് ഡ്യുവൽ മോട്ടോർ സജ്ജീകരണം ലഭിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം സമീപ ഭാവിയിൽ ഒരു പെട്രോൾ ഓപ്ഷനും വാഹനത്തിന് ലഭിച്ചേക്കാം.

2. ടാറ്റ പഞ്ച് ഇവി

നിലവിൽ ബ്രാൻഡിന്റെ ലൈനപ്പിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ടാറ്റ പഞ്ച്. 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനുമായിട്ടാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ ലഭിക്കുന്നതും പ്രായോഗികവുമായ ഇലക്ട്രിക് മൈക്രോ എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ കാർ നിർമ്മാതാക്കൾ ഉടൻ തന്നെ പുതിയ പഞ്ച് ഇവി ഇന്ത്യയിൽ അവതരിപ്പിക്കും.

പഞ്ച് ഇവി അതിന്റെ പവർട്രെയിൻ ടിയാഗോ ഇവിയുമായി പങ്കിടാൻ സാധ്യതയുണ്ട്. അതോടൊപ്പം വാഹനത്തിന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ പഞ്ച് ഇവി 9-10 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ വിൽപ്പനയ്ക്ക് എത്താൻ സാധ്യതയുണ്ട്.

3. ടാറ്റ കർവ്വ് ഇവി

കർവ്വ് കൺസെപ്റ്റ് എസ്‌യുവിയെ ടാറ്റ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു, അതിനുശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ടാറ്റ കാറുകളിലൊന്നാണിത്. പുതിയ കർവ്വ് അടുത്ത വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വരുമ്പോൾ തന്നെ ICE & ഓൾ ഇലക്‌ട്രിക് പവർട്രെയിൻ ഓപ്‌ഷനുകളും വാഹനം വാഗ്ദാനം ചെയ്യും.

IC എഞ്ചിനൊപ്പം ഇവി പവർട്രെയിനുമായി വരാനിരിക്കുന്ന കാറുകൾ

കർവ്വ് ICE 2023 ഓട്ടോ എക്‌സ്‌പോയിലും പ്രദർശിപ്പിച്ചിരുന്നു, കൂടാതെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ഇത് വാഗ്ദാനം ചെയ്യും. മറുവശത്ത്, ഓൾ ഇലക്‌ട്രിക് പതിപ്പ് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. കർവ്വ് ഇവി ടാറ്റയുടെ മോഡൽ ലൈനപ്പിൽ നെക്‌സോൺ ഇവിക്ക് മുകളിലായിരിക്കും സ്ഥാനം പിടിക്കുക.

4. മാരുതി ജിംനി ഇവി

മാരുതി ജിംനി ഇവിയും 2024 അവസാനത്തോടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. വിപണിയിൽ എത്തിയാൽ ഓൾ-ഇലക്‌ട്രിക് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഓഫ്-റോഡറുകളിൽ ഒന്നായിരിക്കും ഇത്. 4WD സജ്ജീകരണത്തോടുകൂടിയ ബോഡി ഓൺ ഫ്രെയിം ആർക്കിടെക്ചറിനൊപ്പം ജിംനി ഇവി മാരുതി സുസുക്കി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനിലും ജിംനി വാഗ്ദാനം ചെയ്യുന്നുണ്ട്.

IC എഞ്ചിനൊപ്പം ഇവി പവർട്രെയിനുമായി വരാനിരിക്കുന്ന കാറുകൾ

5. മഹീന്ദ്ര XUV e8

പുതിയ XUV e8 മോഡലിനെ ബ്രാൻഡ് നേരത്തെ പ്രദർശിപ്പിച്ചിരുന്നു, 2024 പകുതിയോടെ വാഹനത്തിന്റെ അരങ്ങേറ്റം ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് XUV700 -നൊപ്പം വിൽക്കപ്പെടും. കൂടാതെ ബ്രാൻഡിന്റെ പുതിയ INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ മോഡൽ.

60 kWh, 80 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ഈ പുതിയ എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നത്. കൂടാതെ, ഇത് ഒരു സിംഗിൾ മോട്ടോർ സെറ്റപ്പിലും അതോടൊപ്പം AWD സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്ന ഡ്യുവൽ മോട്ടോർ സജ്ജീകരണവും വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. ഇന്ത്യയ്ക്കായി ഒരുങ്ങുന്ന നിരവധി മഹീന്ദ്ര ബോൺ ഇലക്ട്രിക് എസ്‌യുവികളിൽ ആദ്യത്തേതാണ് XUV e8.

IC എഞ്ചിനൊപ്പം ഇവി പവർട്രെയിനുമായി വരാനിരിക്കുന്ന കാറുകൾ

6. മാരുതി ഫ്രോങ്ക്സ് EX

ഈ വർഷം ആദ്യമാണ് മാരുതി ഫ്രോങ്ക്‌സ് അരങ്ങേറ്റം കുറിച്ചത്, ബലേനോ പ്രീമിയം ഹാച്ച്‌ബാക്കിന് അടിവരയിടുന്ന അതേ പ്ലാറ്റ്‌ഫോമാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ലോഞ്ച് ടൈമിൽ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെ മാത്രമേ ഫ്രോങ്ക്‌സ് ഓഫർ ചെയ്യപ്പെടുകയുള്ളൂ.

എങ്കിലും, മാരുതി ഫ്രോങ്ക്‌സിന്റെ ഓൾ-ഇലക്‌ട്രിക് വേർഷനിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു, വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ഫ്രോങ്ക്സ് ഇവി രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുന്ന ഇവികളിൽ ഒന്നായിരിക്കും എന്നാണ് മാരുതി സുസുക്കി വിശ്വസിക്കുന്നത്.

7. ഹ്യുണ്ടായി ക്രെറ്റ ഇവി

നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ എന്നത് വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നു. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്‌ഷനുകൾ വാഹനം വാഗ്ദാനം ചെയ്യുന്നു.

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള പുതിയ മിഡ് സൈസ് ഇവി ബ്രാൻഡ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഇത് ബ്രാൻഡിന്റെ മോഡൽ നിരയിൽ കോന ഇവിക്ക് താഴെയായി സ്ഥാനം പിടിക്കുകയും മഹീന്ദ്ര XUV400, ടാറ്റ നെക്സോൺ ഇവി, എംജി ZS ഇവി തുടങ്ങിയ മോഡലുകൾക്ക് നേരിട്ട് വെല്ലുവിളിയാവുകയും ചെയ്യും.

Article Published On: Friday, March 3, 2023, 14:15 [IST]
English summary
List of upcoming cars in india to accomidate an ice and ev powertrain options
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X