ടാറ്റയും മഹീന്ദ്രയും ഇനി അല്പം വിയർക്കും; ടൊയോട്ട രണ്ടും കല്പിച്ചു തന്നെ, അണിയറയിൽ ഒരുങ്ങുന്നത് 6 മോഡലുകൾ

ഇന്ത്യൻ വിപണിയിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട. ഒട്ടനവധി പുത്തൻ മോഡലുകളാണ് രാജ്യത്തിനു വേണ്ടി കമ്പനിയുടെ അണിയറയിൽ ഒരുങ്ങുന്നത്. മാരുതി സുസുക്കിയുമായിട്ടുള്ള കൂട്ടുകെട്ടിൽ പല മോഡലുകളും ഇപ്പോൾ എത്തുന്നുണ്ട്.

എങ്കിലും ടൊയോട്ടയുടെ തനതായ ചില മോഡലുകൾ കൂടെ ലിസ്റ്റിൽ ഉണ്ട്. ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സറാവും അടുത്തതായി ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള മോഡൽ. അതിനു പിന്നാലെ ഫോർച്യൂണറിന്റെ മൈൽഡ്-ഹൈബ്രിഡ് പതിപ്പ് 2024 -ൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ വരാനിരിക്കുന്ന ടൊയോട്ട എസ്‌യുവികളെക്കുറിച്ചും അവയുടെ ലോഞ്ച് ടൈംലൈനെക്കുറിച്ചും നമുക്ക് ഒന്നു നോക്കാം:

അണിയറയിൽ ഒരുങ്ങുന്നത് 6 ടൊയോട്ട മോഡലുകൾ

1. ടൊയോട്ട ഫോർച്യൂണർ ഹൈബ്രിഡ്: ഫുൾ സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ഫോർച്യൂണർ വളരെക്കാലമായി മുൻ പന്തിയിലാണ്, അടുത്ത വർഷം വാഹനത്തിന് മൈൽഡ്-ഹൈബ്രിഡ് ജിഡി സീരീസ് ഡീസൽ എഞ്ചിൻ ലഭിക്കും. റിപ്പോർട്ട് ചെയ്യപ്പെട്ട അടുത്ത തലമുറ ഫോർച്യൂണറിനൊപ്പമാണോ അതോ നിലവിലുള്ള മോഡലുമായി ഇത് അവതരിപ്പിക്കപ്പെടുമോ എന്നത് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

അന്താരാഷ്ട്ര വിപണികളിൽ ഇത് ഹൈലക്‌സിൽ ലഭ്യമാകും. 2024 -ൽ ഒരു പുതിയ ഫോർച്യൂണർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദികം താമസിയാതെ തന്നെ ഇത് ഇന്ത്യൻ വിപണിയിലേക്കും എത്തിയേക്കാം. നിലവിൽ ഇന്ത്യയിൽ എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ എന്നിവയാണ് ടൊയോട്ട ഫോർച്ച്യൂണറിന്റെ പ്രധാന എതിരാളികൾ.

അണിയറയിൽ ഒരുങ്ങുന്നത് 6 ടൊയോട്ട മോഡലുകൾ

2. ടൊയോട്ട ഇലക്ട്രിക് എസ്‌യുവി: 2025 -ന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് സുസുക്കി തങ്ങളുടെ പ്രൊഡക്ഷൻ സ്പെക് EVX അടുത്ത വർഷം അവസാനം വെളിപ്പെടുത്തും. ഈ ഇലക്ട്രിക് മോഡലിന് ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഒരു ടൊയോട്ട സഹോദരനും ഉണ്ടാവും.

അഞ്ച് സീറ്റർ 27PL പ്ലാറ്റ്‌ഫോമിലാവും ഈ മോഡൽ ഒരുങ്ങുക. ഇത് സിംഗിൾ, ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. സിംഗിൾ ചാർജിൽ 550 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ചാണ് നിർമ്മാതാക്കൾ ഈ മോഡലിന് അവകാശപ്പെടുന്നത്. ഇവി രംഗത്തും തങ്ങളുടെ സാനിധ്യം മെച്ചപ്പെടുത്താനുള്ള ജാപ്പനീസ് നിർമ്മാതാക്കളുടെ പദ്ധതിയുടെ ഭാഗമാണിത്.

അണിയറയിൽ ഒരുങ്ങുന്നത് 6 ടൊയോട്ട മോഡലുകൾ

3. സെവൻ-സീറ്റർ ടൊയോട്ട കൊറോള ക്രോസ്: ഗ്ലോബൽ ടൊയോട്ട കൊറോള ക്രോസ് ഇന്ത്യയിൽ ഏഴ് സീറ്ററായി ഉപയോഗിക്കുന്നതിന് അല്പം പരിഷ്‌ക്കരണങ്ങളോടെ എത്തും. ഇത് 2026 -ന്റെ തുടക്കത്തിൽ കർണാടകയിലെ ടൊയോട്ടയുടെ വരാനിരിക്കുന്ന മൂന്നാമത്തെ പ്ലാന്റിൽ പ്രൊഡക്ഷൻ ലൈനുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്നോവ ഹൈക്രോസുമായി കൊറോള ക്രോസ് അതിന്റെ TNGA-C പ്ലാറ്റ്‌ഫോം പങ്കിടും എന്നത് കണക്കിലെടുക്കുമ്പോൾ, 2.0 ലിറ്റർ കരുത്തുറ്റ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ മൂന്ന് വരി പ്രീമിയം എസ്‌യുവിയിലും കമ്പനി വാഗ്ദാനം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. രാജ്യത്തെ എസ്‌യുവി സെഗ്മെന്റിൽ തങ്ങളുടെ വിപണി വിഹിതം മെച്ചപ്പെടുത്താൻ ടൊയോട്ടയെ ഇത് അനുവദിക്കും.

അണിയറയിൽ ഒരുങ്ങുന്നത് 6 ടൊയോട്ട മോഡലുകൾ

4. ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സർ: മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ടൊയോട്ട ഒട്ടനവധി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്, ഈ ലിസ്റ്റിൽ അടുത്തതായി വരുന്ന അർബൻ ക്രൂയിസർ ടെയ്‌സർ എന്ന മോഡലാണ്. ഇത് മാരുതിയുടെ ഫ്രോങ്ക്സ് കോംപാക്ട് എസ്‌യുവി കൂപ്പെയുടെ റീബാഡ്ജ് ചെയ്ത പതിപ്പ് അല്ലാതെ മറ്റൊന്നുമല്ല.

വാഹനത്തിന് സമാനമായ പെർഫൊമൻസ് ഔട്ട്പുട്ടുകളും ഫീച്ചർ ലിസ്റ്റും ഉണ്ടായിരിക്കും. മാനുവൽ, ഓട്ടോമാറ്റിക് ചോയ്‌സുകളുള്ള 1.2 ലിറ്റർ NA പെട്രോളും 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഇതിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. അധികം താമസിയാതെ തന്നെ ടെയ്സർ ഇന്ത്യയിലെത്തിയേക്കാം. ഈ ലിസ്റ്റിൽ ആദ്യം എത്തുന്നതും ഇത് തന്നെയാവാൻ സാധ്യതയുണ്ട്.

അണിയറയിൽ ഒരുങ്ങുന്നത് 6 ടൊയോട്ട മോഡലുകൾ

5. ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ: ലാൻഡ് ക്രൂയിസർ നെയിംപ്ലേറ്റ് ലോകത്ത് മറ്റെല്ലായിടത്തേയും പോലെ ഇന്ത്യയിലും വളരെ ജനപ്രിയമാണ്, മാർക്കറ്റ് ലോഞ്ചിന് ശേഷം LC 300 -ന് ധാരാളം ഉപഭോക്താക്കൾ നമ്മുടെ രാജ്യത്ത് നിന്നുണ്ടായി. സമാനമായ രീതിയിൽ, പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോ സമീപഭാവിയിൽ അവതരിപ്പിച്ചേക്കാം.

എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഒന്നിലധികം പവർട്രെയിൻ ഓപ്‌ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു, കൂടാതെ മികച്ച പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറും ഇന്റീരിയറും പുതിയ പ്രാഡോയ്ക്ക് ലഭിക്കുന്നു.എൈതിഹാസിക മോഡലിന്റെ വരവിനായി ഇന്ത്യൻ വിപണി വളരെ ആകാംഷയോടെ കണ്ണും നട്ട് കാത്തിരിക്കുന്നു എന്ന് പറയാം.

അണിയറയിൽ ഒരുങ്ങുന്നത് 6 ടൊയോട്ട മോഡലുകൾ

6. ടൊയോട്ട ലാൻഡ് ഹോപ്പർ: ലാൻഡ് ക്രൂയിസർ പ്രാഡോയുടെ ഒരു കോം‌പാക്റ്റ് പതിപ്പ് ആഗോള വിപണികൾക്കായി ടൊയോട്ടയുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്, ഇത് ഫൈവ് ഡോർ സുസുക്കി ജിംനിയുടെ എതിരാളിയായി പ്രവർത്തിക്കും. ഏറ്റവും പുതിയ LC പ്രാഡോയുടെ വേൾഡ് പ്രീമിയറിൽ ടൊയോട്ട ഇതിനെ ടീസ് ചെയ്തിരുന്നു, വിദൂര ഭാവിയിൽ ഇന്ത്യയ്ക്കായും ഇത് പരിഗണിക്കപ്പെടുമെന്ന് പറയപ്പെടുന്നു. ടൊയോട്ട bZ സ്മോൾ ക്രോസ്ഓവർ കൺസെപ്റ്റ് അധിഷ്ഠിത ഇവിയും വളർന്നുവരുന്ന വിപണികൾക്കായുള്ള ടൊയോട്ടയുടെ മറ്റൊരു സമ്മാനമാണ്.

Article Published On: Saturday, October 21, 2023, 12:01 [IST]
English summary
List of upcoming toyota models for indian market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X