Log9 ബാറ്ററി സെല്ലുകൾ ഇനി വിദേശിയല്ല സ്വദേശി തന്നെ; പുതിയ പ്രൊഡക്ഷൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

വിൽപ്പനയുടെ കാര്യത്തിൽ മാത്രമല്ല ഇപ്പോൾ പ്രൊഡക്ഷൻ & മാനുഫാക്ച്ചറിംഗ് രംഗത്തും ഇന്ത്യ ക്രമേണ ഒരു ശക്തി കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ആദ്യത്തെ കൊമേർഷ്യൽ ലിഥിയം-അയൺ (Li-ion) സെൽ നിർമ്മാണ കേന്ദ്രം കമ്മീഷൻ ചെയ്തതോടെ Log9 മെറ്റീരിയൽസ് രാജ്യത്തെ ഒരു പടി കൂടി ഉയർത്തിയിരിക്കുകയാണ്.

ഈ അത്യാധുനിക Li-ion സെൽ നിർമ്മാണ കേന്ദ്രം ബെംഗളൂരുവിലെ ജക്കൂരിലുള്ള ലോഗ് 9 കാമ്പസിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രൊഡക്ഷൻ യൂണിറ്റിന്റെ പ്രാരംഭ ശേഷി 50 മെഗാവാട്ട് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ, ഈ Li-ion സെൽ പ്രൊഡക്ഷൻ പ്ലാന്റ് ബ്രാൻഡിന്റെ LTO, LFP സെല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കും. കൂടാതെ, 22 സീരീസിനും 66 സീരീസിനും ഇടയിലുള്ള വലിയ ഫോം ഫാക്ടർ സിലിണ്ടർ സെല്ലുകളുടെ ഉത്പാദനത്തേയും ഈ സൗകര്യം പിന്തുണയ്ക്കും.

Log9 ബാറ്ററി സെല്ലുകൾ ഇനി വിദേശിയല്ല സ്വദേശി തന്നെ

കമ്പനിയുടെ LTO (ലിഥിയം ടൈറ്റാനിയം ഓക്സൈഡ്) സെല്ലുകൾ ഓരോ വാഹനത്തിനും 90T കാർബൺ എമിഷൻ കുറയ്ക്കാൻ സഹായിക്കും. അത്തരത്തിൽ കണക്ക് കൂട്ടിയാൽ പ്രതിവർഷം മൊത്തം 147kT CO2 എമിഷൻ കുറയ്ക്കാൻ സാധിക്കും എന്ന് Log9 മെറ്റീരിയൽസ് വ്യക്തമാക്കുന്നു.

ഇതോടൊപ്പം, Log9 മെറ്റീരിയൽസ് പൂർണ്ണമായി തദ്ദേശീയമായി വികസിപ്പിച്ച ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും (BMS) അവതരിപ്പിച്ചു. ഈ BMS -ന് 'ചാർ‌വിക്' എന്നാണ് പേര് നൽകിയിരിക്കുന്നത്, കമ്പനിയുടെ അഭിപ്രായത്തിൽ, ഉയർന്ന പവർ ആപ്ലിക്കേഷനുകളിൽ മികച്ച സുരക്ഷയും വിശ്വാസ്യതയും നൽകുന്ന എക്സ്റ്റെന്റഡ് പവർ കൺട്രോൾ മെക്കാനിസങ്ങളും SoX അൽ‌ഗോരിതങ്ങളും സംയോജിപ്പിച്ചിരിക്കുന്ന വളരെ മികവുറ്റതും ഇന്റലിജന്റുമായ BMS ആണ് ചാർവിക്.

Log9 ബാറ്ററി സെല്ലുകൾ ഇനി വിദേശിയല്ല സ്വദേശി തന്നെ

കൂടാതെ, കേന്ദ്ര സർക്കാരിന്റെ മുൻ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസർ ഡോ.വിജയ് രാഘവൻ, ISRO മുൻ ചെയർമാൻ ഡോ.കെ. ശിവൻ, IIT ഡൽഹി ഡയറക്ടർ ഡോ. രംഗൻ ബാനർജി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യവും, അതോടൊപ്പം രാജ്യത്തുടനീളമുള്ള IIT -കളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ചടങ്ങിൽ ഉണ്ടായിരുന്നു.

മികച്ച സെൽ ഡിസൈൻ, അഡ്വാൻസ്ഡ് കൂളിംഗ് സാങ്കേതികവിദ്യകൾ, നൂതന സെൽ കൺട്രോൾ സംവിധാനങ്ങൾ എന്നിവയിലൂടെ ലൈഫ് സൈക്കിൾ നിലനിർത്തിക്കൊണ്ട് പബ്ലിക്ക് ചാർജിംഗ് നെറ്റ്‌വർക്കുകളിൽ LFP ബാറ്ററികൾ വേഗത്തിൽ ചാർജ് ചെയ്യുന്നത് സാധ്യമാക്കുന്നതിനുള്ള സാങ്കേതിക സ്റ്റാക്ക് പ്ലാനും Log9 മെറ്റീരിയൽസ് പങ്കുവെച്ചു.

Log9 ബാറ്ററി സെല്ലുകൾ ഇനി വിദേശിയല്ല സ്വദേശി തന്നെ

പുതിയ പ്രൊഡക്ഷൻ കേന്ദ്രത്തിനൊപ്പം യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിന്, Log9 മെറ്റീരിയൽസ് Log9 RISE എന്ന് ഒരു അക്കാദമിക് ഇന്ററാക്ഷൻ പ്രോഗ്രാമും ലോഞ്ച് ചെയ്തു. ബാറ്ററി സാങ്കേതികവിദ്യകളും ഈ മേഖലയിലെ യുവ പ്രതിഭകളേയും പിന്തുണയ്ക്കുന്നതിനാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.

നിലവിൽ, Log9 -ന്റെ പ്രൊഡക്ട് പോർട്ട്‌ഫോളിയോയിൽ കൊമേർഷ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ടു-വീലറുകൾ, ത്രീ-വീലറുകൾ, ഫോർ വീലറുകൾ എന്നിവയ്‌ക്കായി വിപുലമായ ഇവി ബാറ്ററികൾ ഉൾക്കൊള്ളുന്നതാണ്. കൂടാതെ, ഉഷ്ണമേഖലാ അഥവാ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ തങ്ങളുടെ LTO ബാറ്ററികൾ വിപണിയിൽ ഏറ്റവും സുരക്ഷിതമാണ് എന്ന് Log9 ആവശ്യപ്പെടുന്നു.

Log9 -ന്റെ കൊമേർഷ്യൽ Li-ion സെൽ നിർമ്മാണ കേന്ദ്രത്തെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായം:

ഇന്ത്യയിലെ ആദ്യത്തെ കൊമേർഷ്യൽ Li-ion സെൽ നിർമ്മാണ കേന്ദ്രം ബെംഗളൂരുവിൽ കമ്മീഷൻ ചെയ്തുകൊണ്ട് Log9 മെറ്റീരിയൽസ് വലിയ ഒരു മുന്നേറ്റം തന്നെയാണ് നടത്തിയിരിക്കുന്നത്. ഈ അത്യാധുനിക Li-ion സെൽ നിർമ്മാണ കേന്ദ്രം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയിൽ വൻതോതിൽ നിക്ഷേപം ചെയ്യാൻ കൂടുതൽ വ്യക്തികളേയും കമ്പനികളേയും പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, April 21, 2023, 18:24 [IST]
English summary
Log9 commissions indias first indigenous commercial li ion cell production facility details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X