ആശങ്കയും ആകുലതയും വേണ്ട! ടെൻഷൻ ഫ്രീയായി കൊണ്ടു നടക്കാനാവുന്ന ഇന്ത്യയിലെ ലോംഗ് റേഞ്ച് ഇവികൾ
ഫ്യൂച്ചറിനെ അല്ലെങ്കിൽ ഭാവിയെക്കുറിച്ച് ഏതെങ്കിലും ഓട്ടോമോട്ടീവ് വിദഗ്ദ്ധനോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം, തീർച്ചയായും ഇലക്ട്രിക് മൊബിലിറ്റി എന്ന് തന്നെയാവും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇലക്ട്രിക് വാഹനങ്ങളോട് ജനങ്ങൾക്കുള്ള താൽപ്പര്യത്തിൽ വൻ വർധനവാണ് നാം കണ്ടുവരുന്നത്. പ്രമുഖ വാഹന നിർമ്മാതാക്കളും ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്.
അതിനാൽ തന്നെ ഇന്ത്യൻ കാർ വിപണിയിൽ നിലവിൽ ധാരാളം ഇവികൾ ലഭ്യമാണ്, മിക്കവാറും എല്ലാതരം ബജറ്റിലും ഒന്നെങ്കിലും ഉണ്ടാവും. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ വിക്കപ്പെടുന്നതിൽ ഏതെല്ലാം ഇവികളാണ് മാക്സിമം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതെന്ന് അറിയണോ? ഏറ്റവും ഉയർന്ന ഡ്രൈവിംഗ് റേഞ്ച് നൽകുന്ന മികച്ച അഞ്ച് ഇലക്ട്രിക് കാറുകളെ ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്:

മെർസിഡീസ് ബെൻസ് EQS: നിലവിൽ ഇന്ത്യയിൽ ലഭ്യമായ എല്ലാ ഇവികളിൽ നിന്നും ഏറ്റവും ഉയർന്ന ഡ്രൈവിംഗ് റേഞ്ചാണ് മെർസിഡീസ് ബെൻസ് EQS നൽകുന്നത്. ഇലക്ട്രിക് സെഡാൻ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്, രണ്ടിലും ഭീമാകാരമായ 107.8 kWh ബാറ്ററി പായ്ക്ക് ആണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
516 bhp പീക്ക് പവർ ബേസ് മോഡൽ 580 4മാറ്റിക് പതിപ്പ് പുറപ്പെടുവിക്കുന്നു, അതേസമയം 53 4മാറ്റിക് പ്ലസ് AMG മോഡൽ 751 bhp മാക്സ് പവർ നൽകുന്നു. തീർച്ചയായും, ഇരു വേരിയന്റുകളും മികച്ച കംഫർട്ടും ലക്ഷ്വറി ഫീലും വാഗ്ദാനം ചെയ്യുന്നു.

കിയ EV6: കിയ ഇന്ത്യൻ ലൈനപ്പിലെ ഒരേയൊരു ഇലക്ട്രിക് കാറാണ് EV6, വളരെ ശ്രദ്ധേയമായ സവിശേഷതകളോടെയാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. ഇവിക്ക് ഷാർപ്പ് സ്റ്റൈലിംഗും അടിപൊളി പെർഫോമെൻസും മികച്ച ഡ്രൈവിംഗ് റേഞ്ചും ലഭിക്കുന്നു. EV6 GT ലൈൻ, GT ലൈൻ AWD എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഇവ യഥാക്രമം 226 bhp, 320 bhp പീക്ക് പവർ പുറപ്പെടുവിക്കുന്നു. രണ്ട് വേരിയന്റുകൾക്കും 77.4 kWh ബാറ്ററിയാണ് പവർ ചെയ്യുന്നത്.
ഹ്യുണ്ടായി അയോണിക് 5: നിയോ-റെട്രോ ഡിസൈൻ ഫീച്ചറോടുകൂടിയ മൊഞ്ചനായ ക്രോസ്ഓവറാണ് ഹ്യുണ്ടായിയുടെ ഇന്ത്യൻ വിപണിയിലെ രണ്ടാമത്തെ ഇവി മോഡൽ. 215 bhp പവർ പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 72.6 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യുന്നത്. കിയ കസിൻ EV6 -മായി താരതമ്യപ്പെടുത്തുമ്പോൾ, അയോണിക് 5 വളരെ താങ്ങാനാവുന്നതാണ്. വാഹനം ഒരു CKD മോഡലായിട്ട് എത്തിൽ ഇന്ത്യയിൽ അസംബിൾ ചെയ്യുകയാണ്.

ബിഎംഡബ്ല്യു i7: ബിഎംഡബ്ല്യു ഇന്ത്യയും ഇലക്ട്രിക് മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്, തൽഫലമായി ബ്രാൻഡിന്റെ ചില മികച്ച ഇവികൾ പ്രദേശിക വിപണിയ്ക്ക് ലഭിച്ചു. 7 -സീരീസിന് തുല്യമായ i7 ഇവി മോഡൽ ഡ്രൈവിംഗ് റേഞ്ചിന്റെ കാര്യത്തിൽ ടോപ്പ് ഫൈവ് മോഡലുകളുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഭീമാകാരമായ 101.7 kWh ബാറ്ററി പായ്ക്കാണ് ഇതിന് സഹായിക്കുന്നത്.
കൂടാതെ 536 bhp പീക്ക് പവർ പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറും വാഹനത്തിന് ലഭിക്കുന്നു. ഇലക്‌ട്രിക് സെഡാൻ വളരെ മികച്ച ആഡംബരങ്ങളും നൂതന സവിശേഷതകളും പ്രദാനം ചെയ്യുന്നു, ഒപ്പം അനിഷേധ്യമായ റോഡ് പ്രെസൻസുമുണ്ട്, വിട്ടുവീഴ്ചകൾ വെറുക്കുന്ന ആളുകൾക്ക് ഇത് മികച്ച ഓപ്ഷനാക്കി മാറ്റുന്നു!

ഔഡി ഇ-ട്രോൺ GT ക്വാട്രോ: ഔഡി ഇ-ട്രോൺ ഉഊ ക്വാട്രോ നിലവിൽ വിപണിയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച, ഹൈ പെർഫോമെൻസ് ഫോർ-ഡോർ കൂപ്പെ വാഹനങ്ങളിൽ ഒന്നാണ്. 93.4 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇതിനെ പവർ ചെയ്യുന്നത്. ഓരോ ആക്‌സിലിലും ഒന്ന് വീതം രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായിട്ടാണ് വാഹനം വരുന്നത്. 523 bhp എന്ന മാക്സ് പവർ സംയുക്തമായി ഈ മോട്ടോറുകൾ പുറപ്പെടുവിക്കുന്നു.


Click it and Unblock the Notifications








