ഈ താമര അൽപ്പം റിച്ചാണ്; ഇന്ത്യയിൽ ലോട്ടസ് ഇവി എസ്‌യുവിയുടെ വില ആരംഭിക്കുന്നത് ഇങ്ങനെ
ഇംഗ്ലീഷ് സ്‌പോർട്‌സ് കാർ ബ്രാൻഡായ ലോട്ടസ് ഇന്ന് ഔദ്യോഗികമായി ഇന്ത്യയിൽ തങ്ങളുടെ ചുവടുറപ്പിച്ചിരിക്കുകയാണ്. 2.55 കോടി രൂപ വിലയുളള ബ്രാൻഡിൻ്റെ ആദ്യ മോഡലായ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും കരുത്തുളളതും അതോടൊപ്പം വില കൂടിയതുമായ മോഡൽ. ഇലക്‌ട്രിക്-ഓൺലി പെർഫോമൻസ് കാർ ബ്രാൻഡിലേക്കുള്ള ലോട്ടസിന്റെ മാറ്റത്തിന് തുടക്കം കുറിച്ച ആദ്യ മോഡൽ കൂടിയാണിത്.
ഇന്ത്യയിൽ ബെൻ്റലിയുടെ ഡീലർഷിപ്പ് തന്നെയാണ് ലോട്ടസിനേയും രാജ്യത്തേക്ക് എത്തിച്ചിരിക്കുന്നത്. ആദ്യ ഷോറൂം 2024 ന്റെ തുടക്കത്തിൽ ഡൽഹിയിൽ തുറക്കുന്നതോടെ വരും വർഷങ്ങളിൽ രാജ്യത്തുടനീളം കൂടുതൽ ഷോറൂമുകൾ തുറക്കാനുമാണ് കമ്പനിയുടെ ഇപ്പോഴത്തെ പദ്ധതി. ലോട്ടസിന്റെ ചരിത്രപരമായ മിഡ് എഞ്ചിൻ ലേഔട്ടിൽ നിന്നുള്ള സ്‌റ്റൈലിംഗ് ഇതിൽ കാണാൻ സാധിക്കുന്നുണ്ട്.

ലോട്ടസ് എവിജ, എമിറ എന്നിവയോട് വളരെ സാമ്യമുള്ള മുൻവശത്തെ കോണുകൾ പോലെയുള്ള നിരവധി ഘടകങ്ങൾ മറ്റ് ലോട്ടസ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതാണ്. സ്റ്റാൻഡേർഡായി 22 ഇഞ്ച്, 10-സ്പോക്ക് ഫോർജ്ഡ് വീലിലാണ് ഇന്ത്യ-സ്പെക്ക് മോഡൽ ലഭിക്കുന്നത്.
ഒരു ഇവി ആയത് കൊണ്ട് തന്നെ, എയറോഡൈനാമിക് കാര്യക്ഷമതയ്ക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട്, അതിനായി ഒരു ഫ്രണ്ട് ഗ്രിൽ ലഭിക്കുന്നു, അത് ബോണറ്റിലെ രണ്ട് വെന്റുകളിലൂടെ ഉയർന്നുവരുന്ന മുൻനിരയിൽ എയർ കടത്തിവിടുന്നു. പിൻഭാഗത്ത്, എസ്‌യുവിയിൽ ഒരു നീളംകൂടിയ റിബൺ ലൈറ്റ് ഉണ്ട്, അത് വീൽ ആർച്ചുകളിൽ നിന്ന് എയർ ഔട്ട്‌ലെറ്റുകളിലേക്ക് വളഞ്ഞു വരുന്നത് കാണാം.

ഒരു കാർബൺ-ഫൈബർ, ത്രീ-സ്റ്റേജ് ഡിപ്ലോയബിൾ, സ്പ്ലിറ്റ്, റൂഫ്-മൌണ്ടഡ് സ്‌പോയിലർ പിൻഭാഗത്തേക്ക് ഭംഗിയായി സംയോജിപ്പിച്ചിരിക്കുകയാണ്, ഇത് റേസ് കാർ വിംഗ്‌ലെറ്റുകൾ തെളിയിക്കുന്നതിന് വേണ്ടിയാണ്. ഉളളിലേക്ക് നോക്കിയാൽ എലെട്രാ തീർത്തും ഫ്യൂച്ചറിസ്റ്റിക്കാണ്. 15.1 ഇഞ്ച് ലാൻഡ്‌സ്‌കേപ്പ്-ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ക്യാബിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത്. ആവശ്യമില്ലാത്തപ്പോൾ മടക്കാവുന്നതുമാണ്.
ഡാഷ്‌ബോർഡ് രണ്ടായി സ്പ്ലീറ്റ് ആകുകയും പിന്നിലെ സ്‌പ്ലിറ്റ് സ്‌പോയിലറിന്റെ രൂപകൽപ്പനയോട് സാമ്യം തോന്നുകയും ചെയ്യുന്നുണ്ട്. എല്ലാം ഡിജിറ്റലായി അല്ലെങ്കിൽ വോയ്‌സ് കമാൻഡുകൾ വഴി നിയന്ത്രിക്കാമെങ്കിലും, HVAC നിയന്ത്രണങ്ങൾ പോലുള്ള ചില പ്രധാന പ്രവർത്തനങ്ങൾക്ക് ഫിസിക്കൽ ടോഗിൾ സ്വിച്ചുകളുണ്ട്. ഡ്രൈവർ എവിടെയാണ് നോക്കുന്നതെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് സ്‌ക്രീൻ തെളിച്ചം ക്രമീകരിക്കുകയും ചെയ്യുന്ന ഒരു ക്യാമറയും ഡാഷ്‌ബോർഡിലുണ്ട്.

സ്റ്റാൻഡേർഡ് ഉപകരണങ്ങളിൽ വയർലെസ് ചാർജിംഗ്, 12-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, 15-സ്പീക്കർ ഡോൾബി അറ്റ്‌മോസ്, കെഇഎഫ് പ്രീമിയം സൗണ്ട് സിസ്റ്റം, കോൺഫിഗർ ചെയ്യാവുന്ന ആംബിയന്റ് ലൈറ്റിംഗ്, സോഫ്റ്റ് ക്ലോസ് ഡോറുകൾ, ഓവർ ദി എയർ അപ്‌ഡേറ്റുകൾ, ലിഡാർ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ADAS സവിശേഷതകൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.
മൂന്ന് വേരിയൻ്റുകളിലാണ് വാഹനം ലഭ്യമാകുക. എലെട്രെ, എലെട്രെ എസ്, എലെട്രെ ആർ. അതോടൊപ്പം രണ്ട് പവർട്രെയിനുകളും തിരഞ്ഞെടുക്കാം. എലെട്രെ, എലെട്രെ എസ് എന്നിവയിൽ 603hp ഇരട്ട-മോട്ടോർ സംവിധാനമുണ്ട്, പരമാവധി റേഞ്ച് 600km ആണ്. അതേസമയം, 905 hp, ഡ്യുവൽ മോട്ടോർ സെറ്റപ്പിനൊപ്പം 2-സ്പീഡ് ട്രാൻസ്മിഷനും പരമാവധി 490 കിലോമീറ്റർ റേഞ്ചുമാണ് എലെട്രെ ആർ നൽകുന്നത്. ടോർക്ക് കണക്കുകൾ യഥാക്രമം 710Nm ഉം 985Nm ഉം ആണ്, എലെട്രെ, എലെട്രെ എസ് എന്നിവയിൽ 4.5 സെക്കൻഡിനുള്ളിൽ 0-100kph എത്തും.

ഓൾ-വീൽ ഡ്രൈവും ആക്റ്റീവ് എയർ സസ്പെൻഷനും എല്ലാ വേരിയൻ്റിലും സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നതാണ്. ഇതിന് അഞ്ച് ഡ്രൈവ് മോഡുകളും ടോർക്ക് വെക്‌ടറിംഗ് സിസ്റ്റവും ലഭിക്കുന്നു. ഒരു ഹാൻഡ്‌ലിംഗ് പായ്ക്ക്, കാർബൺ ഫൈബർ പായ്ക്ക്, ഗ്ലോസ് ബ്ലാക്ക് വീലുകൾ, ഉയർന്ന പെർഫോമൻസ് ടയറുകൾ എന്നിവയും എലെട്രെ ആറിന് സ്റ്റാൻഡേർഡായി ലഭിക്കുന്നു. മൂന്ന് വേരിയന്റുകളിലും 112kWh ബാറ്ററി ലഭിക്കുന്നു, അത് റാപ്പിഡ് ചാർജർ ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയും. ഇതിന് സ്റ്റാൻഡേർഡായി 22kWh എസി ചാർജർ ലഭിക്കുന്നു.


Click it and Unblock the Notifications








